തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് ഇതൊരുവലിയ കാര്യമല്ലായിരിക്കും. എന്നാൽ, പഴയ തലമുറയ്ക്ക് അങ്ങനെയല്ല. നൊസ്റ്റാൾജിയയുടെ വേന കലർന്ന ഓർമയാണ് ആ ദുരദർശൻ കാലം. പഴയരീതിയിലുള്ള തിരുവനന്തപുരം കുടപ്പനക്കുന്നിൽ നിന്നുള്ള ഭൂതലസംപ്രേഷണം അവസാനിപ്പിച്ചു. കേരളത്തിലെ 14 ലോ-പവർ ട്രാൻസ്മിറ്റർ (എൽ.പി.ടി.) ഉൾപ്പെടെ ഇന്ത്യയിലെ 272 പ്രസരണികളാണ് പൂട്ടിയത്. പഴയ രീതിയിലുള്ള ഭൂതല സംപ്രേഷണം അവസാനിപ്പിക്കാൻ പ്രസാർ ഭാരതി ബോർഡ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണിത്

കേരളത്തിൽ തൊടുപുഴ, ദേവികുളം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, അടൂർ, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കായംകുളം, കൊട്ടാരക്കര, മഞ്ചേരി, തലശ്ശേരി, കാസർകോട് എന്നിവിടങ്ങളിലെ ട്രാൻസ്മിറ്ററുകളാണ് പൂട്ടിയത്.ദൂരദർശൻ ഡി.ടി.എച്ച്. സർവീസ് ആരംഭിച്ചപ്പോൾത്തന്നെ പഴയ രീതിയിലുള്ള ഭൂതലസംപ്രേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടായിരുന്നു.എന്നാൽ എൻജിനീയറിങ് ജീവനക്കാരുടെ പുനർവിന്യാസം സംബന്ധിച്ച തർക്കംമൂലം അത് നീണ്ടുപോയി. കേബിൾ സർവീസും സ്വകാര്യ ഡി.ടി.എച്ച്. സംവിധാനവും വ്യാപകമായതോടെ ദേശീയപരിപാടികൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ദൂരദർശന്റെ ഭൂതല സംപ്രേഷണത്തിന് തീരെ കാണികളില്ലെന്ന് സർവേകളിൽ വ്യക്തമായതോടെയാണ് താഴിടാൻ തീരുമാനിച്ചത്.

ഭൂതല സംപ്രേഷണം അവസാനിപ്പിച്ച ദൂരദർശനെക്കുറിച്ച് സുമേഷ് ചപ്പാത്ത് എന്നയാൾ ഫേസ്‌ബുക്കിൽ പങ്കുവച്ച ഓർമകുറിപ്പ് ശ്രദ്ധേയമാകുകയാണ്. വായിക്കാം.ആരോടും പറയാതെ, ആരോടും പരിഭവം ഇല്ലാതെ നമ്മുടെ തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദർശൻ ഭൂതല സംപ്രേഷണം അവസാനിപ്പിച്ചു...

ഒരു അറിയിപ്പ് പോലും നൽകാതെ..

സിനിമയുടെ മധുരം ആദ്യമായി നുണഞ്ഞത് അവിടെ നിന്നായിരുന്നു. ഒരുകാലത്ത് വീടുകൾക്ക് മുകളിൽ തലയെടുപ്പോടെ ചിറകുവിരിച്ച് നിന്ന ടെലിവിഷൻ ആന്റിനകൾ ഇനി ചരിത്രത്തിലേക്ക്. ദൂരദർശൻ ഭൂതല സംപ്രേഷണം അവസാനിപ്പിക്കുന്നതോടെ ഈ ആന്റിനകളും ഇനി ഓർമയാകും. പ്രേക്ഷകർ കേബിൾ നെറ്റ്‌വർക്കുകളെയും ഡിഷ് ഡി ടി എച്ച് സർവീസുകളെയും ആശ്രയിച്ചു തുടങ്ങിയതോടെയാണ് ആന്റിന ഉപയോഗിച്ച് ഹൈപവർ, ലോപവർ ട്രാൻസ്മിറ്ററിൽ കൂടിയുള്ള പ്രക്ഷേപണം അവസാനിപ്പിക്കാൻ ദൂരദർശൻ തീരുമാനിക്കുന്നത്

ഇനി തിരിച്ചുവരവുണ്ടാവുമോ?? ദൂരദർശൻ, ഒരു തലമുറയുടെ നൊസ്റ്റാൾജിയ ആണ്.ആഴ്ച സിനിമ ശനിയാഴ്ചയായിരുന്ന കാലത്ത് അതിനു തൊട്ടുമുമ്പ് പ്രദർശിപ്പിച്ചിരുന്ന 'ജയന്റ് റോബോട്ട്' ഒരു ആവേശമായിരുന്നു.70 കളിലെ ജാപ്പനീസ് ടിവി ഷോ ആയിരുന്ന 'ജോണി സാക്കോ & ഹിസ് ഫ്‌ളൈയിങ് റോബോട്ട്' ആണ് മൊഴിമാറ്റി സംപ്രേഷണം ചെയ്തിരുന്നത്.

