- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല; ആഗ്രഹിച്ചത് എല്ലാവർക്കും നന്മ വരാൻ; ജീവിതത്തിന് അർഥമുണ്ടെന്നു തോന്നുന്നത് ഇപ്പോൾ: രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ചു സംവിധായകൻ എ എം നസീറിനു പറയാനുള്ളത്
'മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവർക്കും നന്മ വരാനാണ് ആഗ്രഹിച്ചത്. സത്യം പറഞ്ഞാൽ ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നിയത് ഇപ്പോഴാണ്'- സീരിയൽ താരമായിരുന്ന രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ചു സംവിധായകൻ എ എം നസീറിനു പറയാനുള്ളത് ഇതാണ്. സീരിയൽ രംഗത്തെ സൂപ്പർ നായികയായി തിളങ്ങിയ കാലത്തായിരുന്നു സീരിയലിലെ സൂപ്പർ ഹിറ്റ് സംവിധായകനായ എ എം നസീറുമായുള്ള രശ്മിയുടെ വിവാഹം. ഇരുവരുടെയും പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞ വാർത്തയാണു പുറത്തുവന്നത്. രശ്മി പിന്നീട് വിദേശമലയാളിയായ ഗോപിനാഥൻ എന്നയാളെ വിവാഹം കഴിച്ചു. നസീറും ഏകാന്തജീവിതത്തിന് വിരാമമിട്ട് വിവാഹിതനായി. അടുത്തിടെ നല്കിയ ഒരഭിമുഖത്തിലാണ് ആദ്യവിവാഹത്തെക്കുറിച്ചു നസീർ സംസാരിച്ചത്. ആദ്യ വിവാഹം വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അതൊക്കെ ആ സാഹചര്യത്തിൽ ചെയ്തതാണ്. തെറ്റാണെന്ന് പറയുന്നത് ശരിയല്ല. മര്യാദയല്ലത്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എ
'മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവർക്കും നന്മ വരാനാണ് ആഗ്രഹിച്ചത്. സത്യം പറഞ്ഞാൽ ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നിയത് ഇപ്പോഴാണ്'- സീരിയൽ താരമായിരുന്ന രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ചു സംവിധായകൻ എ എം നസീറിനു പറയാനുള്ളത് ഇതാണ്. സീരിയൽ രംഗത്തെ സൂപ്പർ നായികയായി തിളങ്ങിയ കാലത്തായിരുന്നു സീരിയലിലെ സൂപ്പർ ഹിറ്റ് സംവിധായകനായ എ എം നസീറുമായുള്ള രശ്മിയുടെ വിവാഹം.
ഇരുവരുടെയും പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞ വാർത്തയാണു പുറത്തുവന്നത്. രശ്മി പിന്നീട് വിദേശമലയാളിയായ ഗോപിനാഥൻ എന്നയാളെ വിവാഹം കഴിച്ചു. നസീറും ഏകാന്തജീവിതത്തിന് വിരാമമിട്ട് വിവാഹിതനായി.
അടുത്തിടെ നല്കിയ ഒരഭിമുഖത്തിലാണ് ആദ്യവിവാഹത്തെക്കുറിച്ചു നസീർ സംസാരിച്ചത്. ആദ്യ വിവാഹം വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അതൊക്കെ ആ സാഹചര്യത്തിൽ ചെയ്തതാണ്. തെറ്റാണെന്ന് പറയുന്നത് ശരിയല്ല. മര്യാദയല്ലത്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവർക്കും നന്മ വരാനാണ് ആഗ്രഹിച്ചത്. സത്യം പറഞ്ഞാൽ ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നിയത് ഇപ്പോഴാണ്. ആരൊക്കെയോ കൂടെയുണ്ടെന്ന സമാധാനം. ഒറ്റപ്പെടലിന്റെ വേദന നന്നായി അനുഭവിച്ചവരാണ് ഞാനും ഭാര്യ സുമിയും. ഒരർത്ഥത്തിൽ തുല്യദുഃഖിതർ.
വിവാഹബന്ധം വേർപ്പെടുത്തിയശേഷമുള്ള മൂന്നുനാലു വർഷക്കാലം ജീവിച്ചത് ഉള്ളിലൊരു വിങ്ങലുമായാണ്. അതിൽ നിന്നൊക്കെ ഒരുപരിധി വരെ രക്ഷപ്പെടുത്തിയത് സീരിയലുകളാണ്. ഒരു ദിവസംപോലും വെറുതെയിരുന്നില്ല. സങ്കടം വരുമ്പോൾ പതിവായി ആതിരപ്പള്ളിയിൽ പോകും. അവിടത്തെ പുഴയിൽ കുറച്ചുനേരം മുങ്ങിയിരുന്ന് തല തണുപ്പിച്ചാൽ തീരും എല്ലാ പാപങ്ങളും.'- നസീർ പറയുന്നു.