പെരുമ്പാവൂർ:പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് 9-ാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കോടനാട് കൊടിവേലിപ്പടി കൂടാലപ്പാട്ട് കൊമ്പനാൽ കനകന്റെ മകൻ ജിത്തുവണ്്(13) ഇന്ന് ഉച്ചയോടെ വീടിനടുത്തെ ഷെഡിൽ തൂങ്ങിമരിച്ചത്.രാവിലെ 10-നും 12നും ഇടയിലായിരുന്നു സംഭവമെന്നാണ് വീട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.

മാതാപിതാക്കൾ രാവിലെ 10 .15 ഓടെ പുറത്ത് പോയി. ഏക സഹോദരി സമീപത്തെ വീട്ടിൽ ട്യൂഷനും പോയിരുന്നു.കനകൻ ഇന്നലെ ജിത്തുവിന് പുതിയ ജീൻസും ഷൂവുമെല്ലാം വാങ്ങി കൊടുത്തിരുന്നു. നാളെ പരീക്ഷയുള്ള സാഹചര്യത്തിലും പഠിത്തക്കാര്യത്തിൽ ജിത്തുവിന് ശ്രദ്ധകുറവാണെന്ന് മനസ്സിലാക്കി രാവിലെ വഴക്ക് പറയുകയും ഗുണദോഷിക്കുകയും ചെയ്തശേഷമാണ് പിതാവ് സ്ഥലം വിട്ടത്. വീട്ടിൽ സോഡ നിർമ്മിച്ച് കടകളിൽ എത്തിച്ച് വിൽപ്പന നടത്തിയാണ് കുടുംമ്പം കഴിഞ്ഞിരുന്നത്.

വീടുപണി നടക്കുന്നതിനാൽ സമീപത്തെ ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മൃതദ്ദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കോടനാട് പൊലീസ് മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.ബ്ലൂവെയിൽ ഗെയിം ആണോ ജിത്തുവിന്റെ ആത്മഹത്യക്ക് കാരണമായത് എന്ന സംശയത്താൽ പൊലീസ് ഇത് സംമ്പന്ധിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ സംശയിക്കത്തക്ക യാതൊരുവിവരങ്ങളും ലഭിച്ചിട്ടില്ലന്നും ജിത്തുവിന് തങ്ങൾ മൊബൈൽ വാങ്ങി നൽകിയിട്ടില്ലന്നാണ് വീട്ടുകാർ അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.