- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് സ്ഥാനം കിട്ടിയതോടെ 'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങി; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; കൈവിലങ്ങു വീഴുകയും മെത്രാൻപദവി തെറിക്കുകയും ചെയ്തതോടെ ഫ്രാങ്കോക്കെതിരെ കൂടുതൽ പരാതികൾ എത്തിയേക്കും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മെത്രാനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നേക്കും. കേസിന്റെ അന്വേഷണ ഘട്ടത്തിൽ സഭയിൽ നിന്നും തിരുവസ്ത്രം ഊരിപ്പോയ കന്യാസ്ത്രീകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. ഫ്രാങ്കോ ബിഷപ്പായ ശേഷം 18ഓളം കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. ഇവരിൽ നിന്നും മൊഴിയെടുത്ത പൊലീസിന് മനസ്സിലാക്കാൻ സാധിച്ചത് ഇവർക്കും ബിഷപ്പിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ്. ഇപ്പോൾ ബിഷപ്പ് കേസിൽ കുടുങ്ങിയ സാഹചര്യത്തിൽ കൂടുതൽ പേർ കന്യാസ്ത്രീക്കെതിരെ പരാതിയുമായി എത്തിയേക്കും. ജലന്ധർ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കർദിനാളിന് പരാതി നൽകിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇപ്പോൾ മെത്രാൻ പദവിയിൽ നിന്നും മാറ്റപ്പെട്ട ഫ്രാങ്കോക്കെതിരെ കൂടുതൽ പരാതികൾ ഉയരാനാണ് സാധ്യത. ഫ്രാങ്കോമുളയ്ക്കലിനെതിരേ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ നിർണായക മൊഴിയുടെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മെത്രാനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നേക്കും. കേസിന്റെ അന്വേഷണ ഘട്ടത്തിൽ സഭയിൽ നിന്നും തിരുവസ്ത്രം ഊരിപ്പോയ കന്യാസ്ത്രീകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. ഫ്രാങ്കോ ബിഷപ്പായ ശേഷം 18ഓളം കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. ഇവരിൽ നിന്നും മൊഴിയെടുത്ത പൊലീസിന് മനസ്സിലാക്കാൻ സാധിച്ചത് ഇവർക്കും ബിഷപ്പിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ്. ഇപ്പോൾ ബിഷപ്പ് കേസിൽ കുടുങ്ങിയ സാഹചര്യത്തിൽ കൂടുതൽ പേർ കന്യാസ്ത്രീക്കെതിരെ പരാതിയുമായി എത്തിയേക്കും. ജലന്ധർ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കർദിനാളിന് പരാതി നൽകിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇപ്പോൾ മെത്രാൻ പദവിയിൽ നിന്നും മാറ്റപ്പെട്ട ഫ്രാങ്കോക്കെതിരെ കൂടുതൽ പരാതികൾ ഉയരാനാണ് സാധ്യത.
ഫ്രാങ്കോമുളയ്ക്കലിനെതിരേ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ നിർണായക മൊഴിയുടെ വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരിൽ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകൾ മൊഴി നൽകിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാർത്ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്.
പകൽ മുഴുവൻ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകൾ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകൾ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയിൽ വ്യവസ്ഥയുണ്ടായിരുന്നു. അർധരാത്രിയിൽ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. ഈ പാർത്ഥനാ പരിപാടി തുടങ്ങിയതോടെയാണ് 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത്. കന്യാസ്ത്രീയക്ക് പീഡനം നേരിടേണ്ടി വന്നതും ഈ കാലഘട്ടത്തിലാണ്. ഇത്തരം മൊഴി പൊലീസിന് കിട്ടിയതോടെ കൂടിയാണ് മെത്രാനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.
പ്രാർത്ഥനയുടെ പേരിൽ അർധരാത്രിയിൽ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിർപ്പുകൾ ഉയർന്നതോടെ പ്രാർത്ഥനാ പരിപാടി സഭ നിർത്തിവച്ചതായും കന്യാസ്ത്രീകൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് കന്യാസ്ത്രീകൾ മൊഴി നൽകിയത്. ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ അന്വേഷണസംഘത്തിനു മുമ്പാകെ ഈ കന്യാസ്ത്രീകൾ നൽകിയിരിക്കുന്ന മൊഴികൾ. തിരുവസ്ത്രം ഉപേക്ഷിച്ചവരിൽ നാലു പേരിൽ രണ്ട് പേരാണ് ബിഷപ്പിനെതിരെ പ്രതികരിച്ചത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തത്. മദർ ജനറാൾ സിസ്റ്റർ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളായ അമല, വെർജീന, മരിയ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഠത്തിലെ കംപ്യൂട്ടറുകളിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിരാണ്. വിവിധ കാരണങ്ങളാൽ സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്ത്രീകളുടെ മൊഴിയുമെടുത്തിരുന്നു.
