- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശം; വിഭജനത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നത് വിദ്വേഷം പരത്താനെന്ന് എ കെ ആന്റണി
ന്യൂഡൽഹി: ഓഗസ്റ്റ് 14 ഇനിമുതൽ വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സദുദ്ദേശത്തോടെയല്ലെന്നാണ് ആന്റണി അഭിപ്രായപ്പെട്ടത്.
'വിഭജനം ദൗർഭാഗ്യകരം തന്നെ ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണം എന്ന് പ്രധാനമന്ത്രി പറയുമ്പോഴും പഴയ മുറിവുകൾ ഓർമ്മപ്പെടുത്തുന്നത് സദുദ്ദേശത്തോടെയല്ല. ആ വേദന വീണ്ടും ഓർമ്മിപ്പിക്കുന്നത് വിദ്വേഷം പരത്തും.
2021ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് വിഭജനം മറക്കാനാകില്ല. ഭിന്നതയും അനൈക്യവും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി വിഭജന ഭീതിയുടെ ഓർമ്മദിനമായി ഓഗസ്റ്റ് 14 ആചരിക്കാൻ ആഹ്വാനം ചെയ്ത് അറിയിച്ചു. ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്