- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധി നടപ്പിലാക്കാൻ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ഇടക്ക് വച്ച് ഉപേക്ഷിച്ചെങ്കിലും നിരീക്ഷക സമിതിയെ നിയമിച്ചത് കട്ടക്കലിപ്പാക്കി; സർക്കാരിനെ ഏറ്റവും അധികം പ്രകോപിപ്പിച്ചത് മൂലയ്ക്കിരുത്തിയ ഐപിഎസുകാരനെ ഡിജിപിക്കും മുകളിൽ നിയമിച്ചത്; ഹേമചന്ദ്രൻ എത്തിയാൽ പൊലീസുകാർ പാലിക്കേണ്ടത് ആരുടെ ഉത്തരവെന്ന ചോദ്യം ബാക്കി? ഡിജിപിയുടെ പ്രതിനിധിയായുള്ള ശബരിമലയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം മറികടന്ന് ഫയർഫോഴ്സ് മേധാവിയുടെ ഉത്തരവ് പാലിക്കേണ്ടി വരുമോ എന്ന തർക്കം സജീവം
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തുടങ്ങിയതാണ് മുതിർന്ന ഐപിഎസുകാരനായ എ ഹേമചന്ദ്രന്റെ കഷ്ടകാലം. ഇത് തിരിച്ചറിഞ്ഞാണ് ഫയർ ഫോഴ്സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്. സന്നിധാനത്ത് ഇന്ന് എത്തുന്ന ഹേമചന്ദ്രൻ ഫലത്തിൽ പൊലീസിനും മുകളിലാണ്. പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്തിക്കാനും അധികാരമുള്ള ഉദ്യോഗസ്ഥൻ. സംഘത്തിലെ ഹേമചന്ദ്രന്റെ സാന്നിധ്യം കൂടി മനസ്സിലാക്കിയാണ് സന്നിധാനത്തെ നിയന്ത്രണങ്ങൾ പൊലീസ് മാറ്റുന്നത്. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്ത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഫലത്തിൽ ശബരിമലയിലെ സർവ്വ സൈന്യാധിപനായാണ് ഹേമചന്ദ്രൻ ഹൈക്കോടതി നിരീക്ഷകർക്കൊപ്പം എത്തുക. സുഗമ തീർത്ഥാടനം ഉറപ്പാക്കാൻ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്.സിരിജഗൻ എന്നി
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തുടങ്ങിയതാണ് മുതിർന്ന ഐപിഎസുകാരനായ എ ഹേമചന്ദ്രന്റെ കഷ്ടകാലം. ഇത് തിരിച്ചറിഞ്ഞാണ് ഫയർ ഫോഴ്സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്. സന്നിധാനത്ത് ഇന്ന് എത്തുന്ന ഹേമചന്ദ്രൻ ഫലത്തിൽ പൊലീസിനും മുകളിലാണ്. പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്തിക്കാനും അധികാരമുള്ള ഉദ്യോഗസ്ഥൻ. സംഘത്തിലെ ഹേമചന്ദ്രന്റെ സാന്നിധ്യം കൂടി മനസ്സിലാക്കിയാണ് സന്നിധാനത്തെ നിയന്ത്രണങ്ങൾ പൊലീസ് മാറ്റുന്നത്. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്ത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
ഫലത്തിൽ ശബരിമലയിലെ സർവ്വ സൈന്യാധിപനായാണ് ഹേമചന്ദ്രൻ ഹൈക്കോടതി നിരീക്ഷകർക്കൊപ്പം എത്തുക. സുഗമ തീർത്ഥാടനം ഉറപ്പാക്കാൻ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്.സിരിജഗൻ എന്നിവരാണ് മറ്റ് രണ്ട് പേർ. ഇവർ വിരമിച്ച ജഡ്ജിമാരാണ്. എന്നാൽ മൂന്നാമൻ സർവ്വീസിലുള്ള പൊലീസുകാരനും. മുതിർന്ന ഐപി എസ് ഉദ്യോഗസ്ഥനെ സംഘത്തിൽ നിയോഗിച്ചത് പൊലീസിന്റെ കടിഞ്ഞാൺ ഹൈക്കോടതിക്ക് ലഭിക്കാൻ കൂടി വേണ്ടിയാണ്. ഇനി സന്നിധാനത്ത് ഹേമചന്ദ്രൻ പറയുന്നതും പൊലീസിന് അനുസരിക്കേണ്ടി വരും. ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ ഐജി റാങ്കിലുള്ള ചുമതലക്കാർക്ക് കഴിയില്ല. ഫലത്തിൽ ശബരിമലയിലെ മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിന്റേയും അനാവശ്യ ഇടപെടൽ തടയുകയാണ് ഹേമചന്ദ്രനിലൂടെ ഹൈക്കോടതി.
ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിക്കെതിരെ സർക്കാർ നിലപാട് എടുക്കുകയാണ്. നടപടി ഭരണഘടനാവിരുദ്ധമെന്ന് കാണിച്ച് സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നാണ് സർക്കാർ വാദം. ആവശ്യമെങ്കിൽ സുപ്രീംകോടതി മേൽനോട്ടസമിതിയെ നിയോഗിക്കണമെന്നും സർക്കാർ ആവശ്യപ്പെടും. ഹേമചന്ദ്രനെ ഒഴിവാക്കി കിട്ടാനാണ് ഇത്. പൊലീസിന് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എല്ലാം ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിയന്ത്രണത്തിലാകണമെന്നതാണ് സർക്കാരിന്റെ ആഗ്രഹം. ഹേമചന്ദ്രനെ എതിർക്കുന്നതു ഈ പശ്ചാത്തലത്തിലാണ്. ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി മറ്റന്നാൾ ശബരിമല സന്ദർശിക്കാനിരിക്കെയാണ് സർക്കാർ രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണു സന്ദർശനം. നിരോധനാജ്ഞ ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ തൽക്കാലം സമിതി ഇടപെടില്ല. ശബരിമലയിലെ സൗകര്യങ്ങൾ പൊതുവിൽ വിലയിരുത്തിയെന്നും സമിതി അറിയിച്ചു. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണു ഇന്നലെ യോഗം ചേർന്നത്.
നേരത്തെ യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ മാർഗ്ഗ നിർദ്ദേശം ആരാഞ്ഞ് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിധി നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകളും ധരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ഇതിനെ റിവ്യൂ ഹർജിയായി വ്യാഖ്യാനിക്കുമെന്നതിനാൽ സുപ്രീംകോടതിയെ സമീപിക്കുന്നത് സർക്കാർ വേണ്ടെന്ന് വച്ചു. എന്നാൽ ഹേമചന്ദ്രനെ സന്നിധാനത്തേക്ക് ഹൈക്കോടതി നിയോഗിച്ചതോടെ പേരുദോഷമുണ്ടായാലും സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനമെന്നാണ് സൂചന. ഹൈക്കോടതിയിലെ ഉന്നതാധികാര സമിതി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുമെന്ന പരാമർശമാകും സുപ്രീംകോടതിയിലെ ഹർജിയിൽ ഉന്നയിക്കുകയെന്നാണ് സൂചന.
ഹേമചന്ദ്രനെ പിണറായി സർക്കാർ ഏറെ ദ്രോഹിച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തു കിട്ടിയ ഡിജിപി സ്ഥാനം നഷ്ടമാക്കാനായിരുന്നു ആദ്യ ഇടപെടൽ. കേന്ദ്രാനുമതിയില്ലാത്തതിന്റെ പേരിൽ ഡിജിപി റാങ്ക് തന്നെ ഇല്ലാതാക്കി എഡിജിപിയായി തരംതാഴ്‌ത്താനായിരുന്നു നീക്കം. പിന്നീട് ഡിജിപി പദം കൊടുക്കേണ്ടി വന്നു. അപ്പോഴും ഹേമചന്ദ്രന് സുപ്രധാന തസ്തികയൊന്നും കൊടുത്തില്ല. മൂലയ്ക്കിരുത്തി ഒതുക്കുന്നതിനിടെ കെ എസ് ആർ ടി സിയുടെ എംഡി പദവും തേടിയെത്തി. അവിടെ നിന്ന് മാറ്റിയത് ഫയർഫോഴ്സിലേക്കും. വിജിലൻസ് ഡയറക്ടറാക്കാൻ പോലും പിണറായി താൽപ്പര്യം കാട്ടത്ത ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രൻ. ഇതോടെ പിണറായിയുടെ ശത്രുപക്ഷത്തെ പ്രധാന ഐപിഎസുകാരനായി ഹേമചന്ദ്രനെ വിലയിരുത്തപ്പെട്ടു. അതുകൊണ്ടാണ് ഫയർ ഫോഴ്‌സ് മേധാവിയെ ശബരിമലയിൽ അംഗീകരിക്കാൻ സർക്കാരിന് കഴിയാതെ പോകുന്നതും.
