- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ നമ്പരും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറ്; മറ്റ് സേവനങ്ങൾക്ക് മാർച്ച് 31 വരെ സമയം; വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാൻ സമയം കൂടുതൽ അനുവദിച്ച് കേന്ദ്രസർക്കാർ; കാലാവധി ദീർഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോർണി ജനറൽ
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടും വിവിധ സർക്കാർ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സർക്കാർ. നിലവിൽ ഡിസംബർ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാർച്ച് 31 വരെയാക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇനിയും ആധാർ കാർഡ് എടുത്തിട്ടില്ലാത്തവർക്കാണ് സമയ പരിധി നീട്ടി നൽകിയത്. മൊബൈൽ ഫോൺ നമ്പരും,ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കും. കാലാവധി ദീർഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു. കാലാവധി ദീർഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു. എന്നാൽ ആധാറിനെതിരെ ഹർജി നൽകിയവർ, കാലാവധി നീട്ടുന്നതിനോടു സർക്കാർ മുന്നോട്ടുവച്ച നിബന്ധനയെ എതിർത്തു. ആധാർ ദുരുപയോഗം ചെയ്യുമെന്ന പേടിയുണ്ടെന്നും പദ്ധതിയെ ആകമാനമാണ് എതിർക്കുന്നതെന്നും ഹർജിക്കാർക്കുവേണ്ടി ഉദയാദിത്യ ബാനർജി അറിയിച്ചു. ഇടക്കാല ഉത്തരവു വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടും വിവിധ സർക്കാർ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സർക്കാർ. നിലവിൽ ഡിസംബർ 31ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2018 മാർച്ച് 31 വരെയാക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.
ഇനിയും ആധാർ കാർഡ് എടുത്തിട്ടില്ലാത്തവർക്കാണ് സമയ പരിധി നീട്ടി നൽകിയത്. മൊബൈൽ ഫോൺ നമ്പരും,ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കും. കാലാവധി ദീർഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു.
കാലാവധി ദീർഘിപ്പിച്ചുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അറിയിച്ചു. എന്നാൽ ആധാറിനെതിരെ ഹർജി നൽകിയവർ, കാലാവധി നീട്ടുന്നതിനോടു സർക്കാർ മുന്നോട്ടുവച്ച നിബന്ധനയെ എതിർത്തു. ആധാർ ദുരുപയോഗം ചെയ്യുമെന്ന പേടിയുണ്ടെന്നും പദ്ധതിയെ ആകമാനമാണ് എതിർക്കുന്നതെന്നും ഹർജിക്കാർക്കുവേണ്ടി ഉദയാദിത്യ ബാനർജി അറിയിച്ചു.
ഇടക്കാല ഉത്തരവു വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അതേസമയം, കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിവച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അടുത്തയാഴ്ച കേസ് പരിഗണിക്കുക. വിഷയത്തിൽ അന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കിങ് മേഖലയിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഡിസംബർ 31 ആണ്. ഈ സമയത്തിനുള്ളിൽ ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ബ്ലോക്ക് ആകും. പാൻ അക്കൗണ്ടുകൾ ബന്ധിപ്പിക്കേണ്ട അവസാന സമയവും ഡിസംബർ 31 തന്നെയാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ഇനിയുള്ള ഇൻകം ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കാനാകില്ല.
മ്യുച്വൽ ഫണ്ട്‌സ് ഫോളിയോ, ഇൻഷുറൻസ്, പോസ്റ്റ് ഓഫിസ് സ്‌കീം തുടങ്ങിയ എല്ലാ മേഖലകളിലും ഡിസംബർ 31 തന്നെയാണ് അവസാന തീയതി. ഈ സമയത്തിനുള്ളിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുകയോ അല്ലെങ്കിൽ പോളിസികൾ വീണ്ടും പൂർത്തിയാക്കോനോ കഴിയില്ല.