- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും താത്കാലിക വിരാമമായി ഡൽഹിയിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒരു സ്ഥാനാർത്ഥികളിൽ ഒരാളെ തീരുമാനിച്ചു. മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് സിംഗിനെയാണ് സ്ഥാനാർത്ഥിയായി എ.എ.പി തീരുമാനിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന വക്താവ് കൂടിയായ സഞ്ജയ് നാമനിർദ്ദേശ പത്രിക ജനുവരി നാലിന് സമർപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ സഞ്ജയ് സിങ്, അശുതോഷ് എന്നിവർ സ്ഥാനാർത്ഥികളാകുമെന്നാണ് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അതേസമയം, പാർട്ടി നേതാവും കവിയുമായ കുമാർ വിശ്വാസിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാളിനും താത്പര്യമില്ലെന്നാണ് സൂചന.
ന്യൂഡൽഹി: തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും താത്കാലിക വിരാമമായി ഡൽഹിയിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒരു സ്ഥാനാർത്ഥികളിൽ ഒരാളെ തീരുമാനിച്ചു. മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് സിംഗിനെയാണ് സ്ഥാനാർത്ഥിയായി എ.എ.പി തീരുമാനിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന വക്താവ് കൂടിയായ സഞ്ജയ് നാമനിർദ്ദേശ പത്രിക ജനുവരി നാലിന് സമർപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയച്ചു.
പാർട്ടിയിലെ മുതിർന്ന നേതാക്കളായ സഞ്ജയ് സിങ്, അശുതോഷ് എന്നിവർ സ്ഥാനാർത്ഥികളാകുമെന്നാണ് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അതേസമയം, പാർട്ടി നേതാവും കവിയുമായ കുമാർ വിശ്വാസിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാളിനും താത്പര്യമില്ലെന്നാണ് സൂചന.
Next Story