- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത സംവിധായകൻ എ ജെ ജോസഫ് അന്തരിച്ചു; ഓർമയാകുന്നത് 'യഹൂദിയായിലെ' എന്ന ഗാനത്തെ അനശ്വരമാക്കിയ പാട്ടുകാരൻ
കോട്ടയം: ഗിറ്റാർ ജോസഫ് എന്നറിയപ്പെട്ടിരുന്ന സംഗീത സംവിധായകൻ എ ജെ ജോസഫ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തു വച്ചായിരുന്നു അന്ത്യം. അദ്ദേഹം സംഗീതം പകർന്ന യഹൂദിയായിലെ എന്ന ഭക്തിഗാനം ഏറെ ഹിറ്റായിരുന്നു. കുഞ്ഞാറ്റക്കിളികൾ എന്ന ചിത്രത്തിലെ 'ആകാശഗംഗ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം' എന്ന ഗാനവും മലയാളികൾ ഹൃദയത
കോട്ടയം: ഗിറ്റാർ ജോസഫ് എന്നറിയപ്പെട്ടിരുന്ന സംഗീത സംവിധായകൻ എ ജെ ജോസഫ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തു വച്ചായിരുന്നു അന്ത്യം.
അദ്ദേഹം സംഗീതം പകർന്ന യഹൂദിയായിലെ എന്ന ഭക്തിഗാനം ഏറെ ഹിറ്റായിരുന്നു. കുഞ്ഞാറ്റക്കിളികൾ എന്ന ചിത്രത്തിലെ 'ആകാശഗംഗ തീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം' എന്ന ഗാനവും മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയതാണ്.
ഭക്തിഗാനങ്ങൾക്കും ചലച്ചിത്ര ഗാനങ്ങൾക്കും അദ്ദേഹം ഈണം പകർന്നിരുന്നു. കാണാക്കുയിൽ, ഈ കൈകളിൽ, നാട്ടുവിശേഷം, കടൽക്കാക്ക എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. 'ഒരേ സ്വരം ഒരേ നിറം..., ഒരു ശൂന്യസന്ധ്യാംബരം...', 'കാവൽ മാലാഖമാരെ...' എന്നീ ഹിറ്റ് ഗാനങ്ങൾക്കും സംഗീതം പകർന്നത് അദ്ദേഹമാണ്.
നാടകാചാര്യൻ എൻ എൻ പിള്ളയുടെ നാടകട്രൂപ്പിൽ ഗിറ്റാറിസ്റ്റായാണ് ജോസഫിന്റെ സംഗീത ജീവിതത്തിന്റെ ആരംഭം. കോട്ടയം ലൂർദ് പള്ളിയിലെ ക്വയർ മാസ്റ്ററായിരുന്ന ഇദ്ദേഹം. ഏതാനും വർഷങ്ങളായി സംഗീത സ്‌കൂൾ നടത്തുകയായിരുന്നു.
'കടൽകാക്ക' എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ ചെന്നൈയിൽ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു. അതു സിനിമയിൽ നിന്നുള്ള മടക്കം കൂടിയായി മാറുകയും ചെയ്തു. 'സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു ഡിവോഷനൽ സോങ്‌സ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.