- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ ശബ്ദം കേൾക്കാൻ മോദി സർക്കാർ തയ്യാറായില്ല; പാർലമെന്റിലെ ആദ്യ ദിവസത്തെ അനുഭവം വിവരിച്ച് എ എ റഹീം; ഇന്ധനവില ചർച്ചചെയ്യാണമെന്ന നോട്ടീസ് ഏകപക്ഷീയമായി തള്ളിയെന്നും റഹീം
ന്യൂഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്തിയ എ എ റഹീം കഴിഞ്ഞ ദിവസത്തെ പാർലമെന്റിലെ തന്റെ അനുഭവം വിവരിച്ചു. ഫേസ്‌ബുക്കിലാണ് എം പി രാജ്യസഭയിൽ നടന്ന ചർച്ചകളെ കുറിച്ച് വിവരിക്കുന്നത്.
പാർലമെന്റിലെ ആദ്യ ദിനം തന്നെ സമര ദിവസം ആയിരുന്നെന്നും, രാജ്യത്തെ എണ്ണ വില വർദ്ധനവിനെ കുറിച്ചും, വിലക്കയറ്റത്തിനെ കുറിച്ചും പ്രതിപക്ഷം ശബ്ദം ഉയർത്തിയെങ്കിലും അതിന് ചെവികൊടുക്കാൻ സർക്കാർ തയ്യാറായില്ലെന്നും എ എ റഹീം ആരോപിക്കുന്നു.
ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഏകപക്ഷീയമായി തള്ളുകയായിരുന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരം തുടരുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാർലമെന്റിലെ ആദ്യ ദിനം തന്നെ സമര ദിവസം ആയി മാറിയിരുന്നു. ഇന്ധന വിലവർദ്ധനവിലും വിലക്കയറ്റത്തിലും പ്രതിപക്ഷ ശബ്ദം കേൾക്കാൻ മോദി സർക്കാർ തയ്യാറായില്ല . രാജ്യസഭയിലെ വിവിധ പ്രതിപക്ഷ കക്ഷിനേതാക്കൾ ഇത് സംബന്ധിച്ചു ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ഏകപക്ഷീയമായി തള്ളിയ സർക്കാർ നടപടി ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിന്റെ തെളിവാണ് .
കേന്ദ്ര സർക്കാർ തുടരുന്ന വികലമായ സാമ്പത്തിക നയത്തിന്റെ ഫലമാണ് ഈ വിലക്കയറ്റം.കോർപ്പറേറ്റുകൾക്ക് കീഴടങ്ങിയതിന്റെ ഫലമാണ് ഇന്ധന വിലവർദ്ധനവ്.
ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരം തുടരും.