- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിയിൽ വില്ലനോട് ഏറ്റുമുട്ടുന്ന പ്രണവിന്റെ ചിത്രങ്ങൾ വൈറൽ; പുറത്തായത് താരപുത്രന്റെ പാർക്കർ ഫൈറ്റ് സീനുകൾ
പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദ്യ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദി. ഏറെ പ്രതീക്ഷകളുമായെത്തുന്ന ചിത്രത്തിൽ വൻ ഫൈറ്റും സസ്പെൻസുമാണ് സംവിധായകൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന ചിത്രങ്ങൾ നല്കുന്ന സൂചന. ഹൈദരാബാദിൽ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. രാമോജി റാവു ഫിലിം സിറ്റിയിലും ഗോൾകൊണ്ട ഫോര്ട്ടിലുമായി ചിത്രീകരണം പുരോഗമിക്കുന്നത്. ഇപ്പോൾ പ്രണവിന്റെ പാർക്കൗർ ഫൈറ്റ് സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സൂചന. പാർകൗർ എന്ന മാർഷ്യൽആര്ട്ട് ഫോം ഉപയോഗിച്ചുള്ള ആദ്യ മലയാളം സിനിമാ സംഘട്ടനമാകും ആദിയിലേത്. ചിത്രത്തിന് വേണ്ടി നായകൻ പ്രണവ് പാർക്കൗർ പരിശീലനം നേടിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിലെ ഹൈലൈറ്റ് ഈ ആക്ഷൻ സീനുകളാണെന്നാണ് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നത്. ഡിസംബറിൽ ചിത്രം റിലീസ് ചെയ്തേക്കും. ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ ആദ്യമായി മോഹൻലാൽ ഇല്ലാത്ത ചിത്രം എന്ന പ്രത്യേകതയും ആദിക്കു
പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ആദ്യ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദി. ഏറെ പ്രതീക്ഷകളുമായെത്തുന്ന ചിത്രത്തിൽ വൻ ഫൈറ്റും സസ്പെൻസുമാണ് സംവിധായകൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന ചിത്രങ്ങൾ നല്കുന്ന സൂചന.
ഹൈദരാബാദിൽ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. രാമോജി റാവു ഫിലിം സിറ്റിയിലും ഗോൾകൊണ്ട ഫോര്ട്ടിലുമായി ചിത്രീകരണം പുരോഗമിക്കുന്നത്. ഇപ്പോൾ പ്രണവിന്റെ പാർക്കൗർ ഫൈറ്റ് സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സൂചന. പാർകൗർ എന്ന മാർഷ്യൽആര്ട്ട് ഫോം ഉപയോഗിച്ചുള്ള ആദ്യ മലയാളം സിനിമാ സംഘട്ടനമാകും ആദിയിലേത്. ചിത്രത്തിന് വേണ്ടി നായകൻ പ്രണവ് പാർക്കൗർ പരിശീലനം നേടിയതും വാർത്തകളിൽ നിറഞ്ഞിരുന്നു.
ചിത്രത്തിലെ ഹൈലൈറ്റ് ഈ ആക്ഷൻ സീനുകളാണെന്നാണ് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നത്. ഡിസംബറിൽ ചിത്രം റിലീസ് ചെയ്തേക്കും. ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ ആദ്യമായി മോഹൻലാൽ ഇല്ലാത്ത ചിത്രം എന്ന പ്രത്യേകതയും ആദിക്കുണ്ട്.
ലെന, അനുശ്രീ, അദിതി എന്നിവരാണ് മൂന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇവരാരുമല്ല പ്രണവിന്റെ നായിക. പ്രണവിന്റെ നായികയെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സിദ്ദിഖ്, ഷറഫുദ്ദീൻ, ഷിജു വിൽസൺ, ടോണി ലൂക്, നോബി എന്നിവരും ചിത്രത്തിൽ അണിനിരക്കും.