- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി ജലീലിനെ തള്ളിയത് ലാവ്‌ലിൻ കേസിലെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തിനുള്ള പ്രത്യുപകാരം ഓർത്ത്; കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടി കേന്ദ്രം നോക്കിയിരിക്കില്ല: എ പി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: എ.ആർ നഗർ സഹകരണബാങ്കിലെ ക്രമക്കേടിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ.ടി. ജലീലിനെ തള്ളിയത് ലാവ്‌ലിൻ കേസിൽ കുഞ്ഞാലിക്കുട്ടി നൽകിയ സഹായത്തിനുള്ള പ്രത്യുപകാരത്തിന്റെ ഭാഗമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സ്വാതന്ത്ര്യ പിതാമഹാന്മാർ കെട്ടിപ്പടുത്ത വലിയ പ്രസ്ഥാനത്തേയാണ് പിണറായി ശിക്ഷിച്ചത്. സഹകരണ മേഖല നിങ്ങൾക്ക് മാപ്പ് തരുമെന്ന് തോന്നുന്നില്ലെന്നും അബ്ദുല്ലക്കുട്ടി.
മുങ്ങിക്കൊണ്ടിരിക്കുന്ന കരുവന്നൂർ, എ.ആർ നഗർ സഹകരണ ബാങ്കുകൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടിയിലേക്കാണ് സർക്കാർ നീങ്ങുന്നതെങ്കിൽ കൈയുംകെട്ടി നോക്കിനിൽക്കില്ല. ഈ കൂട്ടുകെട്ട് തടയാൻ കേന്ദ്ര സഹകരണ മന്ത്രാലയം കളത്തിലിറങ്ങാൻ അവസരമുണ്ടാക്കരുതെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം എ.ആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പിൽ ഇ.ഡി അന്വേഷണം വേണമെന്ന് കെ.ടി. ജലീൽ എംഎൽഎയുടെ നിലപാട് മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ മുസ്‌ലിം ലീഗ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
മറുനാടന് ഡെസ്ക്