- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് റിട്ടയേർഡ് ജഡ്ജിമാർക്കൊപ്പം സർവ്വീസിലുള്ള ഒരു ഡിജിപിയെ നിരീക്ഷകനായി നിയമിച്ച കോടതി ഞെട്ടിച്ചത് മുഖ്യമന്ത്രിയെ; സോളാർ കേസിൽ അനാവശ്യമായി പേരു ചേർത്ത് മൂലയ്ക്കിരുത്തിയ ഹേമചന്ദ്രൻ ഫലത്തിൽ ശബരിമല വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുകളിൽ; സർക്കാരിന്റെ നിയന്ത്രണങ്ങളും ഉത്തരവുകളും ഇനി ഹേമചന്ദ്രന് ബാധകമല്ല; ശബരിമലയിൽ സർക്കാരിന് കൂച്ച് വിലങ്ങിടാൻ ഉപയോഗിച്ചത് പിണറായി വിരുദ്ധനായ മുതിർന്ന ഐപിഎസ് ഓഫീസറെ: സന്നിധാനത്തെ സർവ്വസൈനാധിപനായി ഹേമചന്ദ്രൻ മാറുമ്പോൾ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തുടങ്ങിയതാണ് മുതിർന്ന ഐപിഎസുകാരനായ എ ഹേമചന്ദ്രന്റെ കഷ്ടകാലം. യുഡിഎഫ് സർക്കാരിന്റെ കാലത്തു കിട്ടിയ ഡിജിപി സ്ഥാനം നഷ്ടമാക്കാനായിരുന്നു ആദ്യ ഇടപെടൽ. കേന്ദ്രാനുമതിയില്ലാത്തതിന്റെ പേരിൽ ഡിജിപി റാങ്ക് തന്നെ ഇല്ലാതാക്കി എഡിജിപിയായി തരംതാഴ്‌ത്താനായിരുന്നു നീക്കം. പിന്നീട് ഡിജിപി പദം കൊടുക്കേണ്ടി വന്നു. അപ്പോഴും ഹേമചന്ദ്രന് സുപ്രധാന തസ്തികയൊന്നും കൊടുത്തില്ല. മൂലയ്ക്കിരുത്തി ഒതുക്കുന്നതിനിടെ കെ എസ് ആർ ടി സിയുടെ എംഡി പദവും തേടിയെത്തി. അവിടെ നിന്ന് മാറ്റിയത് ഫയർഫോഴ്‌സിലേക്കും. വിജിലൻസ് ഡയറക്ടറാക്കാൻ പോലും പിണറായി താൽപ്പര്യം കാട്ടത്ത ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രൻ. ഇതോടെ പിണറായിയുടെ ശത്രുപക്ഷത്തെ പ്രധാന ഐപിഎസുകാരനായി ഹേമചന്ദ്രനെ വിലയിരുത്തപ്പെട്ടു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഫയർ ഫോഴ്‌സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്. സോളാർ കേസ് അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവനാണ് എ ഹേമചന്ദ്രൻ.
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തുടങ്ങിയതാണ് മുതിർന്ന ഐപിഎസുകാരനായ എ ഹേമചന്ദ്രന്റെ കഷ്ടകാലം. യുഡിഎഫ് സർക്കാരിന്റെ കാലത്തു കിട്ടിയ ഡിജിപി സ്ഥാനം നഷ്ടമാക്കാനായിരുന്നു ആദ്യ ഇടപെടൽ. കേന്ദ്രാനുമതിയില്ലാത്തതിന്റെ പേരിൽ ഡിജിപി റാങ്ക് തന്നെ ഇല്ലാതാക്കി എഡിജിപിയായി തരംതാഴ്‌ത്താനായിരുന്നു നീക്കം. പിന്നീട് ഡിജിപി പദം കൊടുക്കേണ്ടി വന്നു. അപ്പോഴും ഹേമചന്ദ്രന് സുപ്രധാന തസ്തികയൊന്നും കൊടുത്തില്ല. മൂലയ്ക്കിരുത്തി ഒതുക്കുന്നതിനിടെ കെ എസ് ആർ ടി സിയുടെ എംഡി പദവും തേടിയെത്തി. അവിടെ നിന്ന് മാറ്റിയത് ഫയർഫോഴ്‌സിലേക്കും. വിജിലൻസ് ഡയറക്ടറാക്കാൻ പോലും പിണറായി താൽപ്പര്യം കാട്ടത്ത ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രൻ. ഇതോടെ പിണറായിയുടെ ശത്രുപക്ഷത്തെ പ്രധാന ഐപിഎസുകാരനായി ഹേമചന്ദ്രനെ വിലയിരുത്തപ്പെട്ടു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഫയർ ഫോഴ്‌സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്.
