ന്യൂഡൽഹി: വിവിധ സേവനങ്ങൾ ഇആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.2018 മാർച്ച് 31 വരെയാണ് സമയം നീട്ടിയത്. കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്ബർ,സർക്കാർ സേവനങ്ങൾ എന്നിവയ്ക്ക് ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്യണണമെന്ന ഹർജിയിലാണ് അംഞ്ചഗ ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ്.

ഹർജിയിൽ ഇന്നലെ വാദം കേട്ട ഭരണഘടനാ ബെഞ്ച് വിധി പറയാനിന്നത്തേയ്ക്ക് നീട്ടുകയായിരുന്നു. അതേസമയം ആധാർ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നതിൽ ജനുവരി 10മുതൽ കോടതി വാദം കേൾക്കും. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഭരണഘടനാ ബഞ്ചിന് ഹർജികൾ വിട്ടത്.

ഡിസംബർ 31നകം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാണമെന്ന വിജ്ഞാപനം കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

2002ലെ മണി ലണ്ടറിങ് ആക്ടിൽ മാറ്റം വരുത്തിയ ഭേദഗതിയിലൂടെയാണ് സമയപരിധി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിച്ചത്.