- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മഹായിടയന്റെ സന്ദർശനത്തിന് ഒരുങ്ങി ന്യൂയോർക്ക്; അണിയറയിൽ ഒരുങ്ങുന്നത് 180 അടി പൊക്കമുള്ള മാർപ്പാപ്പയുടെ ചിത്രം
ന്യൂയോർക്ക്: ലോകം ആരാധിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ചിത്രത്തിന് സ്വന്തം വിരൽ തുമ്പുകളിലൂടെ ജീവൻ വയ്ക്കുമ്പോൾ Van Hecht-Nielsen എന്ന കലാകാരന് അഭിമാനത്തേക്കാൾ അതൊരു അനുഗ്രഹമായി കാണാനാണ് ഇഷ്ടം. ന്യൂയോർക്കിലേക്കുള്ള മാർപ്പാപ്പയുടെ സന്ദർശനത്തിനു മുൻപ് 180 അടി ഉയരമുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ചിത്രം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പില
ന്യൂയോർക്ക്: ലോകം ആരാധിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ചിത്രത്തിന് സ്വന്തം വിരൽ തുമ്പുകളിലൂടെ ജീവൻ വയ്ക്കുമ്പോൾ Van Hecht-Nielsen എന്ന കലാകാരന് അഭിമാനത്തേക്കാൾ അതൊരു അനുഗ്രഹമായി കാണാനാണ് ഇഷ്ടം. ന്യൂയോർക്കിലേക്കുള്ള മാർപ്പാപ്പയുടെ സന്ദർശനത്തിനു മുൻപ് 180 അടി ഉയരമുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ചിത്രം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് Van Hecht-Nielsen ലും സംഘവും. മാർപ്പാപ്പയുടെ കൈമുട്ടിന്റെ ഭാഗങ്ങളുടെ ആലേഖനം ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ Nlhmohr ണും അദ്ദേഹത്തിന്റെ മൂന്ന് അനുയായികളും ബ്രഷുകളും ചായങ്ങളുമായി മനസ്സിലുള്ള വലിയ ഇടന്റെ രൂപത്തിനു ജീവൻ നൽകാനുള്ള ശ്രമങ്ങളിൽ വ്യപൃതരായിരിക്കുകയായിരുന്നു. ചൂടിൽ നിന്നും അമിതമായ ജലകണികകളിൽ നിന്നും രക്ഷിച്ച് ചിത്രത്തെ ജീവസ്സുറ്റതാക്കാനുള്ള ശ്രമത്തിലാണിവർ. മുഖമാണ് ആവിഷ്‌കരിക്കാൻ ഏറ്റവും പ്രയാസമുള്ള ഭാഗം എന്ന് ചിത്രകാരൻ അഭിപ്രായപ്പെട്ടു. വിശ്വാസികൾക്കു നേരെ വീശുന്ന മാർപ്പാപ്പയുടെ കൈകളാണ് ഈ കലാകാരന്മാർ അടുത്തതായി വരയ്ക്കുന്നത്.
ചിത്രത്തിന് ആത്മീയമായ പ്രസക്തി അധികം ഇല്ലെന്നാണ് hecht ന്റെ കൂട്ടാളിയും ജർമൻ പെയ്ന്ററുമായ യമൃിലേേന്റെ അഭിപ്രായം. ന്യൂജേഴ്‌സിയില# നിന്നുള്ള കത്തോലിക്ക സഭ വിശ്വാസിയായ kofi sasu ആണ് ചിത്രകാര സംഘത്തിലെ മൂന്നാമൻ. ചിത്രം വളരെ തന്മയത്വം ഉള്ളതാണെന്നാണ് kofi sasuന്റെ അഭിപ്രായം.
സെപ്റ്റംബറിൽ നടക്കുന്ന മാർപ്പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് ചിത്രം അനാച്ഛാദനം ചെയ്യും. മാർപ്പാപ്പ തന്നെയായിരിക്കും ആദ്യം ചിത്രം കാണുന്നതും. മാഡിസൺ സ്‌ക്വയറിലാണ് ചിത്രത്തിന്റെ രചന പുരോഗമിക്കുന്നത്. മാർപ്പാപ്പ ന്യൂയോർക്കിൽ എത്തുന്നതിനു മുൻപ് 180 അടി ഉയരമുള്ള ഫ്രാൻസിസിന്റെ ഈ പ്രതിരൂപത്തെ അവിടെ എത്തിക്കാനാണ് ഈ കലാകാരന്മാരുടെ ശ്രമം.
സെപ്റ്റംബർ 25നാണ് ഫ്രാൻസീസ് മാർപ്പാപ്പയുടെ ന്യൂയോർക്ക് സന്ദർശം. മാർപ്പാപ്പ കാർമികത്വം വഹിക്കുന്ന കുർബാനയിൽ ഏകദേശം 20000 ത്തോളം പേർ പങ്കെടുക്കുമെന്നും കരുതുന്നു.