- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും; രാജി വയ്ക്കേണ്ടത് വി മുരളീധരനാണ്; അത് പറയാനുള്ള ചങ്കൂറ്റം ലീഗിനും കോൺഗ്രസിനുമില്ല ; വിമർശിച്ച് എ.എ റഹീം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി വി. മുരളീധരനാണ് രാജിവെക്കേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മുരളീധരൻ രാജിവെക്കണമെന്ന് പറയാനുള്ള ധൈര്യം കോൺഗ്രസിനും ലീഗിനുമില്ലെന്നും റഹീം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അതുകൊണ്ടാണ്, വി. മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസും മിണ്ടാത്തത്', റഹീം പറഞ്ഞു.
ഒരു തെറ്റും ചെയ്യാത്ത കെ.ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വി. മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്ഐ ശക്തമാക്കുമെന്നും റഹീം പറഞ്ഞു.നരത്തെ സ്വർണം കടത്തിയത് നയതന്ത്രബാഗേജിലൂടെയല്ലെന്ന് വി. മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളി എൻ.ഐ.എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തിയിരുന്നു.
അതേസമയം നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് താൻ മുമ്പ് പറഞ്ഞതെന്നായിരുന്നു ഇതിന് പിന്നാലെ അദ്ദേഹം നൽകിയ വിശദീകരണം.
എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:-
മറുനാടന് ഡെസ്ക്