- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എ.എ.പിയുടെ പ്രവർത്തകസമിതി രൂപീകരണ യോഗം ഞായറാഴ്ച ന്യൂജേഴ്‌സിയിൽ
ന്യൂജേഴ്‌സി: ഡൽഹിയിലെ വൻ വിജയത്തിന്റെ ആവേശമുൾക്കൊണ്ടുകൊണ്ട് എ.എ.പി- കേരളയുടെ യു.എസ്.എയിലെ ആദ്യത്തെ പ്രവർത്തകസമിതി രൂപീകരണം ഞായറാഴ്ച ന്യൂജേഴ്‌സിയിൽ നടക്കുമെന്ന് ആം ആദ്മി പാർട്ടി കേരളാ -യു.എസ്.എ കോർഡിനേറ്റർ അനിയൻ ജോർജ് അറിയിച്ചു. 15-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂജേഴ്‌സിയിലെ ഫോർഡ്‌സിലുള്ള ഓഫീസിൽ (390 New Bronswick Fords NJ 08863) വച്ച് നടക്കുന്ന യോ
ന്യൂജേഴ്‌സി: ഡൽഹിയിലെ വൻ വിജയത്തിന്റെ ആവേശമുൾക്കൊണ്ടുകൊണ്ട് എ.എ.പി- കേരളയുടെ യു.എസ്.എയിലെ ആദ്യത്തെ പ്രവർത്തകസമിതി രൂപീകരണം ഞായറാഴ്ച ന്യൂജേഴ്‌സിയിൽ നടക്കുമെന്ന് ആം ആദ്മി പാർട്ടി കേരളാ -യു.എസ്.എ കോർഡിനേറ്റർ അനിയൻ ജോർജ് അറിയിച്ചു. 15-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂജേഴ്‌സിയിലെ ഫോർഡ്‌സിലുള്ള ഓഫീസിൽ (390 New Bronswick Fords NJ 08863) വച്ച് നടക്കുന്ന യോഗത്തിൽ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹമുള്ളവർക്ക് മെമ്പർഷിപ്പ് വിതരണവും ഉണ്ടായിരിക്കും.
ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സഹായിക്കുക എന്നതായിരിക്കും ഈ സമിതിയുടെ പ്രധാന ലക്ഷ്യം. പാർട്ടി ഫണ്ടിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരത്വമുള്ളവർക്ക് ചെക്കോ, ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഡൊണേഷൻ നൽകാൻ അന്നേ ദിവസം സൗകര്യമുണ്ടായിരിക്കും. വരും ദിവസങ്ങളിൽ മലയാളികൾ കൂടുതൽ അധിവസിക്കുന്ന നഗരങ്ങളിൽ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ള വോളണ്ടിയേഴ്‌സിനെ സംഘടിപ്പിച്ച് ഇത്തരത്തിലുള്ള കൂടുതൽ സപ്പോർട്ട് ഗ്രപ്പുകൾ രൂപീകരിക്കാൻ താൻ മുൻകൈയെടുക്കുമെന്ന് അനിയൻ ജോർജ് പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ ടെലി കാമ്പയിനിംഗിൽ ആത്മാർത്ഥമായി സഹകരിച്ച ഡൽഹി നിവാസികളോട് വോട്ട് അഭ്യർത്ഥിച്ച എല്ലാ വോളണ്ടിയേഴ്‌സിനോടും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. 2016-ൽ നടക്കുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്ലീൻ ഇമേജുള്ള സ്ഥാനാർത്ഥികളെ നിർദേശിച്ച് കഴിയുന്നത്ര സീറ്റുകൾ നേടിയെടുക്കാൻ പാർട്ടിയെ സഹായിക്കുക എന്നതായിരിക്കും തന്റെ അടുത്ത ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എ.പി വോളണ്ടിയർ ഗ്രൂപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗനിർദേശമോ, എന്തെങ്കിലും സഹായമോ ആവശ്യമെങ്കിൽ 908 337 1289 എന്ന നമ്പരിൽ തന്നെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും അനിയൻ ജോർജ് അറിയിച്ചു.



