- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ അമീർ ഖാനും ഭാര്യയും എച്ച്1 എൻ1 പിടിയിൽ; അസുഖം മൂലം മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന കാര്യം ആരാധകരുമായി പങ്ക് വച്ച് നടൻ; സത്യമേവ ജയതേയുടെ വാട്ടർ കപ്പ് അവാർഡ് ദാന ചടങ്ങിൽ പകരക്കാരനായി എത്തിയത് ഷാരൂഖ്
മഹാരാഷ്ട്രയിൽ പടർന്നുപിടിച്ച എച്ച്1 എൻ1 പനിയുടെ പിടിയിൽ പ്രശസ്ത നടൻ ആമിർഖാനെയും ഭാര്യയും സംവിധായികയുമായ കിരൺ റാവും.ആമിർ തന്നെയാണ് ഈ വിവരം ആരാധകരോട് പങ്കുവെച്ചത്.ഇരുവരും മുംബൈയിലെ വസതിയിൽ ചികിത്സയിലാണ്. അസുഖം പിടിപ്പെട്ടതോടെ സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടർ കപ്പ് അവാർഡ് ദാന ചടങ്ങിൽ അവതാരകൻ കൂടിയായ ആമിറിന് എത്താൻ സാധിച്ചില്ല. ചടങ്ങിൽ പകരക്കാരനായി സുഹൃത്ത് കൂടിയായ ഷാരൂഖാണ് എത്തിയത്. ചടങ്ങിനിടെ വീഡിയോ കോൺഫറൻസിലൂടെ വേദിയോട് സംസാരിക്കുകയും ചെയ്തു ആമിർ. ഭാര്യയ്ക്കൊപ്പം വീഡിയോ സന്ദേശത്തിലെത്തിയ ആമിർ തങ്ങൾക്ക് എച്ച്1എൻ1 ബാധിച്ചതായി അറിയിച്ചത്. ഒരു വർഷം അധ്വാനിച്ചതിന്റെ ഫലം കാണാൻ ഈ പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടെന്നറിയിച്ച താരം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചതായും പറഞ്ഞു.
മഹാരാഷ്ട്രയിൽ പടർന്നുപിടിച്ച എച്ച്1 എൻ1 പനിയുടെ പിടിയിൽ പ്രശസ്ത നടൻ ആമിർഖാനെയും ഭാര്യയും സംവിധായികയുമായ കിരൺ റാവും.ആമിർ തന്നെയാണ് ഈ വിവരം ആരാധകരോട് പങ്കുവെച്ചത്.ഇരുവരും മുംബൈയിലെ വസതിയിൽ ചികിത്സയിലാണ്.
അസുഖം പിടിപ്പെട്ടതോടെ സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനു വേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടർ കപ്പ് അവാർഡ് ദാന ചടങ്ങിൽ അവതാരകൻ കൂടിയായ ആമിറിന് എത്താൻ സാധിച്ചില്ല. ചടങ്ങിൽ പകരക്കാരനായി സുഹൃത്ത് കൂടിയായ ഷാരൂഖാണ് എത്തിയത്.
ചടങ്ങിനിടെ വീഡിയോ കോൺഫറൻസിലൂടെ വേദിയോട് സംസാരിക്കുകയും ചെയ്തു ആമിർ. ഭാര്യയ്ക്കൊപ്പം വീഡിയോ സന്ദേശത്തിലെത്തിയ ആമിർ തങ്ങൾക്ക് എച്ച്1എൻ1 ബാധിച്ചതായി അറിയിച്ചത്. ഒരു വർഷം അധ്വാനിച്ചതിന്റെ ഫലം കാണാൻ ഈ പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ടെന്നറിയിച്ച താരം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചതായും പറഞ്ഞു.