ന്യൂഡൽഹി: പുതുവർഷം ആഗതമാകാൻ ഇനി അധികം നാളുകളില്ല. ആധാറുമായി ബന്ധപ്പൈട്ട നിർണായക തീരുമാനങ്ങൾ വരാനിക്കുന്നതും 2018 ലാണ്. ആധാറിന്റെ നിയമസാധുത സുപ്രീംകോടതി പരിഗണിക്കുന്നത് അുത്ത വർഷത്തേക്ക് മാറ്റി വച്ചിരികക്കുകയാണ്.വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31 വരെ നീ്ട്ടാൻ കേന്ദ്ര സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

12 അക്കങ്ങളുള്ള ഈ സവിശേഷ തിരിച്ചറിയൽ നമ്പർ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി താഴ പറയും പോലയാണ്

1. ആധാർ-പാൻ ബന്ധിപ്പിക്കൽ

ആധാറും, പാനും ലിങ്ക് ചെയ്യാനുള്ള സമയപരിധി 2017 ഡിസംബർ 31 വരെയാണ്.രണ്ടും തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രമേ ജൂലൈ ഒന്നിന് ശേഷം ആദായ നികുതി റിട്ടണുകൾ ഫയൽ ചെയ്യാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ സമയപരിധി നീട്ടിയെങ്കിലും പല വ്യക്തികൾക്കും ലിങ്കിങ്ങിന് തടസം നേരിട്ടടു. പാനും ആധാറും തമ്മിൽ പൊരുത്തപ്പടുത്താത്ത വിധം അക്ഷരപിശകുകളും, മറ്റു തെറ്റുകളും കടന്നുകൂടിയതാണ് മുഖ്യതടസ്സമായി മാറിയത്.

ഡിസംബർ 31 നകം ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ, ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയില്ല.എന്നാൽ, ആദായ നികുതി നിയമപ്രകാരം റിട്ടേൺ ഫയൽ ചെേേയ്യണ്ട വ്യക്തിയാണ് നിങ്ങളെങ്കിൽ, അതായത് ഈ സാമ്പത്തിക വർഷത്തിലെ നിങ്ങളുടെ വരുമാനപരിധി 2.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ, ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2.ധനകാര്യ സ്ഥാപനങ്ങൾക്ക് ആധാർ വിവരങ്ങൾ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31,2017

ബാങ്ക് അ്ക്കൗണ്ടുകൾ,ക്രെഡിറ്റ് കാർഡുകൾ,ഇൻഷുറൻസ് പോളിസികൾ, ഇക്വിറ്റി-മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ചെറുകിട നിക്ഷേപങ്ങളായ പിഎഫ്, കിസാൻ വികാസ് പത്ര, നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന എന്നിവയുമായി ആധാർ ബന്ധിപ്പിക്കണം.ബാങ്ക്്,ഹൗസിങ് ഫിനാൻസ് കമ്പനി, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കിലും ആധാർ വിവരങ്ങൾ സമർപ്പിക്കണം.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവരുടെ ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ പരിശോധിക്കണമൈന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.പുതിയ നിയമപ്രകാരം ഉപയോക്താക്കൾ തങ്ങളുടൈ ആധാർ പാൻ വിവരങ്ങൾ ക്യത്യമായി ബോധിപ്പിച്ചില്ലെങ്കിൽ, ഡിസംബർ 31 ന് ശേഷം അവരുടെ അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകും.

3. ആധാറും മൊബൈൽ ഫോൺ നമ്പറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഫൈബ്രുവരി 6 ആണ്. പുതിയ മൊബൈൽ സിം കണക്ഷനുകൾ വാങ്ങുമ്പോൾ ആധാർ വിവരങ്ങൾ സമർപ്പിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.എന്നാൽ,ഫെബ്രുവരി 6 ന്് ശേഷം ആധാർ വിവരങ്ങൾ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, എന്തുനടപടിയാണ് സ്വീകരിക്കുക എന്ന് ടെലികോം വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സമയപരിധിക്ക് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ ഫോണുകൾ ഡീആക്ടിവേറ്റ് ചെയ്യുമെന്ന ്കമ്പനികൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി വരുന്നുണ്ട്.

4. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ പറ്റുന്നത് തുടരണമങ്കിൽ, ഡിസംബർ 31 നകം ആധാർ വിവരങ്ങൾ സമർപ്പിക്കണം.നേരത്ത സെപ്റ്റംബർ 30 ആണ് സമയപരിധി നിശ്ചയിച്ചതെങ്കിലും, സുപ്രീം കോടതി ഇടപട്ടാണ് ഡിസംബർ 31 വരെ നീട്ടിത്.

എൽപിജി സിലിണ്ടറുകളുട സബ്‌സിഡി, മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പ് പദ്ധതികൾ,പെൻഷൻ, പൊതുവിതരണ സമ്പ്രദായത്തിലെ റേഷൻ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാനും ആധാർ വിവരങ്ങൾ നിർബന്ധമാി സമർപ്പിക്കണം.

രേഖ- സമയപരിധി -പ്രത്യാഘാതം

1.പാൻ ഡിസംബർ 31,2017 ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനാവില്ല

2.ക്രെഡിറ്റ് കാർഡ് ഡിസംബർ 31 കാർഡ് ബ്ലോക് ചെയ്യും

3.ഇൻഷുറൻസ് പോളിസി ഡിസം31 പോളിസി കിട്ടില്ല

4.മ്യൂച്ചൽ ഫണ്ട്‌സ് ഡിസം31 നിക്ഷേപങ്ങൾ പ്രവർത്തനരഹിതമാകും

5.ബാങ്ക് അക്കൗണ്ട് ഡിസം31 അക്കൗണ്ട് മരവിപ്പിക്കും

6.പിഎഫ്, കെവിപി,
എസ്എസ് വൈ,എൻസ്സി ഡിസം31 അക്കൗണ്ട് മരവിപ്പിക്കും

7.മൊബൈൽ നമ്പർ ഫെബ്രുവരി 6 സിം ഡീആക്ടിവേറ്റ് ചെയ്യും

8.സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ- ഡിസം31 കി്ട്ടില്ല