സോളാർ കേസ് അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവനാണ് എ ഹേമചന്ദ്രൻ. സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹേമചന്ദ്രനെ പൊലീസിൽ നിന്ന് മാറ്റുകയായിരുന്നു. സോളാർ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ച് കൊണ്ട് കമ്മീഷൻ സിറ്റിങ്ങിൽ സത്യവാങ്മൂലം നൽകിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്‌ക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രൻ സമർപ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലും സജീവമായിരുന്നു. ഹേമചന്ദ്രനെ സസ്‌പെന്റ് ചെയ്യാൻ പോലും പിണറായി ആലോചിച്ചിരുന്നു. എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയിൽ നടപടി ഒഴിവാക്കിയെടുത്തു. അപ്പോഴും സേനയിൽ തിരിച്ചെത്താൻ കഴിയാതത്തതിന്റെ പ്രതിഷേധം ഹേമചന്ദ്രനുണ്ടായിരുന്നു. വിജിലൻസ് ഡയറ്കടറായി നിയമിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഹൈക്കോടതിയുടെ അംഗീകാരം ഹേമചന്ദ്രനെ തേടിയെത്തുന്നത്.
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നല്ല പുസ്തകത്തിൽ സ്ഥാനം നേടാൻ ഹേമചന്ദ്രന് കഴിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിൽ ഹേമചന്ദ്രന് തിരിച്ചടിയായത്. ഇത് ഹേമചന്ദ്രനും അറിയാം. ഇതു കൊണ്ട് തന്നെ ശബരിമലയിലെ നിയോഗം ഹേമചന്ദ്രന് സുവർണ്ണാവസരമാണ്. സർക്കാരിനോടും പൊലീസ് മേധാവിയോടും താൽപ്പര്യമില്ലാത്ത ഉദ്യോഗസ്ഥനെന്ന തിരിച്ചറിവാണ് ഹേമചന്ദ്രനെ ഹൈക്കോടതിയുടെ നിരീക്ഷകനാക്കുന്നത്. സന്നിധാനത്ത് ഇന്ന് എത്തുന്ന ഹേമചന്ദ്രൻ ഫലത്തിൽ പൊലീസിനും മുകളിലാണ്. പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്താനും അധികാരമുള്ള ഉദ്യോഗസ്ഥൻ. സംഘത്തിലെ ഹേമചന്ദ്രന്റെ സാന്നിധ്യം കൂടി മനസ്സിലാക്കിയാണ് ഇന്നലെ തന്നെ സന്നിധാനത്തെ നിയന്ത്രണങ്ങൾ പൊലീസ് മാറ്റിയതും. ശരണം വിളിയെ ഇനി നിയന്ത്രിച്ചാൽ ഹൈക്കോടതിയുടെ വിമർശനത്തിന്റെ കാഠിന്യം കൂടുമെന്ന് ലോക്‌നാഥ് ബെഹ്‌റയ്ക്ക് അറിയാം.
ഫലത്തിൽ ശബരിമലയിലെ സർവ്വ സൈന്യാധിപനായാണ് ഹേമചന്ദ്രൻ ഹൈക്കോടതി നിരീക്ഷകർക്കൊപ്പം എത്തുക. സുഗമ തീർത്ഥാടനം ഉറപ്പാക്കാൻ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്.സിരിജഗൻ എന്നിവരാണ് മറ്റ് രണ്ട് പേർ. ഇവർ വിരമിച്ച ജഡ്ജിമാരാണ്. എന്നാൽ മൂന്നാമൻ സർവ്വീസിലുള്ള പൊലീസുകാരനും. മുതിർന്ന ഐപി എസ് ഉദ്യോഗസ്ഥനെ സംഘത്തിൽ നിയോഗിച്ചത് പൊലീസിന്റെ കടിഞ്ഞാൺ ഹൈക്കോടതിക്ക് ലഭിക്കാൻ കൂടി വേണ്ടിയാണ്. ഇനി സന്നിധാനത്ത് ഹേമചന്ദ്രൻ പറയുന്നതും പൊലീസിന് അനുസരിക്കേണ്ടി വരും. ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ ഐജി റാങ്കിലുള്ള ചുമതലക്കാർക്ക് കഴിയില്ല. ഫലത്തിൽ ശബരിമലയിലെ മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിന്റേയും അനാവശ്യ ഇടപെടൽ തടയുകയാണ് ഹേമചന്ദ്രനിലൂടെ സുപ്രീംകോടതി.