ഞായറാഴ്ച പകലുള്ള ഡിസ്‌നി ടൈം, പോട്‌ലി ബാബാ കി, മോലു, ഷസാം (ഇപ്പോ ബാലരമയിലോ ബാലഭൂമിയിലോ ഉണ്ട്), ഡിഡീസ് കോമഡി ഷോ ( മിസ്റ്റർ ബീനിന്റെ തലതൊട്ടപ്പൻ), ഗ്ലിറ്റർ ബോൾസ്, ഫ്‌ളൈറ്റ് ഓഫ് ഗി നാവിഗേറ്റർ (ഫിലിം സീരിയലുകൾ).... എന്തെല്ലാം എന്തെല്ലാം...ആ ചവറുവാരിയുടെ രൂപത്തിലുള്ള ആന്റിനയിലൂടെ സ്വീകരണ മുറിയിലേക്കിറങ്ങി വന്നിട്ടുണ്ട്..

ഞായറാഴ്ച കാലത്ത് 9 മണീക്ക് രാമാനന്ദസാഗറിന്റെ ശ്രീകൃഷ്ണ,ഓംമനമശിവായ , ജയഹനുമാൻ ,ശക്തിമാൻ, പിന്നെ വൈകുന്നേരം 4 മണിക്കുള്ള സിനിമകൾ ഹോ അതൊരു നല്ലകാലം തന്നെയായിരുന്നു ... അത് ആ കാലങ്ങളിൽ ജനിച്ചവർക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീലാണ് ...

നമസ്‌ക്കാരം...

പ്രധാന വാർത്തകൾ വായിക്കുന്നത് ........ബാലകൃഷ്ണൻ ആണോ അതോ രാമകൃഷ്ണൻ ആണോ ചെറിയ ഒരു സംശയം. ആള് ഒരു
താടിക്കാരന് ആണ്. പല്ല് പുറത്തു കാട്ടാതെ വാർത്ത വായിക്കും.ഇയാൾക്ക് പല്ല് ഇല്ലേ എന്ന് എനിക്ക്പലപ്പോഴും സംശയം തോനിയിട്ടുണ്ട്.....
സ്ത്രീ ശബ്ദം ആണെങ്കിൽ അത് ഹേമലത, മായ ഉറപ്പ്. ഇന്നത്തെ പോലെ മാധ്യമകോമാളിത്തരം ഇല്ല, എഴുമണി തൊട്ടു പതിനഞ്ചു മിനിറ്റ് ആണ് കണക്കു,അവസാനം തിവനന്തപുരം ,കൊച്ചികോഴിക്കോട് ''കൂടിയ താപനില ,കുറഞ്ഞ താപനില കൂടി കഴിയിമ്പോൾ
ചിലപ്പോ അഞ്ചു മിനിറ്റ് കൂടി കൂടും

അതൊരു വെള്ളിയാഴ്ച ആണെങ്കില് ആചേട്ടന് കുറെ പ്രാക്കും വാങ്ങും കാരണം ആ പോയ അഞ്ചു മിനിറ്റ് ഞങ്ങടെ ചിത്ര ഗീതത്തിലെ ഒരു പാട്ട്ആണ് ,എന്തൊക്കെ ആണെങ്കിലും ''ഭൂതലസംപ്രേഷണം ''എട്ടു മണിക്ക് തീരുംപിന്നെ ആകെ മൊത്തം ഹിന്ദിക്കാർ രംഗം കയ്യടക്കും .പിന്നെ വെള്ളി,ശനി രാത്രി ഹിന്ദി സിനിമ കാണും.മിക്കവാറും എല്ലാദിവസവും ഗോവിന്ദ അല്ലെങ്കിൽ അനിൽ കപൂർ
ആയിരിക്കും നായകൻ. ശനിയാഴ്ചത്തെ''തിരനോട്ടം ''പരിപാടി അവസാന ഭാഗം വീക്ഷിക്കും കാരണം ആസമയത്താണ് അവര് പിറ്റേ ദിവസം സംപ്രേഷണം ചെയ്യുന്ന മലയാള ചലച്ചിത്രം പ്രഖ്യാപിക്കൂ.

