- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത ഗൗണിട്ട് അനുസരണയുള്ള ജൂനിയറായി; കേസുകെട്ടുകളും പിടിച്ച് സീനിയർ അഭിഭാഷകനൊപ്പം അബ്ദുള്ളക്കുട്ടി കോടതിയിലെത്തി; തലശ്ശേരിയിൽ തോറ്റ കണ്ണൂരിന്റെ മുൻ എംഎൽഎയ്ക്ക് ഇനി വക്കീൽപണി
കണ്ണൂർ: നിയമ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ്സ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി ഇനി നീതിപീഠത്തിനരികിലുണ്ടാകും. രാഷ്ട്രീയത്തിലേറെ ശ്രദ്ധിക്കപ്പെട്ട അബ്ദുള്ളക്കുട്ടി കറുത്ത ഗൗൺ അണിഞ്ഞ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. വിദ്യാർത്ഥിയായിരിക്കുമ്പോൾ നിരവധി കേസുകളിൽപ്പെട്ട് ഇതേ കോടതിയുടെ വരാന്തയിൽ ഏറെനേരം കാത്തിരുന്ന അനുഭവം തനിക്കുണ്ട്. എന്റോൾ ചെയ്ത് രണ്ടു പതിറ്റാണ്ടായെങ്കിലും ഇപ്പോൾ ഗൗണിട്ട് സീനിയർ അഭിഭാഷകനോടൊപ്പം കോടതിയുടെ കോറിഡോറിലൂടെ നടന്നു പോകുമ്പോൾ തനിക്കേറെ അഭിമാനമുണ്ടെന്ന് അബ്ദുള്ളക്കുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു. 1999 മുതൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും സിപിഐ.(എം). ടിക്കറ്റിൽ എം. പി.യായി തെരഞ്ഞെടുക്കപ്പെട്ടതോടെ അഭിഭാഷകൻ ആവുക എന്ന ആഗ്രഹം സഫലമാകാതെ പോയി. സിപിഐ.(എം). വിട്ട് കോൺഗ്രസ്സിൽ ചേർന്നതോടെ കണ്ണൂർ മണ്ഡലത്തിൽ നിന്നും എംഎൽഎ.യുമായി. അതുകൊണ്ടു തന്നെ വക്കീലാകുക എന്ന തന്റെ സ്വപ്‌നം നടക്കാതെ പോവുകയായിരുന്ന
കണ്ണൂർ: നിയമ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ്സ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി ഇനി നീതിപീഠത്തിനരികിലുണ്ടാകും. രാഷ്ട്രീയത്തിലേറെ ശ്രദ്ധിക്കപ്പെട്ട അബ്ദുള്ളക്കുട്ടി കറുത്ത ഗൗൺ അണിഞ്ഞ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.
വിദ്യാർത്ഥിയായിരിക്കുമ്പോൾ നിരവധി കേസുകളിൽപ്പെട്ട് ഇതേ കോടതിയുടെ വരാന്തയിൽ ഏറെനേരം കാത്തിരുന്ന അനുഭവം തനിക്കുണ്ട്. എന്റോൾ ചെയ്ത് രണ്ടു പതിറ്റാണ്ടായെങ്കിലും ഇപ്പോൾ ഗൗണിട്ട് സീനിയർ അഭിഭാഷകനോടൊപ്പം കോടതിയുടെ കോറിഡോറിലൂടെ നടന്നു പോകുമ്പോൾ തനിക്കേറെ അഭിമാനമുണ്ടെന്ന് അബ്ദുള്ളക്കുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു.
1999 മുതൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും സിപിഐ.(എം). ടിക്കറ്റിൽ എം. പി.യായി തെരഞ്ഞെടുക്കപ്പെട്ടതോടെ അഭിഭാഷകൻ ആവുക എന്ന ആഗ്രഹം സഫലമാകാതെ പോയി. സിപിഐ.(എം). വിട്ട് കോൺഗ്രസ്സിൽ ചേർന്നതോടെ കണ്ണൂർ മണ്ഡലത്തിൽ നിന്നും എംഎൽഎ.യുമായി. അതുകൊണ്ടു തന്നെ വക്കീലാകുക എന്ന തന്റെ സ്വപ്‌നം നടക്കാതെ പോവുകയായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂർ മണ്ഡലത്തിലെ എംഎൽഎ യായ അബ്ദുള്ളക്കുട്ടിയെ ഇത്തവണ കണ്ണൂർ ഡി.സി.സിയുടെ ഇടപെടലോടെ തലശ്ശേരി മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത കാലത്തായി കെ.സുധാകരന് അനഭിമതനായ അബ്ദുള്ളക്കുട്ടിയെ തറപറ്റിക്കുക എന്ന അജണ്ട ഇതിനു പിറകിലുണ്ടായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. തലശ്ശേരിയിൽ ഡിവൈഎഫ്ഐ. നേതാവ് എ.എൻ. ഷംസീറിനോട് മത്സരിച്ച അബ്ദുള്ളക്കുട്ടി ഇത്തവണ പരാജയപ്പെടുകയായിരുന്നു.
രാഷ്ട്രീയത്തിൽ സജീവമായി തുടരുന്നതിനോടൊപ്പം അഭിഭാഷക വൃത്തിയിലും താൻ സജീവമാകുമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ആദ്യ ദിവസം തന്നെ പാപ്പിനിശ്ശരിയിലെ ഒരു വാഹനാപകടക്കേസിൽ അന്യായക്കാരനായ ശ്രീജിത്ത് എന്നയാൾക്കു വേണ്ടിയാണ് അബ്ദുള്ളക്കുട്ടി ഹാജരായത്. സീനിയർ അഭിഭാഷകൻ ഇ.നാരായണനൊപ്പമാണ് അബ്ദുള്ളക്കുട്ടി ഇന്ന് കോടതിയിലെത്തിയത്. അഭിഭാഷക വൃത്തിയിലേക്കുള്ള തന്റെ പ്രവേശനോത്സവമാണ് ഇന്നത്തേതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
1999 ൽ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു നിയമബിരുദം നേടി എന്റോൾ ചെയ്തിരുന്നെങ്കിലും പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. അതേവർഷമാണ് സി.പി. എം ടിക്കറ്റിൽ കണ്ണൂരിൽ നിന്നു ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. തൊഴിൽ എന്നതിലുപരി പൊതുസമൂഹത്തിൽ കൂടുതൽ സജീവസാന്നിദ്ധ്യമായി മാറാനാകുമെന്നു അബ്ദുള്ളക്കുട്ടി വക്കീലാകുന്നത്. നേരത്തെ എംഎൽഎയുടെ ഓഫീസായി പ്രവർത്തിച്ചിരുന്ന നഗരത്തിലെ മുറി നവീകരിച്ചുകഴിഞ്ഞു. ഇവിടെയാകും ഓഫീസ്.