- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ കാണണം എന്ന് പറഞ്ഞ് കരഞ്ഞ മൂന്നാം ക്ലാസുകാരന്റെ വീഡിയോ അമ്മ അപ്ലോഡ് ചെയ്തത് വെറുതെയായില്ല. ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഇഷ്ടം പോലെ വർത്തമാനം പറഞ്ഞ് മുഖ്യമന്ത്രി; ആദിയുടെ മോഹം ഫലിച്ചപ്പോൾ സോഷ്യൽ മീഡിയക്കും സന്തോഷം
കണ്ണൂർ: അങ്ങനെ ആദിയുടെ സ്വപ്‌നം സഫലമായി, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണണം എന്ന് മൂന്നാം ക്ലാസുകാരന്റെ ആഗ്രഹമാണ് മുഖ്യമന്ത്രി തന്നെ നടത്തിക്കൊടുത്തത്. കണ്ണൂരിലെത്തിയാൽ കാണാമെന്ന് ആദിക്ക് നൽകിയ വാക്ക് പാലിച്ചാണ് മുഖ്യമന്ത്രി കണ്ണൂർ ഗസ്റ്റ് ഹൗസിൽ ആദിയെ കണ്ടത്. മുഖ്യമന്ത്രിയെ കാണാൻ വാശിപിടിക്കുന്ന ആദിയുടെ വിഡിയോ അമ്മ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് കൂടിക്കാഴ്ചക്ക് വഴി ഒരുക്കിയത്. വിഡിയോ കണ്ട മുഖ്യമന്ത്രി ആദിയെ ഫോണിൽ വിളിക്കുകയും കണ്ണൂരിൽ വരുമ്പോൾ കാണാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.അതിനുശേഷം ശനിയാഴ്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. കണ്ണൂരിലെത്തിയ സന്ദർഭത്തിൽ തന്നെ മുഖ്യമന്ത്രി ആദിയെ കാണാൻ സമയം കണ്ടെത്തുകയും ചെയ്യുകയായിരന്നു. പിണറായിയെ നേരിൽ കാണണമെന്ന് പറഞ്ഞ് അമ്മയെ സ്ഥിരം ശല്യപ്പെടുത്തുകയും ചെയ്യുമായിരുന്നു ആദി. ജനുവരി അവസാനം കണ്ണൂരിൽ നടന്ന സിപിഎം ജില്ല സമ്മേളനത്തിൽ പെങ്കടുക്കാനെത്തുേമ്പാൾ പിണറായിയെ കാണിക്കാമെന്ന് അമ്മ ഉറപ്പുകൊടുത്തിരുന്നു.എന്നാൽ സമ്മേളന നഗരിയിൽ രണ്ടുമൂന്ന്
കണ്ണൂർ: അങ്ങനെ ആദിയുടെ സ്വപ്‌നം സഫലമായി, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണണം എന്ന് മൂന്നാം ക്ലാസുകാരന്റെ ആഗ്രഹമാണ് മുഖ്യമന്ത്രി തന്നെ നടത്തിക്കൊടുത്തത്. കണ്ണൂരിലെത്തിയാൽ കാണാമെന്ന് ആദിക്ക് നൽകിയ വാക്ക് പാലിച്ചാണ് മുഖ്യമന്ത്രി കണ്ണൂർ ഗസ്റ്റ് ഹൗസിൽ ആദിയെ കണ്ടത്.
മുഖ്യമന്ത്രിയെ കാണാൻ വാശിപിടിക്കുന്ന ആദിയുടെ വിഡിയോ അമ്മ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് കൂടിക്കാഴ്ചക്ക് വഴി ഒരുക്കിയത്. വിഡിയോ കണ്ട മുഖ്യമന്ത്രി ആദിയെ ഫോണിൽ വിളിക്കുകയും കണ്ണൂരിൽ വരുമ്പോൾ കാണാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.അതിനുശേഷം ശനിയാഴ്ചയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. കണ്ണൂരിലെത്തിയ സന്ദർഭത്തിൽ തന്നെ മുഖ്യമന്ത്രി ആദിയെ കാണാൻ സമയം കണ്ടെത്തുകയും ചെയ്യുകയായിരന്നു.
