- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുത്തൽവാദത്തിന് തുടക്കമിട്ടപ്പോൾ ചെന്നിത്തലയ്ക്കൊപ്പം നിന്നു; ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായി ആലപ്പുഴയിൽ ചുവടുറപ്പിച്ചു; നേതാവിന് വേണ്ടി വെള്ളാപ്പള്ളിയോട് കോർത്തത് വിനയായി; സമുദായിക ഇടപെടൽ കൂടിയായപ്പോൾ എ എ ഷുക്കൂറിന് സീറ്റും പോയി
ആലപ്പുഴ: എൻ എസ് എസ് മുൻരജിസ്ട്രാർ വിശ്വനാഥപിള്ളയെ ഉന്നത സ്ഥാനത്തെത്തിക്കാൻ രമേശ് ചെന്നിത്തലയുടെ ചരടുവലി. ബലിയാടാകുന്നത് പതിറ്റാണ്ടുകളായി ഒപ്പം നിന്ന ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂർ. ഷുക്കൂറിനെ വെട്ടിനിരത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മൽസരിക്കാൻ ഉറച്ച സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകി. കോൺഗ്രസ് കാലങ്ങളായി കയ്യടിക്കിയിരുന്ന അരൂർ, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളാണ് യഥാക്രമം ജനതാദളിനും ആർ എസ് പിക്കും നൽകിയത്. ഈ രണ്ടു പാർട്ടികൾക്കും മണ്ഡലങ്ങളിൽ ആളോ അർത്ഥമോ ഇല്ലെന്നുള്ളതാണ് ഏറെ വിചിത്രമാകുന്നത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒരു തവണ എം എൽ എയും ഒരുപ്രവശ്യം അരൂരിൽനിന്നും മൽസരിച്ച് തോറ്റ ആളുമാണ്. മാത്രമല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയും. കെ കരുണാകരന്റെ മാടമ്പി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ഇറങ്ങി പുറപ്പെട്ട് തിരുത്തൽവാദി രാഷ്ട്രീയത്തിന് തുടക്കമിട്ട ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണ നൽകിയ ആളാണ് ഷുക്കൂർ. സംസ്ഥാനത്തെ ഏഴ് തിരുത്തൽവാദികളിൽ പ്രമുഖനായിരുന്നു ഷുക്കൂർ. കരുണാകരൻ തിരുത്തല
ആലപ്പുഴ: എൻ എസ് എസ് മുൻരജിസ്ട്രാർ വിശ്വനാഥപിള്ളയെ ഉന്നത സ്ഥാനത്തെത്തിക്കാൻ രമേശ് ചെന്നിത്തലയുടെ ചരടുവലി. ബലിയാടാകുന്നത് പതിറ്റാണ്ടുകളായി ഒപ്പം നിന്ന ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂർ. ഷുക്കൂറിനെ വെട്ടിനിരത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മൽസരിക്കാൻ ഉറച്ച സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകി. കോൺഗ്രസ് കാലങ്ങളായി കയ്യടിക്കിയിരുന്ന അരൂർ, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളാണ് യഥാക്രമം ജനതാദളിനും ആർ എസ് പിക്കും നൽകിയത്. ഈ രണ്ടു പാർട്ടികൾക്കും മണ്ഡലങ്ങളിൽ ആളോ അർത്ഥമോ ഇല്ലെന്നുള്ളതാണ് ഏറെ വിചിത്രമാകുന്നത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒരു തവണ എം എൽ എയും ഒരുപ്രവശ്യം അരൂരിൽനിന്നും മൽസരിച്ച് തോറ്റ ആളുമാണ്. മാത്രമല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയും.
കെ കരുണാകരന്റെ മാടമ്പി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ഇറങ്ങി പുറപ്പെട്ട് തിരുത്തൽവാദി രാഷ്ട്രീയത്തിന് തുടക്കമിട്ട ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണ നൽകിയ ആളാണ് ഷുക്കൂർ. സംസ്ഥാനത്തെ ഏഴ് തിരുത്തൽവാദികളിൽ പ്രമുഖനായിരുന്നു ഷുക്കൂർ. കരുണാകരൻ തിരുത്തലുകളെ ഒതുക്കാൻ ആവുന്ന പണിപ്പെട്ടിട്ടും കഴിഞ്ഞിരുന്നില്ല. അന്ന് ചെന്നിത്തലയ്ക്ക് അനുകൂലമായി ഒരു ജില്ലയെ മുഴുവൻ അണിനിരത്താൻ പണിപ്പെട്ട ഷുക്കൂറിന് ഇന്ന് എങ്ങടവും ഇല്ലാതായി. മൽസരിക്കാൻ സീറ്റ് നിഷേധിച്ചതിനൊപ്പം കൈയിലുള്ള സ്ഥാനവും തട്ടിമാറ്റാനുള്ള മുന്നൊരുക്കത്തിലാണ്.
വെള്ളാപ്പള്ളിയെ പ്രകോപിപ്പിക്കാൻ ഷുക്കൂറിനോട് ശക്തമായി ആവശ്യപ്പെട്ട ചെന്നിത്തല ഇപ്പോൾ ഷുക്കൂർ വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത് യു ഡി എഫിന്റെ വിജയസാധ്യത കളഞ്ഞുവെന്നാണ് വ്യാഖ്യാനിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഹരിപ്പാട് വിജയിച്ചു കയറണമെങ്കിൽ ഈഴവരുടെ വോട്ട് അനിവാര്യമാണ്. ഇത് കരസ്ഥാമാക്കാൻ വെള്ളാപ്പള്ളിയുമായി സന്ധി സംഭാഷണം നടത്തുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷുക്കൂറിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. സന്ധി സംഭാഷണത്തിനായി പോയത് പഴയ ഷുക്കൂറിന്റെ എതിരാളിയും വെള്ളാപ്പള്ളിയുടെ അടുത്ത ആളുമായ അഡ്വ. സി ആർ ജയപ്രകാശായിരുന്നു.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഷുക്കൂറിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സുകുമാരൻ നായരുടെ അടുത്തേക്ക് ചെല്ലണമെങ്കിൽ ഇത്രയെങ്കിലും ചെയ്‌തേ പറ്റൂ. ചെങ്ങന്നൂരിൽ പി സി വിഷ്ണുനാഥിനെ മാറ്റി പകരം വിശ്വനാഥപിള്ളയ്ക്കായി സീറ്റ് ആവശ്യപ്പെട്ട എൻ എസ് എസ്സിന് അത് നൽകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ സംഘടന നിർദ്ദേശിച്ച ആളെ ജില്ലയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാമെന്ന് ചെന്നിത്തല സുകുമാരൻ നായർക്ക് ഉറപ്പ് നൽകിയിരുന്നു. ബാലകൃഷ്ണപിള്ളയ്ക്കുശേഷം യു ഡി എഫിൽ എൻ എസ് എസ്സിനുവേണ്ടി പറയാൻ ആളില്ലാത്ത സാഹചര്യമാണുള്ളത്. ഇത് നികത്താൻ കൂടിവേണ്ടിയാണ് ഷുക്കൂറിനെ ബലികൊടുക്കുന്നത്.