- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷത്തിൽ ഒരു സിനിമ; അഭിനയവും നിർമ്മാണവും സ്വന്തമായി; വാരിക്കൂട്ടുന്നത് ശതകോടികൾ; ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും വലിയ കളക്ഷൻ റെക്കോഡിട്ട ദംഗലിന് പിന്നാലെ ഒരു മുസ്ലിം പെൺകുട്ടിയുടെ സംഗീത മോഹത്തിന്റെ കഥ പറയുന്ന സിനിമയുമായി ആമിർ ഖാൻ എത്തുന്നു; ബോക്‌സ് ഓഫീസ് കളക്ഷൻ ഭേദിക്കുമെന്ന് പ്രഖ്യാപിച്ച് സൂപ്പർ സ്റ്റാർ
സിനിമകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് അതിനുവേണ്ടി കഠിനാധ്വാനം ചെയ്ത് വൻ വിജയങ്ങൾ സൃഷ്ടിക്കുന്ന നടനാണ് ആമിർ ഖാൻ. വർഷത്തിൽ ഒരു സിനിമയാണ് ആമിർ ഇപ്പോൾ അഭിനയിക്കുന്നത്. അതിന്റെ നിർമ്മാണവും സ്വന്തം നിലയിലാണ്. വിദേശ മാർക്കറ്റുകളിൽ വൻ വിജയം നേടി ബാഹുബലിയുടെ കളക്ഷൻ റെക്കോഡുകളെ പിന്തള്ളിയ ദംഗലിന്റെ അത്ഭുത വിജയത്തിന് ശേഷം ആമിർ പുതിയ സിനിമയുമായി എത്തുകയാണ്. ദംഗലിനെക്കാൾ വലിയ ഹിറ്റായിരിക്കും തന്റെ പുതിയ സിനിമയെന്ന് ആമിർ ഖാൻ പ്രഖ്യാപിക്കുന്നു. ഗായികയായി പേരെടുക്കുകയെന്ന സ്വപ്‌നവുമായി നടക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ പറയുന്ന 'സീക്രട്ട് സൂപ്പർ സ്റ്റാർ' ആണ് ആമിറിന്റെ പുതിയ സിനിമ. ഇന്റർനെറ്റിലെ പാട്ടുകൾ കണ്ട് പോപ് ഗായികയായി പേരെടുക്കുകയാണ് അവളുടെ സ്വപ്നം. സൈറ വസീം എന്ന കൗമാരക്കാരിയാണ് ഈ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമിർ ഖാൻ നായകനും. ആമിറും ഭാര്യ കിരൺ റാവുവും ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ സൈറയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് ആമിർ പറയുന്നു. അദ്വൈത് ചന്ദ്രനാണ് സിനിമയുടെ സംവിധായകൻ. ബോള
സിനിമകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് അതിനുവേണ്ടി കഠിനാധ്വാനം ചെയ്ത് വൻ വിജയങ്ങൾ സൃഷ്ടിക്കുന്ന നടനാണ് ആമിർ ഖാൻ. വർഷത്തിൽ ഒരു സിനിമയാണ് ആമിർ ഇപ്പോൾ അഭിനയിക്കുന്നത്. അതിന്റെ നിർമ്മാണവും സ്വന്തം നിലയിലാണ്. വിദേശ മാർക്കറ്റുകളിൽ വൻ വിജയം നേടി ബാഹുബലിയുടെ കളക്ഷൻ റെക്കോഡുകളെ പിന്തള്ളിയ ദംഗലിന്റെ അത്ഭുത വിജയത്തിന് ശേഷം ആമിർ പുതിയ സിനിമയുമായി എത്തുകയാണ്. ദംഗലിനെക്കാൾ വലിയ ഹിറ്റായിരിക്കും തന്റെ പുതിയ സിനിമയെന്ന് ആമിർ ഖാൻ പ്രഖ്യാപിക്കുന്നു.
ഗായികയായി പേരെടുക്കുകയെന്ന സ്വപ്‌നവുമായി നടക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ പറയുന്ന 'സീക്രട്ട് സൂപ്പർ സ്റ്റാർ' ആണ് ആമിറിന്റെ പുതിയ സിനിമ. ഇന്റർനെറ്റിലെ പാട്ടുകൾ കണ്ട് പോപ് ഗായികയായി പേരെടുക്കുകയാണ് അവളുടെ സ്വപ്നം. സൈറ വസീം എന്ന കൗമാരക്കാരിയാണ് ഈ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമിർ ഖാൻ നായകനും. ആമിറും ഭാര്യ കിരൺ റാവുവും ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ സൈറയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് ആമിർ പറയുന്നു. അദ്വൈത് ചന്ദ്രനാണ് സിനിമയുടെ സംവിധായകൻ.
ബോളിവുഡിലെ അടുത്തകാലത്തിറങ്ങിയ മൂന്ന് സൂപ്പർ ഹീറ്റ് സിനിമകളും ആമിറിന്റേതാണ്. ദംഗലും പിക്കെയും 3 ഇഡിയറ്റ്‌സും കോടികളാണ് സ്വന്തമാക്കിയത്. ആമിർ സിനിമകൾക്ക് ചൈനയിൽ വലിയ ആരാധക വൃന്ദമുണ്ട്. ചൈനയിൽനിന്ന് നേടിയ കളക്ഷനാണ് ദംഗലിനെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ഹിറ്റാക്കി മാറ്റിയത്. ചൈനയിലെ ആരാധകർ നൽകുന്ന പിന്തുണ തന്നെ കൂടുതൽ ശക്തനാക്കുന്നതായും ആമിർ പറയുന്നു.
വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്ന സിനിമകളാണ് ആമിർഖാന്റേത്. എന്നാൽ, തനിക്ക് രാഷ്ട്രീയത്തിലിറങ്ങാൻ തെല്ലും താത്പര്യമില്ലെന്ന് ആമിർ വ്യക്തമാക്കി. ഒരിക്കലും പോകരുതെന്ന് ആഗ്രഹിക്കുന്ന മേഖലയാണതെന്നും ആമിർ പറയുന്നു. രണ്ടുവർഷം മുമ്പ് ഇന്ത്യയിലെ അസഹിഷ്ണുത സഹിച്ച് ജീവിക്കാനാവില്ലെന്നും മറ്റേതെങ്കിലും രാജ്യത്ത് താമസിക്കാമെന്നും ഭാര്യ തന്നോട് പറഞ്ഞതായുള്ള ആമിറിന്റെ വെളിപ്പെടുത്തൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.