കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ പ്രവാസി സാമൂഹിക-സാംസ്‌കാരിക- സംഘടനകളിൽ ഒന്നായാ ആം ആദ്മി സൊസൈറ്റി കുവൈറ്റ് (ആസ്‌ക്) നാളെ വൈകീട്ട് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് ആസ്‌കിന്റെ രണ്ടാം വാർഷിക സംഗമം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കുവൈത്തിലെ പ്രമുഖ കലാകാരന്മാർ ഒരുക്കുന്ന ഗാന വിരുന്നും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിക്കുന്നു. പുതിയ സാരഥികളെ കണ്ടെത്താൻ ജനറൽ ബോഡി എലെക്ഷൻ ഉണ്ടായിരിക്കുന്നതും ആണ്. ഇതോടൊപ്പം ആസ്‌കിന്റെ വനിതാ വിഭാഗവും മ്യൂസിക് ബാൻഡും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ആസ്‌കിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന് ഓരോവർഷവും നാട്ടിൽ സാമ്പത്തികമായോ ആരോഗ്യപരമായോ പിന്നോക്കം നിൽക്കുന്ന കുറഞ്ഞത് 140 കുട്ടികളെ വിദ്യാഭാസത്തിനു പിന്തുണക്കുക എന്നതാണ്. ആരോഗ്യം ഉള്ള,വിദ്യാഭാസം ഉള്ള ഒരു ജനതക്ക് നാടിനെ മുൺനോട്ട നയിക്കാൻ എളുപ്പമാകും എന്നതിനാൽ ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്താണ് തന്നെയാണ് ആസ്‌കിന്റെ തീരുമാനം എന്ന് ഭാരവാഹികൾ അറിയിക്കുന്നു. ആസ്‌കിന്റെ വിവിധ ഡിവിഷനുകളായ ആസ്‌ക്-കേരളം, ആസ്‌ക്-കന്നഡ, ആസ്‌ക്-പഞ്ചാബ്, ആസ്‌ക്-യു,പി എന്നിവ ഒരുമിച്ച് ഈ ധൗത്യത്തിനായി മുന്നേറുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ പ്രവാസിക്കും ഈ ഉദ്യമത്തിൽ പങ്കുചേരാവുന്നതാണ് എന്നും ആസ്‌ക് ഭാരവാഹികൾ അറിയിക്കുന്നു.