- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഗൗരിക്ക് അടുത്ത ചങ്ങാതിയുടെ ആദരം; ഗൗരി ലങ്കേഷ് വധം ആധാരമാക്കി കന്നഡ ചലച്ചിത്രം അണിയറയിൽ; ;ചിത്രമൊരുക്കുന്നത് ഗൗരിയുടെ ഉറ്റസുഹൃത്തായ സംവിധായകൻ
ബെംഗളൂരു: എഎംആർ രമേഷ് ക്രൈം ആധാരമാക്കിയുള്ള ചലച്ചിത്രങ്ങളുടെ സ്‌പെഷ്യലിസ്റ്റാണ്.ഐപിഎസ് ഓഫീസർ ഡി.രൂപയുടെ ജീവിതം പ്രമേയമാക്കി ചിത്രം ആലോചിക്കുന്നതിനിടെയാണ് മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംഭവിക്കുന്നത്. ഇതേ തുടർന്ന് ഗൗരിയുടെ കൊലപാതകം പ്രമേയമാക്കിയുള്ള സിനിമയും രമേഷിന്റെ മനസ്സിലുണ്ട്. ഗൗരിയെ അടുത്തയറിയാവുന്നതുകൊണ്ട് തന്നെ രമേഷിന് തിരക്കഥാ രചന എളുപ്പമാണ്. പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം തിരക്കഥാ രചന തുടങ്ങാനാണ് സംവിധായകന്റെ പദ്ധതി.ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനൊപ്പം മൊണാലിസ എന്ന ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട് രമേഷ്.ആ കാലത്താണ് ഗൗരിയുമായി അടുത്ത പരിചയത്തിലാകുന്നത്.കൽബുർഗി,ഗോവിന്ദ് പൻസാരെ, ദബോൽക്കർ വധങ്ങളെ കുറിച്ചും ചിത്രത്തിൽ പരമാർശിക്കുമെങ്കിലും, ഗൗരിയുടെ കൊലപാതകമായിരിക്കും ചിത്രത്തിന്റെ ഫോക്കസ്.
ബെംഗളൂരു: എഎംആർ രമേഷ് ക്രൈം ആധാരമാക്കിയുള്ള ചലച്ചിത്രങ്ങളുടെ സ്‌പെഷ്യലിസ്റ്റാണ്.ഐപിഎസ് ഓഫീസർ ഡി.രൂപയുടെ ജീവിതം പ്രമേയമാക്കി ചിത്രം ആലോചിക്കുന്നതിനിടെയാണ് മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംഭവിക്കുന്നത്. ഇതേ തുടർന്ന് ഗൗരിയുടെ കൊലപാതകം പ്രമേയമാക്കിയുള്ള സിനിമയും രമേഷിന്റെ മനസ്സിലുണ്ട്. ഗൗരിയെ അടുത്തയറിയാവുന്നതുകൊണ്ട് തന്നെ രമേഷിന് തിരക്കഥാ രചന എളുപ്പമാണ്.
പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം തിരക്കഥാ രചന തുടങ്ങാനാണ് സംവിധായകന്റെ പദ്ധതി.ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനൊപ്പം മൊണാലിസ എന്ന ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട് രമേഷ്.ആ കാലത്താണ് ഗൗരിയുമായി അടുത്ത പരിചയത്തിലാകുന്നത്.കൽബുർഗി,ഗോവിന്ദ് പൻസാരെ, ദബോൽക്കർ വധങ്ങളെ കുറിച്ചും ചിത്രത്തിൽ പരമാർശിക്കുമെങ്കിലും, ഗൗരിയുടെ കൊലപാതകമായിരിക്കും ചിത്രത്തിന്റെ ഫോക്കസ്.
Next Story