ശനിയും ഞായറും 1 നെ ട്യൂഷൻ ക്ലാസിൽ നിന്ന് വിടുകയുള്ളൂ. കഴിഞ്ഞാൽഒരു ഓട്ടമാണ്.. കാരണം ശക്തിമാൻ തുടങ്ങികാണും. അതൊരു സംഭവം തെന്നെ ആയിരുന്നുട്ടാ....നാല് മണിക്ക് സുരേഷ് ഗോപിയുടെ ഇടിപ്പടം ,പിന്നെ വൈകുന്നേരം അന്നത്തെ സൂപ്പർ ഹീറോ
മൗഗ്ലി ഓടി ചാടി എത്തും. ഷെർഖാനും ബഗീരനും ബാലുഅമ്മാവനും .... ഹോ ആലോചിക്കാൻ വയ്യ. പക്ഷെ അന്നത്തെ എന്റെ ഹീറോ ഹീമാൻ
ആയിരുന്നു.

തിങ്കളാഴ്ച മുതല് പിന്നെയും സ്‌കൂളിലേക്ക് സ്‌കൂൾ ഇല്ലാത്ത ദിവസങ്ങൾ ആണെങ്കിൽ 2.30 നു തുടങ്ങും സീരിയൽ കാണൽ ജ്വാലയായും മരുഭൂമിയിലെ ഒട്ടകവും മുടങ്ങാതെ കാണുമായിരുന്നു.വ്യാഴം ദിവസങ്ങളില് വൈകുന്നേരം അധിക നേരമുള്ള കളി ഇല്ല മധുമോഹന്റെ''മാനസി ' കാണാന് പോണം ,ഒരുകണക്കിന് ആ സാധനം തീര്ന്നപ്പോള് 'സ്‌നേഹസീമ'' എന്നും പറഞ്ഞു പിന്നേംവന്നു മധുമോഹന്... ഓൻ പുലിയാണ്
കേട്ടാ....എപ്പോ എന്തായാവോ.....?

പിന്നെ ഒരിടക്ക് ദൂരദര്ശന് വേറെ ഒരുചാനെല് തുടങ്ങിയപ്പോള് (അതിന്റെ പേര് 'മെട്രോ ''എന്നായിരുന്നു) പഴയ മഹാഭാരതം,അലിഫ് ലൈല, ജയ് ഹനുമാൻ,കാട്ടിലേ കണ്ണൻ...ഡെൻവർ ദി ലാസ്റ്റ് ദിനോസർ....എന്ന കാർട്ടൂണുകളുംചന്ദ്രകാന്ത.... ഡി ഡി മലയാളംചാനെലില് എല്ലാ ദിവസവും പകല്പതിനൊന്നു മണിക്ക് മലയാളം സിനിമകാണും വെള്ളിയാഴ്ച മിക്കവാറും കളര് പടം ആയിരിക്കും, ,പക്ഷെ സാദ
ബൂസ്റ്റര് മാത്രമുള്ളതുകൊണ്ട് പടംവ്യക്തമാകില്ല പലപ്പോഴും ഗ്രയിംസ ്അധികം ഉണ്ടാകും ,എന്നാലും കൊതിയോടെ ഇരുന്നു കാണും...
എല്ലാതെ എന്താ ചെയ്യാ.......

അന്നത്തെ സൂപ്പെർ ഹിറ്റ് കോമെടിപരമ്പര ആയിരുന്നു ''പകിട പമ്പരം''അത്യാവശ്യം നല്ല ചളികളായിരുന്നുഅതിൽ. രാത്രികളിൽ ഡബ് ചെയ്ത സീരിയലുകൾ ഉണ്ടാകും പ്രതികാര
ദാഹിയായ പ്രേതത്തിന്റെ കഥ പറയുന്നപിന്നെ നിയമത്തിന്റെ മറ്റൊരു
നാമമായ ടിക്ടക്റ്റീവ് വിജയ്, ഇടയ്ക്കുനൂർജഹാനും കാണാറുണ്ടായിരുന
്‌നുട്ടാ..... കിടിലൻ ഭക്തി കഥയുമായി ഓം നമഃശിവായ യും..... (അത് തുടങ്ങുമ്പോൾ ശിവന്റെ താഢവ നൃത്തം കിടിലനാണ്... പിന്നെ ഇടക്ക് വരുന്ന മിലേ സുർ മേര തുമാര എന്ന ഗാനവും(അതിൽ ആന പുറത്തിരുന്നു മലയാളിയേ പ്രതിനിധികരികണ ചേട്ടനേ കാണുമ്പോൾ ഒരു സന്തോഷാാ)

പിന്നെ എല്ലാ കാലത്തും ഏത് നേരത്ത്വേണമെങ്കിലും വരാവുന്നപരിപാടിയായിരുന്നു ''മഴവില്ല്
അഴകുമായി എത്തുന്ന''തടസ്സം നേരിട്ടതിൽഖേദിക്കുന്നു.......'' എന്ന പരിപാടി (കൂടെ ഒരു
ഒന്നൊന്നര സൗണ്ടും )

