- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാർമേഴ്സ് റിലീഫ് ഫോറം നേതാവായിരുന്ന എ സി വർക്കി അന്തരിച്ചു; നാടിനു നഷ്ടമാകുന്നതു കർഷകസമരനിരയിലെ ഒരു ബദൽനേതൃരൂപം
കോഴിക്കോട്: ഫാർമേഴ്സ് റിലീഫ് ഫോറം മുൻ സംസ്ഥാന അദ്ധ്യക്ഷൻ എ.സി വർക്കി അന്തരിച്ചു. എഴുപത് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്ത്യകർമങ്ങൾ ഞായറാഴ്ച വയനാട് നടവയലിൽ. സംസ്ഥാനത്ത നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്ന കർഷക നേതാവായിരുന്നു എ.സി വർക്കി. നീര ചെത്താനുള്ള അവകാശത്തിന് വേണ്ടിയും മലയോര മേഖലയിലെ ജപ്തി വിരുദ്ധ സമരത്തിന്റെയും മുന്നണി പോരാളി കൂടിയായിരുന്നു അദ്ദേഹം. നാളികേരത്തിൽ നിന്ന് നീരെയന്ന മുദ്രാവാക്യം ചിട്ടപ്പെടുത്തി. പ്രയോഗത്തിൽ വരുത്തുന്നതിന് തെങ്ങ് ചെത്തുന്നതിനും തയ്യാറായി. കോഴിക്കോട് നഗരത്തിൽ നീര വിൽപനക്ക് വച്ച് നിയമനപടികൾ നേരിട്ടു. കർഷക ആത്മഹത്യകൾ വയനാട്ടിൽ പെരുകിയ കാലത്താണ് കോൺഗ്രസ് രാഷ്ട്രീയം വിട്ട് വർക്കി സ്വതന്ത്ര കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയത്. കടക്കെണിയിലായ കർഷകർക്കായി അദ്ദേഹം ബാങ്കുകൾക്ക് മുന്നിൽ പ്രതിരോധം തീർത്തു. വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ക
കോഴിക്കോട്: ഫാർമേഴ്സ് റിലീഫ് ഫോറം മുൻ സംസ്ഥാന അദ്ധ്യക്ഷൻ എ.സി വർക്കി അന്തരിച്ചു. എഴുപത് വയസായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അന്ത്യകർമങ്ങൾ ഞായറാഴ്ച വയനാട് നടവയലിൽ.
സംസ്ഥാനത്ത നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്ന കർഷക നേതാവായിരുന്നു എ.സി വർക്കി. നീര ചെത്താനുള്ള അവകാശത്തിന് വേണ്ടിയും മലയോര മേഖലയിലെ ജപ്തി വിരുദ്ധ സമരത്തിന്റെയും മുന്നണി പോരാളി കൂടിയായിരുന്നു അദ്ദേഹം. നാളികേരത്തിൽ നിന്ന് നീരെയന്ന മുദ്രാവാക്യം ചിട്ടപ്പെടുത്തി. പ്രയോഗത്തിൽ വരുത്തുന്നതിന് തെങ്ങ് ചെത്തുന്നതിനും തയ്യാറായി. കോഴിക്കോട് നഗരത്തിൽ നീര വിൽപനക്ക് വച്ച് നിയമനപടികൾ നേരിട്ടു.
കർഷക ആത്മഹത്യകൾ വയനാട്ടിൽ പെരുകിയ കാലത്താണ് കോൺഗ്രസ് രാഷ്ട്രീയം വിട്ട് വർക്കി സ്വതന്ത്ര കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുന്നിട്ടിറങ്ങിയത്. കടക്കെണിയിലായ കർഷകർക്കായി അദ്ദേഹം ബാങ്കുകൾക്ക് മുന്നിൽ പ്രതിരോധം തീർത്തു. വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച കാർഷിക കടശ്വാസ പദ്ധതിയുടെ വിപുലീകരണത്തിനായി വർക്കി നാടെങ്ങും പ്രക്ഷോഭമുയർത്തി.
ആഗോളവത്ക്കരണത്തിനെതിരെ ദേശീയതലത്തിൽ നഞ്ചുണ്ടസാമി കെട്ടഴിച്ചിവിട്ട സമരത്തിന്റെ മുൻപന്തിയിൽ നിന്നു. സമരക്കൂട്ടായ്മ രൂപപ്പെടുത്തന്നതിന് യൂറോപ്യൻ രാജ്യങ്ങളിലാകെ സഞ്ചരിച്ചു. കർഷകശബ്ദം പാർലമെന്റിലെത്തിക്കാനുള്ള മോഹവുമയി കോഴിക്കോട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. കർഷകസമരനിരയിലെ ഒരു ബദൽനേതൃരൂപത്തെയാണ് വർക്കിയുടെ നിര്യാണത്തോടെ നാടിന് നഷ്ടപ്പെടുന്നത്.