പിണറായിയെ നേരിൽ കാണണമെന്ന് പറഞ്ഞ് അമ്മയെ സ്ഥിരം ശല്യപ്പെടുത്തുകയും ചെയ്യുമായിരുന്നു ആദി. ജനുവരി അവസാനം കണ്ണൂരിൽ നടന്ന സിപിഎം ജില്ല സമ്മേളനത്തിൽ പെങ്കടുക്കാനെത്തുേമ്പാൾ പിണറായിയെ കാണിക്കാമെന്ന് അമ്മ ഉറപ്പുകൊടുത്തിരുന്നു.എന്നാൽ സമ്മേളന നഗരിയിൽ രണ്ടുമൂന്ന് തവണ എത്തിയെങ്കിലും കാണാൻ സാധിച്ചില്ല. പൊതുസമ്മേളനത്തിൽ ജവഹർ സ്റ്റേഡിയത്തിലെ വൻ ജനക്കൂട്ടം കാരണവും കാണാൻ കഴിഞ്ഞില്ല.ഇതോടെ കരച്ചിൽ ആരംഭിച്ച ആദി പൊതുസമ്മേളനവേദി മുതൽ വീട് വരെ ആദി കരഞ്ഞുകൊണ്ടായിരുന്നു നടന്നത്. വീട്ടിലെത്തിയിട്ടും കരച്ചിൽ നിർത്താതിരുന്നതോടെ അമ്മ വിഡിയോ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റ്‌ചെയ്യുകയായിരുന്നു.
കണ്ണൂരിലെ ഔദ്യോഗികപരിപാടികൾക്കിടയിൽ അൽപസമയം വിശ്രമിക്കാനാണ് മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് അമ്മയ്ക്കൊപ്പം ആദിയുമെത്തിയത്. ആദി എത്തുമ്പോൾ സിപിഐഎം നേതാക്കളായ പി ജയരാജൻ, കെകെ രാഗേഷ്, ടി കൃഷ്ണൻ എന്നിവരുമായുള്ള ചർച്ചയിലായിരുന്നു മുഖ്യമന്ത്രി.
തളാപ്പിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി രസിനയുടെയും രഞ്ജിത്തിെന്റയും മകനാണ് തളാപ്പ് ചിന്മയ ബാലഭവനിലെ മൂന്നാം ക്ലാസുകാരൻ ആദി. പഠനത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് അതി ഗംഭീരമായി തന്നെ ആദി മറുപടിയും നൽകി. ഇതിനിടയിൽ താൻ കൊണ്ടുവന്ന സമ്മാനവും ആദി മുഖ്യമന്ത്രിയെ കാണിച്ചു. ആദിതന്നെ വരച്ച, പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ പടമായിരുന്നു അത്. ആദിയുടെ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ച മുഖ്യമന്ത്രി ചിത്രത്തെക്കുറിച്ചും ചോദിച്ചു.
തുടർന്ന് ആദി വരച്ച പിണറായിയുടെ ചിത്രം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചിത്രം വരക്കാൻ കഴിയില്ലെന്ന് കൂടെ പഠിക്കുന്ന കുട്ടി പറഞ്ഞപ്പോൾ വാശികൊണ്ട് ചിത്രം വരച്ചതാണെന്നും ആദി മുഖ്യമന്ത്രിയോട് പറഞ്ഞു. നന്നായി പഠിക്കണമെന്ന് പറഞ്ഞ് അദ്ദേഹം ആദിക്ക് ഒരു പേന സമ്മാനിക്കുകയും ചെയ്തു.ചിത്രം വരക്കാൻ പ്രോത്സാഹനം തന്നത് അമ്മയാണെന്നും ആദി പറഞ്ഞു. അവസാന മിനുക്കുപണികളിൽ അമ്മകൂടി സഹായിച്ചിട്ടുണ്ടെന്നും ആദി പറഞ്ഞു.
ആദിയെ കാണുമ്പോൾ കൈമാറാൻ സൂക്ഷിച്ചിരുന്ന സമ്മാനം മുഖ്യമന്ത്രിയും കൈമാറി . നന്നായി പഠിക്കണമെന്ന ഉപദേശത്തോടെ ഒരു പേനയാണ് ആദിക്ക് സമ്മാനമായി നൽകിയത്. ഇതിനിടയിൽ അമ്മയുടെ മൊബൈലിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫി എടുക്കാനും ആദി മറന്നില്ല. അച്ഛനും അമ്മക്കുമൊപ്പം ഗൾഫിൽ താമസിക്കുന്ന ആദി മാർച്ച് അവസാനത്തോടെ തിരിച്ചു പോകും.