സോളാർ കേസ് അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവനാണ് എ ഹേമചന്ദ്രൻ. സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹേമചന്ദ്രനെ പൊലീസിൽ നിന്ന് മാറ്റുകയായിരുന്നു. സോളാർ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ച് കൊണ്ട് കമ്മീഷൻ സിറ്റിങ്ങിൽ സത്യവാങ്മൂലം നൽകിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്‌ക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രൻ സമർപ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലും സജീവമായിരുന്നു. ഹേമചന്ദ്രനെ സസ്പെന്റ് ചെയ്യാൻ പോലും പിണറായി ആലോചിച്ചിരുന്നു. എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയിൽ നടപടി ഒഴിവാക്കിയെടുത്തു. അപ്പോഴും സേനയിൽ തിരിച്ചെത്താൻ കഴിയാതത്തതിന്റെ പ്രതിഷേധം ഹേമചന്ദ്രനുണ്ടായിരുന്നു. വിജിലൻസ് ഡയറ്കടറായി നിയമിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഹൈക്കോടതിയുടെ അംഗീകാരം ഹേമചന്ദ്രനെ തേടിയെത്തുന്നത്.
പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നല്ല പുസ്തകത്തിൽ സ്ഥാനം നേടാൻ ഹേമചന്ദ്രന് കഴിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിൽ ഹേമചന്ദ്രന് തിരിച്ചടിയായത്. ഇത് ഹേമചന്ദ്രനും അറിയാം. ഇതു കൊണ്ട് തന്നെ ശബരിമലയിലെ നിയോഗം ഹേമചന്ദ്രന് സുവർണ്ണാവസരമാണ്. സർക്കാരിനോടും പൊലീസ് മേധാവിയോടും താൽപ്പര്യമില്ലാത്ത ഉദ്യോഗസ്ഥനെന്ന തിരിച്ചറിവാണ് ഹേമചന്ദ്രനെ ഹൈക്കോടതിയുടെ നിരീക്ഷകനാക്കുന്നത്. സന്നിധാനത്ത് ഇന്ന് എത്തുന്ന ഹേമചന്ദ്രൻ ഫലത്തിൽ പൊലീസിനും മുകളിലാണ്. പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്താനും അധികാരമുള്ള ഉദ്യോഗസ്ഥൻ. സംഘത്തിലെ ഹേമചന്ദ്രന്റെ സാന്നിധ്യം കൂടി മനസ്സിലാക്കിയാണ് ഇന്നലെ തന്നെ സന്നിധാനത്തെ നിയന്ത്രണങ്ങൾ പൊലീസ് മാറ്റിയതും. ശരണം വിളിയെ ഇനി നിയന്ത്രിച്ചാൽ ഹൈക്കോടതിയുടെ വിമർശനത്തിന്റെ കാഠിന്യം കൂടുമെന്ന് ലോക്നാഥ് ബെഹ്റയ്ക്ക് അറിയാം. ഹേമചന്ദ്രന്റെ ഇടപടലിനെ സംശയത്തോടെ കാണുന്നതും ഇതുകൊണ്ടാണ്.
