- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ മദ്യവിൽപ്പന കൂട്ടാൻ ആംആദ്മി സർക്കാർ; 60 ശതമാനംവരെ വിലകുറയും; നീക്കം വ്യാജമദ്യം ഒഴുകുന്നത് തടയാൻ
ചണ്ഡിഗഢ്: പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി പഞ്ചാബിൽ മദ്യത്തിന് 35 മുതൽ 60 ശതമാനംവരെ വിലകുറയും. ആംആദ്മി പാർട്ടി സർക്കാരിന്റെ ആദ്യ എക്സൈസ് നയത്തിന്റെ ഭാഗമായാണ് മദ്യത്തിന് വിലകുറക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാനാണ് ഇതെന്നാണ് സർക്കാർ വിശദീകരണം.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിനേക്കാളും വിലക്കുറവിലാണ് പുതിയ നയം വരുന്നതോടെ പഞ്ചാബിൽ മദ്യം ലഭ്യമാകുക. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുന്നതോടെ കഴിഞ്ഞ വർഷം ലഭിച്ച 6,158 കോടി രൂപയേക്കാൾ ഇത്തവണ 9,647.85 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
മറുനാടന് ഡെസ്ക്
Next Story