എൻഎസ് എസ് അടക്കമുള്ള സമൂദായ സംഘടനകളുമായും ഹേമചന്ദ്രന് നല്ല ബന്ധമാണ് ഉള്ളത്. സൗമ്യമായി ഇടപെടൽ നടത്തുന്ന ഹേമചന്ദ്രൻ ഐജിയായിരിക്കെ സന്നിധാനത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. എസ് പിയായിരിക്കുമ്പോൾ മുതൽ ശബരിമല ഡ്യൂട്ടിയിൽ സജീവമാണ്. അതുകൊണ്ട് തന്നെ ശബരിമലയെ അടുത്തറിയാവുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രൻ. ഇതെല്ലാം മനസ്സിലാക്കിയാണ് ഹേമചന്ദ്രനെ ഡ്യൂട്ടിക്ക് ഹൈക്കോടതി നിയമിച്ചത്. ഇതോടെ വീണ്ടും മുഖ്യധാരയിലെത്തുകയാണ് ഹേമചന്ദ്രൻ. പൊലീസിന്റെ നീക്കങ്ങളിൽ ഹൈക്കോടതി ഇനി മുഖവിലയ്‌ക്കെടുക്കുക ഹേമചന്ദ്രന്റെ റിപ്പോർട്ടുകളാകും. അതുകൊണ്ട് തന്നെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും തലവേദന ഏറെയാണ്. വിശ്വാസികളുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രനെന്നതും ശ്രദ്ധേയമാണ്.
സോളാറിൽ അന്വേഷണ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നെങ്കിൽ തന്നെ മാത്രമേ ചെയ്യാവൂ എന്നും സഹപ്രവർത്തകരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ തികച്ചും ഏകപക്ഷീയമായി റിപ്പോർട്ട് തയ്യാറാക്കിയത്. ഇപ്പോൾ സ്വീകരിച്ച സ്ഥലംമാറ്റം അടക്കമുള്ള നടപടികൾ പിൻവലിക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം ഏൽക്കാൻ തയ്യാറാണെന്നും മറ്റുള്ളവരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രൻ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഹേമചന്ദ്രനെ കെഎസ്ആർടിസി എംഡി സ്ഥാനത്തേക്കാണ് മാറ്റിയത്. റിപ്പോർട്ടിന് പിന്നാലെ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം പൊലീസ് സേനയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും കത്ത് സർക്കരിനെ വെട്ടിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹേമചന്ദ്രനെ ശത്രുപക്ഷത്താണ് മുഖ്യമന്ത്രി കണ്ടിരുന്നത്.
ഇതിന് പുറമേ ഐപിഎസ് അസോസിയേഷനിൽ തച്ചങ്കരിയെ എത്തിക്കാനുള്ള സർക്കാർ നീക്കത്തിനും ഹേമചന്ദ്രന് എതിരു നിന്നിരുന്നു. ഇതും സർക്കാരിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. ശബരിമലയിൽ സർക്കാർ ഉത്തരവും നിർദ്ദേശവും നടപ്പിലാക്കേണ്ട ബാധ്യത ഹേമചന്ദ്രന് ഇല്ല. അതുകൊണ്ട് തന്നെ ശബരിമലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയും. 2016 മാർച്ചിൽ ഹേമചന്ദ്രനെ ഡി.ജി.പിയായി ഉയർത്തിയിരുന്നു. ഇതിനെ അക്കൗണ്ടന്റ് ജനറലും കേന്ദ്ര പേഴ്സനൽ മന്ത്രാലയവും എതിർത്തതിനെ തുടർന്ന്? എ.ഡി.ജി.പിയുടെ തസ്തികയിലുള്ള ശമ്പളമേ ലഭിച്ചിരുന്നുള്ളൂ. ജൂണിലാണ് പദവി സ്ഥിരപ്പെടുത്തിയത്. 1986 ബാച്ചിൽപെട്ട ഹേമചന്ദ്രന് 2020 മെയ് വരെ സർവിസുണ്ട്.