- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈരമുത്തു സ്ത്രീകളോടു മോശമായി പെരുമാറുന്ന കാര്യം തമിഴ് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണെന്നു റഹ്മാന്റെ സഹോദരി റൈഹാന; സഹോദരിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മീ ടു വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകൾക്ക് പിന്തുണയുമായി റഹ്മാനും
ജോലി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരായ മീ ടൂ മുന്നേറ്റത്തെ ശക്തമായി പിന്തുണച്ചും മോശമായ പെരുമാറ്റത്തെക്കുറിച്ചു മുന്നറിയിപ്പ് നല്കിയും എ ആർ റഹ്മാൻ രംഗത്ത്.. സഹോദരിയും ഗായികയുമായ എ.ആർ റെയ്ഹാനയും ആരോപണവുമായി രംഗത്തെത്തിയതോടെയാണ് റഹ്മാൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്. 'മീ ടൂ മൂവ്മെന്റ് ആദ്യം മുതലേ കാണുന്നുണ്ട്. ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകൾ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ കൂടി ഉൾപ്പെടുന്ന സിനിമാ ഇൻഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവർക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. ഇരകൾ കൂടുതൽ ശക്തരാകട്ടെ...' റഹ്മാൻ പ്രതികരിച്ചു. എല്ലാവർക്കും സുരക്ഷിതമായും ക്രിയാത്മകമായും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണമെന്നും അതോടൊപ്പം തന്നെ ഒരു പുതിയ ഇന്റർനെറ്റ് ജസ്റ്റിസ് സിസ്റ്റം ഉണ്ടാകുമ്പോൾ അത് തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും റഹ്മാൻ പറയുന്നു. ട്വിറ്ററിലൂടെയാണ് റഹ്മാൻ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. തമിഴ് ഗാന
ജോലി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരായ മീ ടൂ മുന്നേറ്റത്തെ ശക്തമായി പിന്തുണച്ചും മോശമായ പെരുമാറ്റത്തെക്കുറിച്ചു മുന്നറിയിപ്പ് നല്കിയും എ ആർ റഹ്മാൻ രംഗത്ത്.. സഹോദരിയും ഗായികയുമായ എ.ആർ റെയ്ഹാനയും ആരോപണവുമായി രംഗത്തെത്തിയതോടെയാണ് റഹ്മാൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.
'മീ ടൂ മൂവ്മെന്റ് ആദ്യം മുതലേ കാണുന്നുണ്ട്. ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകൾ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ കൂടി ഉൾപ്പെടുന്ന സിനിമാ ഇൻഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവർക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. ഇരകൾ കൂടുതൽ ശക്തരാകട്ടെ...' റഹ്മാൻ പ്രതികരിച്ചു.
എല്ലാവർക്കും സുരക്ഷിതമായും ക്രിയാത്മകമായും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണമെന്നും അതോടൊപ്പം തന്നെ ഒരു പുതിയ ഇന്റർനെറ്റ് ജസ്റ്റിസ് സിസ്റ്റം ഉണ്ടാകുമ്പോൾ അത് തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും റഹ്മാൻ പറയുന്നു. ട്വിറ്ററിലൂടെയാണ് റഹ്മാൻ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്.
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരായ 'മീ ടൂ' ആരോപണത്തെ പിന്താങ്ങി റഹ്മാന്റെ സഹോദരി റെയ്ഹാന കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്നായിരുന്നു റെയ്ഹാനയുടെ വെളിപ്പെടുത്തൽ
വൈരമുത്തുവിനെക്കുറിച്ച് ചില കഥകൾ താനും കേട്ടിരുന്നെന്നാണ് റെയ്ഹാനയുടെ വെളിപ്പെടുത്തൽ. അനേകം യുവതികൾ വൈരമുത്തുവിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നെന്ന് റെയ്ഹാന പറഞ്ഞിരുന്നു.അതേസമയം വ്യക്തിപരമായി താൻ ഇത്തരം അനുഭവങ്ങൾ നേരിട്ടില്ലെന്നും നടന്നിട്ടുള്ള വളരെ കുറച്ചു കൂടിക്കാഴ്ചകളിൽ വൈരമുത്തു തന്നോട് മാന്യതയോടും മര്യാദയോടുമാണ് പെരുമാറിയിരുന്നത്. അതുകൊണ്ടു തന്നെ താൻ എങ്ങിനെ അദ്ദേഹത്തെ കുറ്റപ്പെടുത്തുമെന്നും റെയ്ഹാന ചോദിക്കുന്നു. ആരെങ്കിലും അത്തരം അനുഭവം നേരിട്ടിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യുക തന്നെ വേണമെന്നും പറഞ്ഞു.
മണിരത്നത്തിന്റെ റോജ മുതൽ അനേം സിനിമകളിൽ ഹിറ്റ് ഗാനം ഒരുക്കിയ കൂട്ടുകെട്ടാണ് എആർ റഹ്മാൻ-വൈരമുത്തു ടീം. വൈരമുത്തുവിന്റെ ലൈംഗികത മുൻ നിർത്തിയുള്ള പെരുമാറ്റം തുറന്നു പറഞ്ഞ് ആദ്യം രംഗത്ത് വന്നത് ഗായിക ചിന്മയിയാണ്. അതിന് ശേഷം മീ ടൂവിന്റെ ഭാഗമായി മറ്റനേകം ആൾക്കാർ വൈരമുത്തുവിനെതിരേ രംഗത്തു വരികയും ചെയ്തു.