- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ അച്യുതാനന്ദൻ പാർട്ടിക്ക് മുന്നിൽ കീഴടങ്ങി; പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല; വിഎസിന്റെ ആറാട്ടുമുണ്ടൻ പ്രയോഗത്തിന് മറുപടിയുമായി എ കെ ആന്റണി
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോൾ അവസാന നിമിഷം ഇടത് -വലതു മുന്നണികളുടെ തലമുതിർന്ന നേതാക്കൾ നേർക്കുനേർ ഏറ്റുമുട്ടുന്നു. തന്റെ വിമർശിച്ച് വി എസ് അച്യുതാനന്ദന് മറുപടിയുമായി എ കെ ആന്റണി രംഗത്തെത്തി. പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ വി എസ്.അച്യുതാനന്ദൻ പാർട്ടിക്കുമുന്നിൽ കീഴടങ്ങിയെന്നു ആന്റണി വിമർശി
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോൾ അവസാന നിമിഷം ഇടത് -വലതു മുന്നണികളുടെ തലമുതിർന്ന നേതാക്കൾ നേർക്കുനേർ ഏറ്റുമുട്ടുന്നു. തന്റെ വിമർശിച്ച് വി എസ് അച്യുതാനന്ദന് മറുപടിയുമായി എ കെ ആന്റണി രംഗത്തെത്തി. പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ വി എസ്.അച്യുതാനന്ദൻ പാർട്ടിക്കുമുന്നിൽ കീഴടങ്ങിയെന്നു ആന്റണി വിമർശിച്ചു. പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെന്നു വിഎസിനറിയാം. പഴയ ശൗര്യത്തോടെ പ്രസംഗിക്കാൻ വിഎസിനു കരുത്തില്ല. പഴയ വിഎസിന്റെ ആത്മാവ് ഇപ്പോൾ അദ്ദേഹത്തിനൊപ്പമില്ല. സ്‌റ്റേറ്റ് കാർ നിലനിർത്താൻ വേണ്ടിയാണ് വി എസ് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചു മിണ്ടാത്തതെന്നും വി എസ്. അച്യുതാനന്ദന്റെ ആക്ഷേപങ്ങൾക്കു മറുപടിയായി ആന്റണി പറഞ്ഞു.
അഴിമതിക്കു വിളക്കു തെളിയിക്കുന്ന ആറാട്ടുമുണ്ടനായി എ.കെ.ആന്റണി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ നേരത്തേ ആരോപിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ ജനങ്ങളെ വെട്ടിമുറിക്കുന്ന ഇറച്ചിക്കടയിലെ കശാപ്പുകാരനുമാണ്. അരുവിക്കരയിൽ പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു വി എസ് ആന്റണിക്കും സുധീരനുമെതിരെ രംഗത്തെത്തിയത്.
അതിനിടെ വിഎസിനെ ആക്രമിച്ച യുഡിഎഫിൽ നിന്നും കൂടുതൽ നേതാക്കൾ രംഗത്തെത്തി. അടുത്ത മുഖ്യമന്ത്രിയെന്ന് അണികളെക്കൊണ്ട് പറയിക്കുന്ന സിപിഐ(എം) നേതാവ് പിണറായി വിജയൻ എന്തുകൊണ്ടാണ് അരുവിക്കരയിൽ പൊതുവേദിയിൽ നിന്ന് മറഞ്ഞു നിൽക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ ചോദിച്ചു. വി എസ് പാർട്ടി വിരുദ്ധനാണെന്ന പ്രമേയം വായിക്കാനാണ് പിണറായി വിജയൻ അവസാനം പൊതുവേദിയിൽ വന്നത്. താൻ മുന്നിൽ നിന്നാൽ തോൽവിയായിരിക്കും ഫലമെന്ന് വിലയിരുത്തുന്ന നേതാവിന് എങ്ങനെ മുന്നണിയെ അധികാരത്തിലേക്ക് നയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. അരുവിക്കരയിൽ നടന്ന വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു തങ്കച്ചൻ.
ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കണ്ണൂർ ലോബിയാണ് തിരശീലക്ക് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് ദിവസം കണ്ണൂർ മാതൃകയിൽ അവർ അക്രമത്തിന് വഴിമരുന്നിടാൻ സാധ്യതയുണ്ട്. ദയാവധം കാത്തു നിൽക്കുന്നയാളിന്റെ സ്ഥിതിയിലാണ് വി എസ് അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹം പാർട്ടിയിൽ ഉണ്ടാകുമെന്ന് പിണറായി വിജയന് ഉറപ്പ് നൽകാനാകുമോ കുറഞ്ഞപക്ഷം വി എസ് പാർട്ടി വിരുദ്ധധൻ അല്‌ളെന്നെങ്കിലും തിരുത്തി പറഞ്ഞിട്ട് അദ്ദേഹത്തെ പ്രചരണത്തിൽ പങ്കെടുപ്പിച്ചാൽ മതിയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വി.എസിനെ പുറത്തുചാടിക്കാൻ പിണറായി വിജയൻ പൊതുവേദിയിൽ എത്തുമെന്നും തങ്കച്ചൻ പറഞ്ഞു.