- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമാർ ബിശ്വാസിനെതിരെ ആരോപണമുന്നയിച്ച എ.എ.പി നേതാവ് പാർട്ടി പദവി രാജിവച്ചു; പാർട്ടി പിടിച്ചെടുക്കാൻ കുമാർ വിശ്വാസ് നീക്കം നടത്തുന്നു; പൊട്ടിത്തെറിയുടെ വക്കിൽ ആംആദ്മി പാർട്ടി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ചു. പാർട്ടിയുടെ മുതിർന്ന നേതാവ് കുമാർ വിശ്വാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. പാർട്ടി പിടിച്ചെടുക്കാൻ കുമാർ വിശ്വാസ് നീക്കം നടത്തുന്നുവെന്നും നീക്കം പരാജയപ്പെട്ടാൽ ഏതാനും എംഎൽഎ മാർക്കൊപ്പം അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നുമായിരുന്നു ഖാന്റെ ആരോപണം. വ്യാപകമായ എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രിവൈകി അദ്ദേഹം രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ചത്. അമാനത്തുള്ള ഖാന്റെ രാജി ആവശ്യപ്പെട്ട് പഞ്ചാബിലെയും ഡൽഹിയിലെയും 35 ലേറെ എംഎൽഎമാർ അരവിന്ദ് കെജ്രിവാളിന് കത്തുനൽകിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഖാൻ പറഞ്ഞു. ബിജെപിക്കുവേണ്ടി പാർട്ടിയെ ഭിന്നിപ്പിക്കാനാണ് കുമാർ വിശ്വാസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ചു. പാർട്ടിയുടെ മുതിർന്ന നേതാവ് കുമാർ വിശ്വാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി.
പാർട്ടി പിടിച്ചെടുക്കാൻ കുമാർ വിശ്വാസ് നീക്കം നടത്തുന്നുവെന്നും നീക്കം പരാജയപ്പെട്ടാൽ ഏതാനും എംഎൽഎ മാർക്കൊപ്പം അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നുമായിരുന്നു ഖാന്റെ ആരോപണം. വ്യാപകമായ എതിർപ്പ് ഉയർന്നതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രിവൈകി അദ്ദേഹം രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ചത്.
അമാനത്തുള്ള ഖാന്റെ രാജി ആവശ്യപ്പെട്ട് പഞ്ചാബിലെയും ഡൽഹിയിലെയും 35 ലേറെ എംഎൽഎമാർ അരവിന്ദ് കെജ്രിവാളിന് കത്തുനൽകിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഖാൻ പറഞ്ഞു. ബിജെപിക്കുവേണ്ടി പാർട്ടിയെ ഭിന്നിപ്പിക്കാനാണ് കുമാർ വിശ്വാസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.