- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തുകൈമാറ്റങ്ങൾക്ക് ആധാർ നിർബന്ധമല്ല; വ്യവസ്ഥകൾക്ക് വിധേയമായി രജിസ്ട്രേഷന് ആധാർ ഉപയോഗിക്കാം; ഭാവിയിൽ വസ്തുകൈമാറ്റത്തിന് ആധാർ നിർബന്ധമാക്കില്ലെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വസ്തുകൈമാറ്റങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ലോക്സഭയിൽ കേന്ദ്ര നഗരകാര്യ-ഭവന വകുപ്പ് സഹമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വസ്തുകൈമാറ്റങ്ങൾക്ക് ആധാർ നിർബന്ധമാക്കാനുള്ള യാതൊരു നിർദ്ദേശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 1908 ലെ രജിസ്ട്രേഷൻ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ഭൂമി രജിസ്ട്രേഷനുകൾക്ക് ആധാർ ഉപയോഗിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം വസ്തു കൈമാറ്റങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് നല്ല ആശയമാണെന്ന് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് ലോക്സഭയിൽ അംഗങ്ങൾ വിശദീകരണം ആവശ്യപ്പെട്ടത്. ഇതിനായി പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിനാമി വസ്തുവകകൾ കണ്ടെത്തുന്നതിനായി ആധാർ ഉപയോഗിക്കുന്നതിനേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ ഭൂമി കൈമാറ്റം, രജിസ്ട്രേഷൻ എന്നിവയ്ക്ക് ആധാർ നിർബന്
ന്യൂഡൽഹി: വസ്തുകൈമാറ്റങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ലോക്സഭയിൽ കേന്ദ്ര നഗരകാര്യ-ഭവന വകുപ്പ് സഹമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ വസ്തുകൈമാറ്റങ്ങൾക്ക് ആധാർ നിർബന്ധമാക്കാനുള്ള യാതൊരു നിർദ്ദേശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം 1908 ലെ രജിസ്ട്രേഷൻ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ഭൂമി രജിസ്ട്രേഷനുകൾക്ക് ആധാർ ഉപയോഗിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം വസ്തു കൈമാറ്റങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് നല്ല ആശയമാണെന്ന് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് ലോക്സഭയിൽ അംഗങ്ങൾ വിശദീകരണം ആവശ്യപ്പെട്ടത്. ഇതിനായി പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനാമി വസ്തുവകകൾ കണ്ടെത്തുന്നതിനായി ആധാർ ഉപയോഗിക്കുന്നതിനേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസ്താവനകൾ നടത്തിയിരുന്നു. എന്നാൽ ഭൂമി കൈമാറ്റം, രജിസ്ട്രേഷൻ എന്നിവയ്ക്ക് ആധാർ നിർബന്ധമാക്കില്ലെന്ന ഉറപ്പ് നൽകാൻ മന്ത്രി തയ്യാറായില്ല.