- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ ആം ആദ്മി അക്കൗണ്ടിലേക്ക് വീണ്ടും ഫണ്ട് ഒഴുകുന്നു; ഇന്നലെ പകൽ മാത്രം ശേഖരിച്ചത് ഒരു കോടി; മുട്ടയെറിഞ്ഞ് ദേഷ്യം തീർത്ത് ബിജെപി
ഡൽഹിയിൽ ജനപിന്തുണ അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ് അരവിന്ദ് കെജരീവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും. തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഡൽഹി കടന്നതോടെ, ആം ആദ്മിയുടെ അക്കൗണ്ടിലേക്ക് ഫണ്ടുകൾ ഒഴുകിയെത്താനും തുടങ്ങി. ചൊവ്വാഴ്ച മാത്രം പാർട്ടി ഫണ്ടിലേക്കെത്തിയത് ഒരുകോടി രൂപയാണ്. കെജരീവാളിന്റെ ജനപ്രീതിയിൽ അസ്വസ
ഡൽഹിയിൽ ജനപിന്തുണ അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ് അരവിന്ദ് കെജരീവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും. തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഡൽഹി കടന്നതോടെ, ആം ആദ്മിയുടെ അക്കൗണ്ടിലേക്ക് ഫണ്ടുകൾ ഒഴുകിയെത്താനും തുടങ്ങി. ചൊവ്വാഴ്ച മാത്രം പാർട്ടി ഫണ്ടിലേക്കെത്തിയത് ഒരുകോടി രൂപയാണ്.
കെജരീവാളിന്റെ ജനപ്രീതിയിൽ അസ്വസ്ഥരാണ് ഡൽഹി ഭരണം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്ന ബിജെപി. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സുൽത്താൻപുർ മജ്‌റ മണ്ഡലത്തിൽ അരവിന്ദ് കെജരീവാളിനെതിരെ ചീമുട്ടയേറും കല്ലേറുമുണ്ടായത് എതിരാളികളുടെ അസ്വസ്ഥതയ്ക്ക് തെളിവാണ്. ആക്രമണത്തിൽ കെജരീവാളിന് പരിക്കേറ്റില്ലെങ്കിലും രാഷ്ട്രീയപരമായി അത് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ജിലേബി ചൗക്കിൽ തന്റെ ജനസഭ പരിപാടി നടത്തിക്കൊണ്ടിരിക്കെയാണ് കെജരീവാളിനുനേർക്ക് ആക്രമണമുണ്ടായത്. ആദ്യം ചീമുട്ട കൊണ്ടും പിന്നീട് കല്ലുകൊണ്ടുമായിരുന്നു ഏറ്. പ്രസംഗപീഠത്തിനരികിൽവരെ കല്ലുകൾ വന്നുവീണു. എന്നാൽ കല്ലേറ് കൊണ്ട് തങ്ങളെ നിശബ്ദരാക്കാമെന്ന് ബിജെപിയും കോൺഗ്രസ്സും കരുതേണ്ടെന്ന് കെജരീവാൾ പറഞ്ഞു. അക്രമികൾ പിടികൊടുക്കാതെ രക്ഷപ്പെട്ടു.
ആം ആദ്മി അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണെന്ന സൂചനകളാണ് പാർട്ടിയുടെ അക്കൗണ്ടിൽ നിറയുന്ന ലക്ഷങ്ങൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച കെജരീവാൾ സംഘടിപ്പിച്ച ഉച്ചവിരുന്നിലൂടെ ആം ആദ്മി ശേഖരിച്ചത് 60 ലക്ഷം രൂപയാണ്. നഗരത്തിലെ ഇരുനൂറോളം വ്യാപാരികളാണ് വിരുന്നിൽ പങ്കെടുത്തത്. 20,000 രൂപയാണ് വിരുന്നിൽ പങ്കെടുക്കാൻ ചെലവാക്കേണ്ടിയിരുന്ന കുറഞ്ഞ തുക. എന്നാൽ, മിക്കവരും ഇതിനേക്കാൾ ഉയർന്ന തുകയാണ് ചെലവഴിച്ചത്. ചൊവ്വാഴ്ച ഓൺലൈൻ സംഭാവനകളിലൂടെ 44 ലക്ഷം രൂപ വേറെയും ലഭിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 30 കോടി രൂപ സമാഹരിക്കുന്നതിനാണ് ആം ആദ്മി ലക്ഷ്യമിടുന്നത്. ഇതിനായി വ്യത്യസ്ത രീതിയിലുള്ള ഫണ്ട് ശേഖരണ യജ്ഞങ്ങൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. മൊബൈൽ ആപ്ലിക്കേഷൻ, ഫണ്ട് റൈസിങ് വിരുന്നുകൾ, ഓൺലൈൻ സംഭാവനകൾ എന്നിവയിലൂടെയാണ് പാർട്ടി ഫണ്ട് ശേഖരിക്കുന്നത്.