- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനീതി കാണിക്കുന്നു; സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ആം ആദ്മി പാർട്ടി
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപെട്ട് തിരിച്ചയക്കപ്പെട്ടവർക്ക് ഡൽഹി വരെയുള്ള യാത്രാ സഹായം മാത്രമേ നൽകൂ എന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മനുഷത്വരഹിതമാണെന്നും ആം ആദ്മി പാർട്ടി ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പാർട്ടി കേരള ഘടകം പത്രക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിൽ ഡൽഹി വരെ എത്തിപ്പെടുന്ന മലയാളികളെ നാട്ടിൽ എത്തിക്കാനുള്ള ചുമതല കേരള സർക്കാർ ഏറ്റെടുക്കണം. പ്രവാസികൾ ഇങ്ങോട്ടയക്കുന്ന സമ്പത്തുകൊണ്ട് കേരളം നിലനിൽക്കുന്നു എന്ന സത്യം ഭരണകർത്താക്കൾ തിരിച്ചറിയണം. സംസ്ഥാനത്തെ മന്ത്രിക്ക് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പാസ്‌പോർട്ട് ലഭിച്ചില്ല എന്നതിനേക്കാൾ ഗൗരവതരമായ ഈ പ്രശ്‌നത്തിൽ സംസ്ഥാനസർക്കാർ കാണിക്കുന്ന മൗനം കുറ്റകരമാണ്. പ്രവാസി സംഘടനകളുമായി ബന്ധപെട്ട് ഈ വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു.
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപെട്ട് തിരിച്ചയക്കപ്പെട്ടവർക്ക് ഡൽഹി വരെയുള്ള യാത്രാ സഹായം മാത്രമേ നൽകൂ എന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മനുഷത്വരഹിതമാണെന്നും ആം ആദ്മി പാർട്ടി ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പാർട്ടി കേരള ഘടകം പത്രക്കുറിപ്പിൽ അറിയിച്ചു.
ഇത്തരത്തിൽ ഡൽഹി വരെ എത്തിപ്പെടുന്ന മലയാളികളെ നാട്ടിൽ എത്തിക്കാനുള്ള ചുമതല കേരള സർക്കാർ ഏറ്റെടുക്കണം. പ്രവാസികൾ ഇങ്ങോട്ടയക്കുന്ന സമ്പത്തുകൊണ്ട് കേരളം നിലനിൽക്കുന്നു എന്ന സത്യം ഭരണകർത്താക്കൾ തിരിച്ചറിയണം. സംസ്ഥാനത്തെ മന്ത്രിക്ക് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പാസ്‌പോർട്ട് ലഭിച്ചില്ല എന്നതിനേക്കാൾ ഗൗരവതരമായ ഈ പ്രശ്‌നത്തിൽ സംസ്ഥാനസർക്കാർ കാണിക്കുന്ന മൗനം കുറ്റകരമാണ്. പ്രവാസി സംഘടനകളുമായി ബന്ധപെട്ട് ഈ വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു.