- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻഭാര്യയുടെ 50 ാം പിറന്നാൾ ആഘോഷിക്കാൻ അമീർ എത്തിയത് ഭാര്യ കിരണിനൊപ്പം; ഷൂട്ടിങ് തിരക്കുകൾ മാറ്റി നടൻ മക്കൾക്കൊപ്പം പിറന്നാൾ ആഘോഷം കെങ്കേമമാക്കി; വീഡിയോ കാണാം
മുൻ ഭാര്യയുടെ 50 ാം പിറന്നാളാഘോഷം കെങ്കെമാമാക്കാനെത്തിയ അമീർ ഖാനും കിരണുമാണ് ബോളിവുഡിലെ ചർച്ചാവിഷയം.വിവാഹ മോചനം നേടിയ ശേഷം പരസ്പരം ശത്രുക്കളെപ്പോലെ കാണുന്നവർക്ക് മുന്നിൽ മാതൃകയായിരിക്കുകയാണ് ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ടായ അമീറും ഭാര്യ കിരണും. തന്റെ മുൻ ഭാര്യയായ 'റീന ദത്തയുടെ പിറന്നാണ് അമീർ ഭാര്യ കിരണിനൊപ്പം എത്തി ആഘോഷമാക്കി മാറ്റിയത്. റീനയ്ക്ക് എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. ഇന്നും അവർ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്നും അങ്ങനെ തന്നെയായിരിക്കും' എന്നാണ് മുൻ ഭാര്യയെക്കുറിച്ച് ആമിർ പറഞ്ഞത്. വിവാഹ മോചനത്തിന് ശേഷവും ആമിറിന്റെ വീടിനടുത്ത് തന്നെ റീനയും മക്കളുമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും 16 വർഷത്തിന് ശേഷം വേർ പിരിയുകയായിരുന്നു. എങ്കിലും റീന നല്ല സുഹൃത്തായി കുട്ടികളുടെ അമ്മയായി ആമിറിനൊപ്പമുണ്ട്. ആ ദൃഡത റീനയുടെ 50-ാം പിറന്നാളിലും കണ്ടു. ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ചാണ് ആമിർ എത്തിയത്. അമ്മയുടെ 50-ാം പിറന്നാൾ ആഘോഷത്തെക്കുറിച്ച് മക്കൾ പറഞ്ഞപ്പോൾ അത് ഗംഭീരമാക്കാൻ ആമിറും മുന്നിൽ നിന്
മുൻ ഭാര്യയുടെ 50 ാം പിറന്നാളാഘോഷം കെങ്കെമാമാക്കാനെത്തിയ അമീർ ഖാനും കിരണുമാണ് ബോളിവുഡിലെ ചർച്ചാവിഷയം.വിവാഹ മോചനം നേടിയ ശേഷം പരസ്പരം ശത്രുക്കളെപ്പോലെ കാണുന്നവർക്ക് മുന്നിൽ മാതൃകയായിരിക്കുകയാണ് ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ടായ അമീറും ഭാര്യ കിരണും. തന്റെ മുൻ ഭാര്യയായ 'റീന ദത്തയുടെ പിറന്നാണ് അമീർ ഭാര്യ കിരണിനൊപ്പം എത്തി ആഘോഷമാക്കി മാറ്റിയത്.
റീനയ്ക്ക് എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. ഇന്നും അവർ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്നും അങ്ങനെ തന്നെയായിരിക്കും' എന്നാണ് മുൻ ഭാര്യയെക്കുറിച്ച് ആമിർ പറഞ്ഞത്. വിവാഹ മോചനത്തിന് ശേഷവും ആമിറിന്റെ വീടിനടുത്ത് തന്നെ റീനയും മക്കളുമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും 16 വർഷത്തിന് ശേഷം വേർ പിരിയുകയായിരുന്നു. എങ്കിലും റീന നല്ല സുഹൃത്തായി കുട്ടികളുടെ അമ്മയായി ആമിറിനൊപ്പമുണ്ട്. ആ ദൃഡത റീനയുടെ 50-ാം പിറന്നാളിലും കണ്ടു.
ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ചാണ് ആമിർ എത്തിയത്. അമ്മയുടെ 50-ാം പിറന്നാൾ ആഘോഷത്തെക്കുറിച്ച് മക്കൾ പറഞ്ഞപ്പോൾ അത് ഗംഭീരമാക്കാൻ ആമിറും മുന്നിൽ നിന്നു. ഭാര്യ കിരണും ആമിറിനൊപ്പമുണ്ടായിരുന്നു. റീനയും കിരണും തമ്മിൽ ശത്രുതയിലാണെന്ന മാധ്യമങ്ങളുടെ ഗോസിപ്പ് തകർക്കുന്നതായിരുന്നു ആഘോഷം.
ഷാംപെയ്ൻ തുറക്കാൻ നിൽക്കുന്ന ആമിറിനെയും ഹാപ്പി ബർത്ത്ഡേ പാടുന്ന കിരണിനേയും വീഡിയോയിൽ കാണാം. അയൽക്കാരായിരുന്ന ആമിറും റീനയും പ്രണയിച്ചാണ് വിവാഹിതരായത്. ആമിറിന്റെ പ്രണയാഭ്യർഥനകൾ ആദ്യം ചെവിക്കൊണ്ടില്ലെങ്കിലും പിന്നീടു റീനയും തന്റെ ഇഷ്ടം തുറന്നു പറയുകയായിരുന്നു. പതിനാറു വർഷം നീണ്ട ദാമ്പത്യത്തിന് അവസാനമായത് 2002ലായിരുന്നു. തുടർന്ന് 2005ലാണ് ആമിർ സംവിധായികയും തിരക്കഥാകൃത്തുമായ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്, ഇരുവർക്കും ആസാദ് എന്നൊരു മകനുമുണ്ട്.