- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി: ആധാർ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് മാധ്യമ പ്രവർത്തകയോടും വാർത്ത പ്രസിദ്ധീകരിച്ച ട്രിബ്യൂണിനോടും ആവശ്യപ്പെടാൻ ആധാർ അഥോറിറ്റിക്ക് നിർദ്ദേശം നൽകി. ആധാർ വിവരങ്ങൾ 500 രൂപയ്ക്ക് ഓൺലൈൻ വഴി വിൽക്കുന്നുവെന്ന് കണ്ടെത്തി വാർത്ത പ്രസിദ്ധീകരിച്ച ദ ട്രിബ്യൂൺ ലേഖിക രചന ഖൈറയെയും കേസിൽ പ്രതിയാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. ആധാറിന്റെ സുരക്ഷ ശക്തമാക്കുന്നതിന് പകരം സുരക്ഷയില്ലെന്ന് കണ്ടെത്തുന്നവർക്കിതിരെ കേസെടുക്കുന്നത് പ്രതിഷേധാർഹമാണ് മാധ്യമ പ്രവർത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു. ഇതിനിടെ മാധ്യമ പ്രവർത്തകയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്യുന്നതായും ദ ട്രിബ്യൂൺ വ്യക്തമാക്കി. ഇപ്പോൾ പുറത്തുവന്നത് കുറച
ഡൽഹി: ആധാർ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് മാധ്യമ പ്രവർത്തകയോടും വാർത്ത പ്രസിദ്ധീകരിച്ച ട്രിബ്യൂണിനോടും ആവശ്യപ്പെടാൻ ആധാർ അഥോറിറ്റിക്ക് നിർദ്ദേശം നൽകി.
ആധാർ വിവരങ്ങൾ 500 രൂപയ്ക്ക് ഓൺലൈൻ വഴി വിൽക്കുന്നുവെന്ന് കണ്ടെത്തി വാർത്ത പ്രസിദ്ധീകരിച്ച ദ ട്രിബ്യൂൺ ലേഖിക രചന ഖൈറയെയും കേസിൽ പ്രതിയാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. ആധാറിന്റെ സുരക്ഷ ശക്തമാക്കുന്നതിന് പകരം സുരക്ഷയില്ലെന്ന് കണ്ടെത്തുന്നവർക്കിതിരെ കേസെടുക്കുന്നത് പ്രതിഷേധാർഹമാണ് മാധ്യമ പ്രവർത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും ആരോപിച്ചിരുന്നു. ഇതിനിടെ മാധ്യമ പ്രവർത്തകയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്യുന്നതായും ദ ട്രിബ്യൂൺ വ്യക്തമാക്കി. ഇപ്പോൾ പുറത്തുവന്നത് കുറച്ച് വിവരങ്ങൾ മാത്രമാണെന്നും ആധാർ വിവരച്ചോർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ലേഖിക ഇന്ന് വ്യക്തമാക്കി.