കോട്ടയം: എ. അജിത്കുമാർ ഐഎഎസ്. റബ്ബർബോർഡ് ചെയർമാനായി ചുമതലയേറ്റു. 1994 ബാച്ചിലെ കേരള കേഡർ ഐഎഎസ്. ഉദ്യോഗസ്ഥനായ എ. അജിത്കുമാർ തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദവും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ.യും നേടിയ അദ്ദേഹം കോട്ടയം ജില്ലാ കളക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, റൂറൽ ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നികുതി, വിദ്യാഭ്യാസം, ഹൗസിങ്, സഹകരണം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം കമ്മീഷണറുടെ ചുമതലയും വഹിച്ചിരുന്നു. ഏഴു വർഷമായി കേരള ഗവർണറുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ബിന്ദി സംസ്ഥാന കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറാണ് മക്കൾ: അശ്വിൻ, അഞ്ജന.
2014 സെപ്റ്റംബർ മുതൽ റബ്ബർബോർഡ് ചെയർമാന്റെ അധികച്ചുമതല കൂടി വഹിച്ചിരുന്ന സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് ഐഎഎസ്സിൽ നിന്നാണ് അജിത്കുമാർ ചുമതലയേറ്റത്.