- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ നാലേക്കറിലുള്ള സ്‌പൈസ് ഗാർഡൻ; പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരം; ജലന്ധർ രൂപതയിൽ അവസാനവാക്കായപ്പോൾ ആഡംബരത്തിലും ധൂർത്തിലും മുങ്ങിയ അടിപൊളി ജീവിതം; ധ്യാനഗുരു ഫാ.ബേസിൽ മൂക്കൻതോട്ടത്തിലിനെ മുറിയിൽ അടച്ചിട്ട് മർദ്ദിച്ച് പ്രതികാരം തീർത്തത് 'അനുസരണക്കേടെന്ന' ഒറ്റക്കാരണം പറഞ്ഞ്; എസി മുറികളിൽ മാത്രം അന്തിയുറങ്ങി സമ്പന്നരോട് മാത്രം സുവിശേഷം പ്രസംഗിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ തന്നിഷ്ടങ്ങൾ ഇങ്ങനെ
കൊച്ചി: അധികാരത്തിൽ നിന്നും മാറ്റിനിർത്തും വരെ ജലന്ധർ രൂപതയിലെ അവസാനവാക്കായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള എല്ലാ സാമ്പത്തിക പിന്തുണയും എക്കാലത്തും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊണ്ട സന്ന്യാസി സമൂഹത്തെ അപ്പാടെ മാറ്റി മറിച്ച് തന്റെ ഇഷ്ടാനുസരണം കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ഫ്രാങ്കോ. തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്. വിശ്വാസികളടെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ വൈദികനായിരുന്നു ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ. പഞ്ചാബിലെ വട്ടായിലച്ചൻ എന്ന് വിശേഷിപ്പിക്കാവുന്ന വൃക്തി. ജലന്ധർ രൂപത ആദ്യ മെത്രാനായ സിംഫോറിയൻ തോമസ് കീപ്രത്തിന്റെ കാലം മുതൽ അവിടെ ധ്യാനകേന്ദ്രം നട
കൊച്ചി: അധികാരത്തിൽ നിന്നും മാറ്റിനിർത്തും വരെ ജലന്ധർ രൂപതയിലെ അവസാനവാക്കായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള എല്ലാ സാമ്പത്തിക പിന്തുണയും എക്കാലത്തും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊണ്ട സന്ന്യാസി സമൂഹത്തെ അപ്പാടെ മാറ്റി മറിച്ച് തന്റെ ഇഷ്ടാനുസരണം കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ഫ്രാങ്കോ.
തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്.
വിശ്വാസികളടെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ വൈദികനായിരുന്നു ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ. പഞ്ചാബിലെ വട്ടായിലച്ചൻ എന്ന് വിശേഷിപ്പിക്കാവുന്ന വൃക്തി. ജലന്ധർ രൂപത ആദ്യ മെത്രാനായ സിംഫോറിയൻ തോമസ് കീപ്രത്തിന്റെ കാലം മുതൽ അവിടെ ധ്യാനകേന്ദ്രം നടത്തിവന്ന വൈദികനായിരുന്നു ഫാ. ബേസിൽ. എന്നാൽ ജലന്ധറിൽ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ എത്തിയതോടെ കഥമാറി. ഫാ ബേസിലിനെ മെത്രാൻ നോട്ടമിട്ടു. അധികാരങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു വീട്ടു തടങ്കലിലുമാക്കി. ഫ്രാങ്കോ മുളയ്ക്കൽ സ്ഥാപിച്ച സഭയിൽ അംഗത്വം സ്വീകരിക്കാത്തതിനെ തുടർന്നാണ് ഫാ.ബേസിലിനെ ബലമായി പിടിച്ചുക്കൊണ്ടു പോയി രൂപത ആസ്ഥാനത്തെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത്. നിലവിൽ ജലന്ധർ രൂപതയിലെ എല്ലാ കൂദാശകളും ഇദ്ദേഹത്തിന് വിലക്കിയിരിക്കുകയാണ്.
മെത്രാൻ തോമസ് കീപ്രത്തിന് ശേഷം മൂന്നാമതായെത്തിയ ഫ്രാങ്കോ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്എംജെ) എന്ന പേരിൽ സ്വന്തമായി സന്ന്യാസ സഭ ആരംഭിച്ചു. മറ്റ് രൂപതകളിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇതിൽ കൂടുതൽ പേരും. പെണ്ണുകേസിൽ കുടുങ്ങിയവരും സാമ്പത്തിക തട്ടിപ്പിന് ഇരയായവരും അടങ്ങുന്ന സന്യാസ സഭ. ഇതിൽ ചേരണമെന്നതായിരുന്നു ഫാ ബേസിലിന് മുമ്പിൽ മെത്രാൻ വച്ച നിർദ്ദേശം. എന്നാൽ ചെരുപ്പു പോലുമില്ലാതെ സുവിശേഷത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ ബേസിൽ മെത്രാന്റെ നിർദ്ദേശം അംഗീകരിച്ചില്ല. കള്ളവും ചതിവുമുള്ള സന്യാസ സഭയിലേക്ക് ഇല്ലെന്ന് നിലപാട് എടുത്തു. ഇതോടെ പീഡനം തുടങ്ങി. ഫാ ബേസിൽ തുടങ്ങിയ പ്രാർത്ഥനാ ഭവൻ എന്ന സുവിശേഷ ചാനൽ പിടിച്ചെടുത്തു. പിന്നെ മുറിയിൽ അടച്ചിട്ട് ക്രൂര മർദ്ദനവും. അനുസരണക്കേട് കാട്ടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ സഹോദരൻ ജോമോൻ തോമസ് പറഞ്ഞു.
