- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരലുണ്ട്, പക്ഷേ അതിൽ രേഖയില്ല; ആധാർ എടുക്കാൻ ചെല്ലുമ്പോൾ അക്ഷയക്കാർ കൈമലർത്തുന്നു; രണ്ടു കൈയും ഇല്ലാത്തവൻ എങ്ങനെ ആധാർ എടുക്കും? അതേ നിയമം തനിക്കും ബാധകമല്ലേ എന്നു ചോദിച്ചത് ഷേൻ സദാനന്ദൻ; ഈ ആധാർ യുഗത്തിൽ വഴിയാധാരമായ വ്യക്തിയുടെ കഥ
പത്തനംതിട്ട: കൈനോട്ടക്കാർ പറയുന്ന പോലെ റൊമ്പ അരുമയാന കൈയാണ് മലയാലപ്പുഴക്കാരൻ ഷേൻ സദാനന്ദന്റേത്. അതു കൊണ്ടു തന്നെ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. പക്ഷേ, ആധാർ എടുക്കാൻ അദ്ദേഹം കൈവച്ചപ്പോൾ ബയോമെട്രിക് റീഡർ പറഞ്ഞു. ഇതിവിടെ പറ്റില്ല. കാരണം, അയാളുടെ കൈയിൽ രേഖയില്ല. പല തവണ കൈവച്ചു നോക്കി. സെന്റർ നടത്തിപ്പുകാരൻ പറഞ്ഞ പൊടിക്കൈ ഒക്കെ നോക്കി. ആധാർ മാത്രം വഴങ്ങിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ ആധാർ യുഗത്തിൽ അദ്ദേഹം വഴിയാധാരമായി. രേഖയില്ലാത്ത കൈവിരലുമായി അക്ഷയകേന്ദ്രങ്ങളിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷം മൂന്നുകഴിഞ്ഞു. പക്ഷേ എല്ലായിടത്തും ഒരേ പല്ലവി...വിരൽ പാടില്ലെങ്കിൽ ആധാർ എടുക്കാൻ കഴിയില്ല..ക്ഷമിക്കണം. മലയാലപ്പുഴ റോസ് ഹൗസിൽ ഷേൻ സദാനന്ദൻ (52) ക്ഷമിക്കാനും കാത്തിരിക്കാനും തയാറായതാണ്. എന്നാൽ ഇപ്പോൾ ക്ഷമ നശിച്ചു. കാത്തിരിക്കാൻ സമയമില്ല. മാർച്ച് 31നകം ബാങ്ക് അക്കൗണ്ടും ഫോണും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം എന്നാണ് നിയമം. രണ്ടു കൈയും ഇല്ലാത്തവൻ എങ്ങനെ ആധാർ എടുക്കും? അതേ നിയമം തനിക്കും ബാധകമല്ലേ എന്നാണ് ഇ
പത്തനംതിട്ട: കൈനോട്ടക്കാർ പറയുന്ന പോലെ റൊമ്പ അരുമയാന കൈയാണ് മലയാലപ്പുഴക്കാരൻ ഷേൻ സദാനന്ദന്റേത്. അതു കൊണ്ടു തന്നെ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. പക്ഷേ, ആധാർ എടുക്കാൻ അദ്ദേഹം കൈവച്ചപ്പോൾ ബയോമെട്രിക് റീഡർ പറഞ്ഞു. ഇതിവിടെ പറ്റില്ല. കാരണം, അയാളുടെ കൈയിൽ രേഖയില്ല.
പല തവണ കൈവച്ചു നോക്കി. സെന്റർ നടത്തിപ്പുകാരൻ പറഞ്ഞ പൊടിക്കൈ ഒക്കെ നോക്കി. ആധാർ മാത്രം വഴങ്ങിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ ആധാർ യുഗത്തിൽ അദ്ദേഹം വഴിയാധാരമായി. രേഖയില്ലാത്ത കൈവിരലുമായി അക്ഷയകേന്ദ്രങ്ങളിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷം മൂന്നുകഴിഞ്ഞു. പക്ഷേ എല്ലായിടത്തും ഒരേ പല്ലവി...വിരൽ പാടില്ലെങ്കിൽ ആധാർ എടുക്കാൻ കഴിയില്ല..ക്ഷമിക്കണം.
മലയാലപ്പുഴ റോസ് ഹൗസിൽ ഷേൻ സദാനന്ദൻ (52) ക്ഷമിക്കാനും കാത്തിരിക്കാനും തയാറായതാണ്. എന്നാൽ ഇപ്പോൾ ക്ഷമ നശിച്ചു. കാത്തിരിക്കാൻ സമയമില്ല. മാർച്ച് 31നകം ബാങ്ക് അക്കൗണ്ടും ഫോണും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം എന്നാണ് നിയമം. രണ്ടു കൈയും ഇല്ലാത്തവൻ എങ്ങനെ ആധാർ എടുക്കും? അതേ നിയമം തനിക്കും ബാധകമല്ലേ എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.
വിരൽപാടുകൾ മാഞ്ഞുപോകാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചെറുപ്പം മുതൽ വോളിബോൾ കളിക്കുമായിരുന്നു. വോളിബോളിൽ ഫിംഗറിങ് അത്യാവശ്യമാണെല്ലോ. അതുകൊണ്ടാവാം പാടുകൾ മാഞ്ഞതെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ആധാർ എടുക്കാനായി രണ്ടുവർഷം മുമ്പ് കളിക്കളം വിട്ടിറങ്ങി. മാസങ്ങൾ കഴിഞ്ഞിട്ടും വിരലിന് മാറ്റമില്ല. ഐസ് കട്ട ഏറെ നേരം കൈയിലെടുത്തു കൊണ്ടിരുന്നാൽ മാഞ്ഞ രേഖ തെളിഞ്ഞു വരുമെന്ന് അക്ഷയകേന്ദ്രത്തിന്റെ ഉടമ പറഞ്ഞതനുസരിച്ച് ആ മാർഗം പരീക്ഷിച്ചുനോക്കി.
വിരൽ മരവിച്ചതല്ലാതെ യാതൊരു ഫലവും കണ്ടില്ല. വിരലിനു പകരം കണ്ണ് സ്‌കാൻ ചെയ്താൽ മതിയെന്ന് അറിഞ്ഞുകൊണ്ട് പലടത്തും നടന്നു. എന്നാൽ അതിനുള്ള സംവിധാനം ആയിട്ടില്ലെന്നായിരുന്നു മറുപടി. ആധാർ ഇല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ട് ഷെയിൻ സദാനന്ദൻ വഴിയാധാരമാകും. ബാങ്ക് അക്കൗണ്ട്, പാൻകാർഡ്, ഡയറക്ടേഴ്സ് ഇൻഡക്സ് നമ്പർ(ഡിൻ നമ്പർ), മൊബൈൽ കണക്ഷൻ എല്ലാം നഷ്ടമാകും. എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് ഇദ്ദേഹം.