പിന്നെ പരസ്യങ്ങള് : സൗന്ദര്യ സോപ്പ് നിർ്മ്മ !( ഹോ അത് ഓര്ക്കാന് കൂടിവയ്യ ),ആഹാ വന്നല്ലോ വനമാല ,,മഴമഴ കുട കുട മഴ വന്നാല് പോപ്പി കുട,എന്റെ കുട എന്റെ പോപ്പി
,അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു കാക്ക കൊത്തി കടലിലിട്ടു......,ജോണ്‌സിന്റെ കുഞ്ഞാഞ്ഞവന്നെ !മഴ വന്നാല് കുഞ്ഞാഞ്ഞ ''ഹമാര ബജാജ് ', ''ഹൂടിബാബ ഹൂടിബാബഹൂ '..രവീണാ ടാണ്ടൻ റോട്ടോമാക്കിനുവേണ്ടി വന്നതോടെ സ്‌കൂൾ കുട്ടികൾറോട്ടോമാക് പേനാ വാങ്ങിത്തുടങ്ങി.അന്ന് റെയ്‌നോൾഡ്‌സിന്റെഎതിരാളിയായിരുന്നു റോട്ടോമാക്...ഇന്ന് അതുണ്ടോ ആവോ.....?ഇതൊക്കെ കാണാന് എന്ത് മാത്രംകഷ്ടപ്പെട്ടിരിക്കുന്നു ?ഒരു കാറ്റ് എവിടുന്നെങ്ങാനും വന്നുപോയാൽ് അപ്പൊ പോകും ചാനൽ.പിന്നെ ആന്റിന പിടിച്ചു തിരച്ചുശരിയാക്കല് ആണ് പ്രധാന പണി
അപ്പോളേക്കും കണ്ടു കൊണ്ടിരുന്നത്എല്ലാം കഴിഞ്ഞു പോയിട്ടുണ്ടാകും

ഒരു തലമുറയ്ക്ക് മുമ്പുള്ള സാങ്കേതികവിദ്യയുമായി നിന്നാൽ ദൂരദർശനെ പ്രേക്ഷകർ ഉപേക്ഷിക്കുമെന്നത് സ്വാഭാവികമാണ്. അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുകയും, ജനങ്ങളുമായി നിരന്തരം സംവദിക്കാനുള്ള അരങ്ങൊരുക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ സാമൂഹികബാധ്യതയാണ്. പൊതുഗതാഗത പദ്ധതിപോലെയോ, പൊതുജനാരോഗ്യപദ്ധതി പോലെയോ, പൊതുവിദ്യാഭ്യാസപദ്ധതി പോലെയോ അനിവാര്യമായ ഒന്നാണ്.

ബ്രിട്ടന്റെ സാംസ്‌കാരിക വ്യവസായത്തിന്റെ നട്ടെല്ലായി ബിബിസി പ്രവർത്തിക്കുന്നു. ഒരു ലക്ഷത്തി പതിനോരായിരം പേർ 2013 ൽ അവിടെ സംഗീതമേഖലയിൽ തൊഴിൽ എടുക്കുന്നു. 2012-ലെ സാമ്പത്തിക സർവ്വേ അനുസരിച്ച് അമേരിക്കയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 4.32 ശതമാനം കലാ-സാംസ്‌കാരിക മേഖലയിൽ നിന്നാണ്. 47 ലക്ഷം ആൾക്കാർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

ട്രായിയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 888 ടെലിവിഷൻ ചാനലുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഭൂരിപക്ഷത്തിനും പ്രവർത്തന മൂലധനത്തിന്റെ ഭൂരിഭാഗവും ഉപഗ്രഹവാടക ഇനത്തിലാണ് ചെലവഴിക്കപ്പെടുന്നത്. ആഗോളതലത്തിൽ ഉപഗ്രഹസേവനവും വിതരണവും മൂന്നു പാശ്ചാത്യ ബഹുരാഷ്ട്ര കോർപ്പറേഷനുകളാണ് നിയന്ത്രിക്കുന്നത്. അതായത് വീട്ടമ്മമാർ സീരിയൽ കണ്ട് കണ്ണീർ വാർക്കുമ്പോൾ പണം ഒഴുകി ഈ വിദേശ ഏജൻസികൾക്ക് എത്തുന്നു.

ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയല്ല വേണ്ടത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വന്തമാക്കി ലോകത്തിനു മുന്നിൽ, ആറ് സഹസ്രാബ്ദത്തിന്റെ വർണ്ണാഭമായ ഭാരതീയ സാംസ്‌കാരിക ജീവിതകഥ അവതരിപ്പിക്കുകയും, ലോകസാംസ്‌കാരിക വ്യവസായത്തിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന സോഫ്റ്റ് പവർ റിസോഴ്സസ് സെന്ററു കളായി തുറക്കുകയുമാണ് വേണ്ടത്.