ഫ്രാങ്കോക്കെതിരെ പരാതിയുമായി ഉജ്ജയിനി ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ മുഖേനയാണു പരാതിയുമായി കർദിനാളിനെ സമീപിച്ചത്. ഫ്രാങ്കോയ്ക്കെതിരേ പരാതി നൽകാൻ കന്യാസ്ത്രീ കർദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടർന്നാണ് ഉജ്ജയിനി ബിഷപ് മുഖേന കഴിഞ്ഞ നവംബർ 17-നു നീനയും മറ്റൊരു സിസ്റ്ററായ അനുപമയുടെ പിതാവും ചേർന്നു കർദിനാളിനു നേരിട്ടു പരാതി നൽകിയത്.
ബിഷപ് ഫ്രാങ്കോയ്ക്കെതിരേ ഉയർന്ന ആരോപണത്തെപ്പറ്റി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. മദറിനും കർദ്ദിനാളിനും പരാതി നൽകിയിട്ടും നടപടി വരാതിരിക്കുകയും പരസ്യമായി താൻ അപമാനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് താൻ പൊലീസിൽ പരാതി നൽകിയതെന്നാണ് ഇപ്പോൾ ബിഷപ്പിന്റെ അറസ്റ്റിന് ഇടയാക്കിയ പരാതി നൽകിയ കന്യാസ്ത്രീ പറഞ്ഞിരിക്കുന്നത്.
മഠത്തിൽ എത്തിയാൽ ബിഷപ്പിന്റെ ചെയ്തികൾ പുറത്ത് പറയാൻ പോലും പറ്റാത്ത തരത്തിലുള്ളതായിരുന്നെന്നാണ് കന്യാസ്ത്രീ മദറിന് നൽകിയതെന്ന രീതിയിൽ പുറത്തു വന്ന കത്തിൽ പറഞ്ഞിരുന്നത്. തന്റെ ഇംഗിതത്തിന് വഴങ്ങാൻ കന്യാസ്ത്രീകളെ ബിഷപ്പ് നിർബ്ബന്ധിച്ചിരുന്നതായും അല്ലാത്തവരെ മാനസീക പീഡനത്തിന് ഇരയാക്കിയിരുന്നതായുമാണ് റിപ്പോർട്ട്. ബിഷപ്പ് അർദ്ധരാത്രിയിൽ തന്നെ ഫോണിൽ വിളിച്ച് പുറത്ത് പറയാൻ കഴിയാത്ത രീതിയിൽ ലൈംഗികചുവയുള്ള സംസാരം നടത്തിയിരുന്നതായും അശ്ശീല സന്ദേശങ്ങൾ അയച്ചിരുന്നതായും കന്യാസ്ത്രീ നൽകിയിരുന്ന പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ പീഡനം നടന്നതായി കന്യാസ്ത്രീ ആരോപിച്ച 2014-16 കാലയളവിലെ മുഴുവൻ വിളികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാൻ പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫോൺ കമ്പനികളോട് ഉത്തരവിട്ടു.
ഫോൺവിളികൾ കേസിൽ വലിയ തെളിവായി മാറുകയാണ്. ഫോൺ വിശദാംശങ്ങൾ ആവശ്യപ്പെട്ട് മൊെബെൽ കമ്പനികളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനേത്തുടർന്നാണു പൊലീസ് കോടതിയെ സമീപിച്ചത്. ഒരു വർഷത്തെ ഫോൺ രേഖകൾ മാത്രമാണ് മൊബൈൽ സേവനദാതാക്കൾ അന്വേഷണസംഘത്തിന് നൽകിയത്. ബിഷപ്പും കന്യാസ്ത്രീയും ഉപയോഗിച്ചിരുന്ന ബി.എസ്.എൻ.എൽ, ഐഡിയ, എയർടെൽ ഫോണുകളുടെ വിശദാശംങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്തായാലും പദവി നഷ്ടമായ ബിഷപ്പിനെതിരെ വരും ദിവസങ്ങളിലും പരാതികൾ എത്തുമെന്നാണ് പുറത്തുവരുന്ന സൂചന.