ജലന്ധർ രൂപതയിൽ എല്ലാ കൂദാശകളും വിലക്കപ്പെട്ടയാളാണ് പാലാ ഇടപ്പാടി സ്വദേശിയായ ഫാ. ബേസിൽ. ഇദ്ദേഹത്തെ പുറത്താക്കിയുള്ള ഫ്രാങ്കോയുടെ ഉത്തരവിൽ 'അനുസരണക്കേട്' എന്ന ഒറ്റക്കാരണമാണ് പറയുന്നത്. 20,000 പേർക്ക് ഒരുമിച്ച് ധ്യാനിക്കാവുന്ന കേന്ദ്രമാണ് ഫാ ബേസിൽ നടത്തിയിരുന്നത്. വലിയ ജനപിന്തുണയും ഉണ്ടായിരുന്നു. ഇതോടെ ഈ വൈദികനെ സ്വന്തം സഭയിലെത്തിച്ച് തന്റെ വരുതിയിലാക്കാൻ ഫ്രാങ്കോ ശ്രമം നടത്തി. ഈ സഭയിൽ ചേരാൻ ഫാ. ബേസിലിനെയും നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ദൈവവിളി ജലന്ധർ രൂപതയ്ക്ക് വേണ്ടിയാണെന്നായിരുന്നു ഫാ. ബേസിലിന്റെ നിലപാട്. തുടർന്ന് ധ്യാനകേന്ദ്രത്തിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി രൂപതാ ആസ്ഥാനത്തെ മുറിയിൽ അടച്ചിട്ടതായി ജോമോൻ തോമസ് ആരോപിച്ചു. വീട്ടുകാർ എത്തി ബലമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
തുടർന്ന് രൂപതയിൽനിന്ന് ഫാ. ബേസിലിനെ വിലക്കിയെങ്കിലും വിടുതൽ നൽകിയില്ല. സിറോ മലബാർ സഭയിലെ പാലാ രൂപതക്കാരനാണ് ഫാ. ബേസിൽ. അതിനാൽ പാലാ രൂപതയിലും വിലക്കി. തുടർന്ന് ജോമോൻ തോമസ് പഞ്ചാബിലെ സിറാവാലിയിൽ അഞ്ചേക്കർ സ്ഥലംവാങ്ങി ഫാ. ബേസിലിന് വേണ്ടി ധ്യാനകേന്ദ്രം സ്ഥാപിച്ചു. ലളിതജീവിതം നയിക്കുന്നയാളാണ് ഫാ. ബേസിൽ. ചെരുപ്പിടാറില്ല. നിലത്താണ് ഉറക്കം. ഇപ്പോഴും ഈ മേഖലയിൽ ധ്യാന ഗുരുവായി നിറയുന്നു. ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസിലെ അത്യാഡംബരങ്ങൾ ഫാ ബേസിലിന് ഒരിക്കലും അംഗീകരിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ടാണ് സഭയിൽ ചേരാൻ വിസമ്മതിച്ചത്. ഇതാണ് മർദ്ദനത്തിനും മറ്റും കാരണം.
സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തിയാണ് സഭ രൂപീകരിച്ചത്. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി.
ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കായ ബിഷപ്പ് സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്‌പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ അഗിന്റെ(അഗസ്റ്റിൻ) നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു.
ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്. തനിക്കെതിരെ തിരിയുന്ന അച്ചന്മാരേയും വിദ്യാർത്ഥികളേയും ക്രൂര പീഡനത്തിനും ഇരയാക്കി. ഇല്ലാക്കഥകൾ മെനഞ്ഞ് അവരെ മാനസികമായും തളർത്തി. ഇത് സഭയിലെ വാട്‌സാപ്പിലും മറ്റും ചർച്ചയാക്കുകയും ചെയ്തു.
ഫ്രാൻസിസ്‌കൻ എന്നാണ് സ്വന്തം സഭയ്ക്ക് ഫ്രാങ്കോ നൽകിയിരിക്കുന്ന പേര്. ഫ്രാൻസിസ്‌കൻ എന്നുവച്ചാൽ ദരിദ്ര ജീവിത രീതിയുടെ ഉടമകളാണ്. ദാരിദ്രവും ആത്മീയതയും ബ്രഹ്മചര്യവുമാണ് ഈ രീതിയുടെ പ്രത്യേകത. ബിഷപ്പുണ്ടാക്കിയ സഭ വളരെ ഹൈ-ഫൈ കോൺഗ്രിഗേഷൻ ആണ്. അവർ എയർ കണ്ടീഷൻ മുറികളിലെ താമസിക്കൂ, വിമാനങ്ങളിലേ യാത്ര ചെയ്യൂ. സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുന്നതാണ് ഇവരുടെ രീതിയും. ഇതെല്ലാം പല വിധ സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്. നിലവിൽ ജലന്ധർ രൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും സഭകളെ ഇല്ലാതാക്കി അദ്ദേഹത്തിന്റെതായ ഒരു സഭ ഉണ്ടാക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്നും വ്യക്തം. കള്ളകളികളിലൂടേയും ബിസിനസ്സിലൂടേയും കിട്ടുന്ന പണമെല്ലാം ഈ സഭയ്ക്ക് കീഴിൽ നിക്ഷേപിക്കാനും കഴിഞ്ഞു.