സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും 27ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. സ്പെഷ്യൽ ദിനത്തിൽ റഹ്‌മാൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൈറയ്ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

ഒന്നിച്ചു ജീവിക്കുന്നതും കലയാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റ്. പ്രണയവും മനസിലാക്കലും എന്നും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതിമാർക്ക് ആശംസകളുമായി എത്തുന്നത്. 1995 മാർച്ച് 12നാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. ഇവർക്ക് മൂന്ന് മക്കളാണ്.