- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി സഹകരണ ആശുപത്രിയുടെ പ്രസിഡന്റ് എന്ന നിലയിൽ ഒരു മുറി ഉപയോഗിക്കുന്നുണ്ട്; ചാനലുകാർ തന്നെ കാണാൻ അവിടം ഉപയോഗിക്കാറുമുണ്ട്; വൈദ്യുത തടസ്സം ഇല്ലാത്തതിനാലാണ് ചർച്ചകൾ അവിടെയാക്കുന്നത്; ചാനൽ ചർച്ചക്ക് 'സെറ്റിട്ടെന്ന' ആരോപണത്തിൽ മറുനാടനോട് പ്രതികരിച്ച് എ എൻ ഷംസീർ എംഎൽഎ
കണ്ണൂർ: വിയർത്തുകുളിച്ച് വൈകിട്ടത്തെ ചാനൽചർച്ചയിൽ മുഖം കാണിക്കാൻ വയ്യ, അതുകൊണ്ട് പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ഓഫീസ് മുറി സ്റ്റുഡിയോ ആക്കി സെറ്റിട്ടു സിപിഎമ്മിലെ യുവ എംഎൽഎ എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തലശ്ശേരി എംഎൽഎ എ എൻ ഷംസീറായിരുന്നു ഈ വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി. ഇതേക്കുറിച്ചുള്ള വസ്തുതകൾ തിരക്കിയ മറുനാടനോട് ഷംസീർ പറഞ്ഞത് ചാനൽ ചർച്ചയിൽ പങ്കെടുക്കാനായി താൻ സെറ്റിട്ടിട്ടില്ല എന്നാണ്. ഇതേക്കുറിച്ച് ഷംസീർ പ്രതികരിച്ചത് ഇങ്ങനെ: തലശ്ശേരി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ട് എന്ന നിലയിൽ ഉള്ള ഒരു മുറി മാത്രമാണ് താൻ ഉപയോഗിച്ചു വരുന്നതെന്ന് എ.എൻ. ഷംസീർ എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു. തലശ്ശേരി മണ്ഡലത്തിലെ നിയമ സാമാജികൻ എന്ന നിലയിൽ തന്റെ പൊതു പ്രവർത്തനം തലശ്ശേരിയിലാണ് കേന്ദ്രീകരിക്കുന്നത്. അതിനാൽ ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് തന്നെ കാണുന്നതിന് അവിടം ഉപയോഗപ്പെടുത്താറുണ്ട്. അതല്ലാതെ മറ്റൊരു സൗകര്യവും അവിടെയില്ല. ആശുപത്രി എന്ന നിലയിൽ വൈദ്യുത തടസ്സം ഇല്ലാത്തതിനാൽ അവിടെ തന്നെയാണ്
കണ്ണൂർ: വിയർത്തുകുളിച്ച് വൈകിട്ടത്തെ ചാനൽചർച്ചയിൽ മുഖം കാണിക്കാൻ വയ്യ, അതുകൊണ്ട് പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ഓഫീസ് മുറി സ്റ്റുഡിയോ ആക്കി സെറ്റിട്ടു സിപിഎമ്മിലെ യുവ എംഎൽഎ എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തലശ്ശേരി എംഎൽഎ എ എൻ ഷംസീറായിരുന്നു ഈ വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി. ഇതേക്കുറിച്ചുള്ള വസ്തുതകൾ തിരക്കിയ മറുനാടനോട് ഷംസീർ പറഞ്ഞത് ചാനൽ ചർച്ചയിൽ പങ്കെടുക്കാനായി താൻ സെറ്റിട്ടിട്ടില്ല എന്നാണ്. ഇതേക്കുറിച്ച് ഷംസീർ പ്രതികരിച്ചത് ഇങ്ങനെ:
തലശ്ശേരി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ട് എന്ന നിലയിൽ ഉള്ള ഒരു മുറി മാത്രമാണ് താൻ ഉപയോഗിച്ചു വരുന്നതെന്ന് എ.എൻ. ഷംസീർ എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു. തലശ്ശേരി മണ്ഡലത്തിലെ നിയമ സാമാജികൻ എന്ന നിലയിൽ തന്റെ പൊതു പ്രവർത്തനം തലശ്ശേരിയിലാണ് കേന്ദ്രീകരിക്കുന്നത്. അതിനാൽ ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് തന്നെ കാണുന്നതിന് അവിടം ഉപയോഗപ്പെടുത്താറുണ്ട്. അതല്ലാതെ മറ്റൊരു സൗകര്യവും അവിടെയില്ല. ആശുപത്രി എന്ന നിലയിൽ വൈദ്യുത തടസ്സം ഇല്ലാത്തതിനാൽ അവിടെ തന്നെയാണ് മാധ്യമങ്ങളോട് സംവദിക്കാനുള്ള സൗകര്യവും.
