- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുഗ്രാമത്തിന്റെ മുഴുവൻ പ്രാർത്ഥന കേട്ടത് വലിയ മനസുള്ള ഈ അച്ഛൻ; മകന്റെ വേർപാടിൽ ഉള്ളുപിടയുമ്പോഴും മടിച്ചുനിൽക്കാതെ തുറന്ന സമ്മതം; ബൈക്കിൽ കാറിടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനുവിന്റെ ശരീരത്തിൽ തുടിക്കും; അവയവദാനം മഹാദാനം എന്ന സന്ദേശം ഏറ്റെടുത്ത് വിഷ്ണുവിന്റെ അച്ഛൻ സുനിൽ
കോഴിക്കോട്: വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനുവിന്റെ ശരീരത്തിൽ തുടിക്കും. ബൈക്കിൽ കാറിടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വളയനാട് മണൽതാഴം സുനിലിന്റെ മകൻ വിഷ്ണു (23) ന്റെ ഹൃദയമാണ് മടവൂർ ചക്കാലക്കൽ സ്വദേശിയായ ഫിനു ഷെറിന് ദാനം ചെയ്തത്. ഇന്നലെ രാത്രി പത്തരയോടെയാണ് വിഷ്ണു സഞ്ചരിച്ച ബൈക്കിൽ മാത്തറ വെച്ച് കാറിടിച്ചത്. പന്തീരങ്കാവിൽ ടെക്‌സ്‌റ്റൈൽസിൽ ജോലി ചെയ്യുന്ന വിഷ്ണു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വിഷ്ണുവിനൊപ്പം സഞ്ചരിച്ച മാങ്കാവ് ചിമ്മിണിക്കൽ അരുണൻ (23) നും പരിക്കേറ്റിരുന്നു. ഇരുവരേയും ഉടൻ തന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതോടെ തളർന്നു വീണ വിഷ്ണുവിന്റെ അച്ഛൻ തന്റെ മകന്റെ ഹൃദയം മറ്റൊരാളുടെ ശരീരത്തിൽ തുടിക്കുന്നതിന് സമ്മതം മൂളുകയായിരുന്നു. ഇതോടെ നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിനുഷെറിന് ഹൃദയം മാറ്റി വെക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇക്കാര്യം ഫിനു
കോഴിക്കോട്: വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനുവിന്റെ ശരീരത്തിൽ തുടിക്കും. ബൈക്കിൽ കാറിടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വളയനാട് മണൽതാഴം സുനിലിന്റെ മകൻ വിഷ്ണു (23) ന്റെ ഹൃദയമാണ് മടവൂർ ചക്കാലക്കൽ സ്വദേശിയായ ഫിനു ഷെറിന് ദാനം ചെയ്തത്. ഇന്നലെ രാത്രി പത്തരയോടെയാണ് വിഷ്ണു സഞ്ചരിച്ച ബൈക്കിൽ മാത്തറ വെച്ച് കാറിടിച്ചത്. പന്തീരങ്കാവിൽ ടെക്‌സ്‌റ്റൈൽസിൽ ജോലി ചെയ്യുന്ന വിഷ്ണു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വിഷ്ണുവിനൊപ്പം സഞ്ചരിച്ച മാങ്കാവ് ചിമ്മിണിക്കൽ അരുണൻ (23) നും പരിക്കേറ്റിരുന്നു.
ഇരുവരേയും ഉടൻ തന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതോടെ തളർന്നു വീണ വിഷ്ണുവിന്റെ അച്ഛൻ തന്റെ മകന്റെ ഹൃദയം മറ്റൊരാളുടെ ശരീരത്തിൽ തുടിക്കുന്നതിന് സമ്മതം മൂളുകയായിരുന്നു. ഇതോടെ നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിനുഷെറിന് ഹൃദയം മാറ്റി വെക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇക്കാര്യം ഫിനു ഷെറിന്റെ ബന്ധുക്കളെ അറിയിച്ചു.
നിർദ്ധന കുടുംബമായ ചക്കാലക്കൽ സ്വദേശി സിദ്ദീഖ്, സറീന ദമ്പതികളുടെ മകൾ ഫിനു ഷെറിന്റെ ഹൃദയം മാറ്റി വെക്കൽ ചികിത്സക്കായി നേരത്തെ ചികിത്സ കമ്മിറ്റി രൂപീകരിച്ച് നാൽപ്പത് ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. എന്നാൽ മാറ്റി വെക്കാൻ ഹൃദയം ലഭിക്കാത്തതിനെ തുടർന്ന് രോഗം മൂർച്ഛിച്ചതോടെ കർണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിഷ്ണുവിന്റെ ബന്ധുക്കൾ ഹൃദയം ദാനം ചെയ്യാൻ തയ്യാറായതോടെ മണിക്കൂറുകൾക്കകം ഫിനു ഷെറിനെ കോഴിക്കോട് മെട്രോ ആശുപത്രിയിൽ എത്തിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ഹൃദയം എടുത്ത് നൽകിയാൽ ഹൃദയം മാറ്റി വെക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഒരുക്കി വെച്ച് കാത്തിരിക്കുകയാണ് മെട്രോ ആശുപത്രിയിലെ ഡോക്ടർമാർ. ചക്കാലക്കൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഫിനു ഷെറിന് വേണ്ടി ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. വിഷ്ണുവിന്റെ കിഡ്‌നി, കണ്ണ് തുടങ്ങിയ മറ്റു അവയവങ്ങളും ദാനം ചെയ്തിട്ടുണ്ട്.