- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ വിഷയത്തിൽ കെ.സുധാകരൻ തെറ്റിദ്ധരിപ്പിക്കുന്നു; തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതിൽ രണ്ടഭിപ്രായമില്ല: എ കെ ബാലൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താനുള്ളതാണെന്ന് സിപിഎം.കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ കുറ്റപ്പെടുത്തി. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതിൽ രണ്ടഭിപ്രായമില്ല. അത് നിരവധി തവണ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ഉയർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഭരണതലത്തിൽ അന്വേഷണം നടക്കുന്നു.
ഇതും നിയമസഭയിൽ പ്രഖ്യാപിച്ചതാണ്. പുതിയ ഡാം പണിയുന്നത് വരെ സമരം നടത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ അവിടെ ഒരു കല്ലിടാൻ പോലും കഴിയില്ല. കേന്ദ്രത്തിനെതിരായ ജനവികാരത്തെ എൽ.ഡി.എഫിനെതിരാക്കാൻ ശ്രമിക്കുകയാണെന്നും ബാലൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story