എൻഎസ് എസ് അടക്കമുള്ള സമൂദായ സംഘടനകളുമായും ഹേമചന്ദ്രന് നല്ല ബന്ധമാണ് ഉള്ളത്. സൗമ്യമായി ഇടപെടൽ നടത്തുന്ന ഹേമചന്ദ്രൻ ഐജിയായിരിക്കെ സന്നിധാനത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. എസ് പിയായിരിക്കുമ്പോൾ മുതൽ ശബരിമല ഡ്യൂട്ടിയിൽ സജീവമാണ്. അതുകൊണ്ട് തന്നെ ശബരിമലയെ അടുത്തറിയാവുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രൻ. ഇതെല്ലാം മനസ്സിലാക്കിയാണ് ഹേമചന്ദ്രനെ ഡ്യൂട്ടിക്ക് ഹൈക്കോടതി നിയമിച്ചത്. ഇതോടെ വീണ്ടും മുഖ്യധാരയിലെത്തുകയാണ് ഹേമചന്ദ്രൻ. പൊലീസിന്റെ നീക്കങ്ങളിൽ ഹൈക്കോടതി ഇനി മുഖവിലയ്ക്കെടുക്കുക ഹേമചന്ദ്രന്റെ റിപ്പോർട്ടുകളാകും. അതുകൊണ്ട് തന്നെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും തലവേദന ഏറെയാണ്. വിശ്വാസികളുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രനെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടാണ് സർക്കാർ അതിവേഗം സുപ്രീംകോടതിയെ സമീപിക്കുന്നതും.
ഹൈക്കോടതി വിധി വന്നപ്പോൾ തന്നെ ഇതിനുള്ള ആലോചന തുടങ്ങിയിരുന്നു. എന്നാൽ തൽകാലം വേണ്ടെന്നായിരുന്നു അന്ന് എടുത്ത തീരുമാനം. എന്നാൽ ഹേമചന്ദ്രൻ അധികാരുവമായി സന്നിധാനത്ത് എത്തുന്നത് ചിന്തിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന. സുപ്രീംകോടതിയെ സർക്കാർ നേരിട്ടു സമീപിക്കാതെ പൊലീസ് വഴി നീക്കം നടത്താനാണ് ആലോചനയെന്നാണ് സൂചന. ശബരിമലയിൽ ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ച സാഹചര്യത്തിൽ യുവതീപ്രവേശ വിധി നടപ്പാക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്താൻ കൂടിയാണിത്.
യുവതീപ്രവേശത്തിൽ സുപ്രീംകോടതിവിധി വന്നശേഷം ഒട്ടേറെ ഹർജികൾ ഹൈക്കോടതി കേൾക്കുന്നുണ്ട്. വിധി നടപ്പാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിനിടെ ഹൈക്കോടതി ഇവ പരിഗണിക്കുന്നത് ഉചിതമാണോയെന്ന ചോദ്യമാണ് സർക്കാർ ഉന്നയിക്കുന്നത്. ഹൈക്കോടതിയിൽനിന്ന് നിരന്തരം നിർദ്ദേശങ്ങളും പരാമർശങ്ങളും വരുന്നതും സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. യുവതീപ്രവേശ വിധി നടപ്പാക്കുന്നതിലെ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ ശബരിമലയിൽ ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ചിരുന്നു. ഇതോടെ ശബരിമലയുടെ കാര്യങ്ങളിൽ ഈ സമിതിക്കായി കൂടുതൽ അധികാരം. ഹൈക്കോടതിയുടെ വിമർശനങ്ങളെത്തുടർന്ന് നേരത്തേ പൊലീസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയതാണ്. ശബരിമലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് കോടതി നടത്തിയ പരാമർശത്തെത്തുടർന്ന് ഐ.പി.എസ്. ഓഫീസർമാരുടെ സംഘടന സർക്കാരിന് കത്തു നൽകിയിരുന്നു.
എന്നാൽ, പിന്നീട് ആ തീരുമാനം മാറ്റുകയും സർക്കാർ കോടതിയിലേക്കു പോകാൻ നീക്കം തുടങ്ങുകയും അഭിഭാഷകരുമായി ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ ഹൈക്കോടതിയിൽനിന്ന് സർക്കാരിന് അനുകൂല നിലപാടുകളുണ്ടായതോടെ തത്കാലം വേണ്ടെന്നുവെച്ചു. എന്നാൽ, ഹൈക്കോടതി പ്രത്യേകസമിതിയെ നിയോഗിച്ചതോടെയാണ് സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുന്നത്.