എന്നാൽ അതിലുപരിയായി മറ്റൊരു സൗകര്യവും അവിടെ ഏർപ്പെടുത്തിയിട്ടില്ല. മാധ്യമ പ്രവർത്തകർക്കും തനിക്കും സൗകര്യമുള്ള ഒരു സ്ഥലം എന്ന രീതിയിൽ ആശുപത്രി പ്രസിഡണ്ടായ തന്റെ മുറി ഉപയോഗപ്പെടുത്തുന്നുവെന്ന് മാത്രം. മറിച്ചുള്ള വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും ഷംസീർ മറുനാടൻ മലയാളിയോട് പറഞ്ഞു. ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ എപ്പോഴും പോകാൻ വിഷമമുള്ളതിനാലും മാത്രമാണ് തലശ്ശേരിയിൽ കാണാമെന്ന് മാധ്യമങ്ങളോട് പറയാറുള്ളത്.
വിയർത്തുകുളിച്ച് വൈകിട്ടത്തെ ചാനൽചർച്ചയിൽ മുഖം കാണിക്കാൻ വയ്യാത്തതിനാൽ പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ഓഫീസ് മുറി സ്റ്റുഡിയോ ആക്കി ഷംസീർ 'സെറ്റിട്ടു' എന്നതായിരുന്നു പ്രധാന ആരോപണം. പാർട്ടിനേതാക്കളുടെ വ്യക്തികേന്ദ്രീകൃത പ്രവർത്തനത്തെക്കുറിച്ചുള്ള ആരോപണം നിലനിൽക്കുന്ന കണ്ണൂരിലാണ് യുവനേതാവിന്റെ ചാനൽ പ്രവർത്തന എന്നും ആക്ഷേപം ഉയർന്നിരുന്നു.
മാധ്യമങ്ങൾ സർക്കാരിനെയും പാർട്ടിയെയും ആസൂത്രിതമായി വേട്ടയാടുന്നുവെന്ന് പാർട്ടി കേന്ദ്രങ്ങൾ ആരോപിക്കുമ്പോഴാണ് പാർട്ടി സ്ഥാപനത്തിൽ ചാനൽചർച്ചകൾക്കു സൗകര്യമൊരുക്കി സിപിഎം. ജനപ്രതിനിധി കാത്തു നിൽക്കുന്നതെന്ന ആരോപണവും ഉയർന്നത്. പകൽ മുഴുവൻ പാർട്ടി പരിപാടികളിലും ഔദ്യോഗിക പരിപാടികളിലും പങ്കെടുത്ത് ജില്ലാ ആസ്ഥാനത്തെ ചാനൽ സ്റ്റുഡിയോകളിൽ വിയർത്തുകുളിച്ച് ഓടിയെത്താൻ പറ്റാത്തതിനാലാണ് താൻ പ്രസിഡന്റായ സഹകരണ ആശുപത്രിയുടെ ഓഫീസ് മുറി ചുമരിൽ ചുവന്ന ബോർഡുവച്ചും മറ്റ് സൗകര്യങ്ങളൊരുക്കിയും സജ്ജീകരിച്ചിരിക്കുന്നതെന്നായിരുന്നു ആരോപണം.
രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പ്രവർത്തന മേഖല ഇപ്പോൾ പ്രധാനമായും പൊതു പ്രവർത്തനം , ചാനൽ ചർച്ച എന്നിങ്ങനെ രണ്ടായി ക്രമീകരിച്ചിരിക്കുകയണാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, താനായി സെറ്റിട്ടിട്ടില്ലെന്നാണ് ഷംസീർ വിശദീകരിക്കുന്നത്.