- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂർ പലോട്ടു പള്ളിയിലും പരിസരങ്ങളിലും അത്തറും യൂനാനി മരുന്നും രാശിക്കല്ലും മതഗ്രന്ഥങ്ങളും വിൽപ്പന നടത്തിയിരുന്ന ആബൂട്ടിക്ക; മലയാള സിനിമയിൽ നവതരംഗം സൃഷ്ടിച്ച ആദാമിന്റെ മകൻ അബുവിലെ ജീവിക്കുന്ന കഥാപാത്രം; കെപി ആബൂട്ടി ഓർമ്മയാകുമ്പോൾ
മട്ടന്നൂർ: മലയാള സിനിമയിൽ നവതരംഗം സൃഷ്ടിച്ച നടൻ സലിംകുമാറിനും സംവിധായകൻ സലിം അഹമ്മദിനും സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത 'ആദാമിന്റെ മകൻ അബു' സിനിമയ്ക്ക് പ്രചോദനമായ മുഖ്യ കഥാപാത്രം വിട പറഞ്ഞു. മട്ടന്നൂർ നഗരസഭയിലെ പരിയാരം ഹസ്സൻ മുക്കിലെ ആബൂട്ടിക്ക എന്ന കെ പി ആബൂട്ടിയാണ് ഞായറാഴ്ച രാവിലെ മരണമടഞ്ഞത്. വാർധക്യകാല അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു
മട്ടന്നൂർ പലോട്ടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറും യൂനാനി മരുന്നും രാശിക്കല്ലും മതഗ്രന്ഥങ്ങളും വിൽപ്പന നടത്തിയിരുന്ന ആബൂട്ടിക്കയുടെ സ്വഭാവ സവിശേഷതകളായിരുന്നു സലിം അഹമ്മദിന്റെ ആദ്യ സിനിമയ്ക്ക് സിനിമയ്ക്ക് വഴിയൊരുക്കിയത്. ഈ കഥാപാത്രം മട്ടന്നൂരുകാർക്ക് സ്ഥിര പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു.
ആബൂട്ടിക്ക് അബുവിലൂടെ വേഷംപകർന്ന സലിംകുമാർ മികച്ച നടനുള്ള പുരസ്‌കാരത്തിനും അർഹനായി. പുരസ്‌കാരം ലഭിച്ചയുടൻ സംവിധായകനും നായകനും ആബൂട്ടിയെ കാണാനെത്തിയിരുന്നു. ആബൂട്ടിക്കയെന്ന പച്ചമനുഷ്യന്റെ ജീവിതം പകർത്തിയതാണ് സിനിമാമേഖലയിലേക്കുള്ള അംഗീകാരത്തിന് തുടക്കമായതെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നതായും സംവിധായകൻ സലിം അഹമ്മദ് പ്രതികരിച്ചു.
സിനിമയുടെ നിരവധി അണിയറ പ്രവർത്തകർ കെ.പി അബുട്ടിയുടെ വിയോഗമറിഞ്ഞ് അനുശോചിക്കാനായി വീട്ടിലെത്തിയിരുന്നു. ആദാമിന്റെ മകൻ സിനിമയുടെ ക്യാമറമാൻ മധു അമ്പാട്ട് മട്ടന്നൂർ മണ്ഡലം എംഎൽഎ കെ.കെ ശൈലജ, നഗരസഭാ ചെയർപേഴ്‌സൺ അനിതാ വേണു എന്നിവരും അബുട്ടിയുടെ വിയോഗത്തിൽ അനുശോചിച്ചു