ന്യൂഡൽഹി: രഘുറാം രാജൻ ആം ആദ്മി പാർട്ടിയിൽ ചേരുമോ? റിസർവ് ബാങ്ക് മുൻ ഗവർണർ എന്തായാലും എഎപിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു. അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

എൻഡിഎയുടെ സാമ്പത്തിക നയങ്ങത്തിനെതിരേ ആം ആദ്മി പാർട്ടിയാണ് ശക്തനായ പ്രതിയോഗിയെ പാർലമെന്റിലെത്തിക്കാൻ പദ്ധതിയിടുന്നത്. എൻഡിയയുടെ നോട്ടുനിരോധനം ഉൾപ്പടെയുള്ള സാമ്പത്തിക നയങ്ങളുടെ കടുത്ത വിമർശകനാണ് രഘുറാം രാജൻ. ഡൽഹിയിലെ മൂന്ന് സീറ്റുകളിലാണ് എഎപിക്ക് മത്സരിക്കാവുന്നത്. ഇതിൽ ഒന്നിൽ രഘുറാം രാജനെ മത്സരിപ്പിക്കാനാണ് ആം ആദ്മി നീക്കം നടത്തുന്നത്. 2018 ജനുവരിയിലാണ് ഡൽഹിയിലെ രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് രഘുറാം രാജൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. റിസർവ്വ് ബാങ്കിന്റെ സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം അദ്ധ്യാപന രംഗത്തേയ്ക്കു തന്നെ തിരിച്ചു പോവുകയായിരുന്നു. ഷിക്കാഗോ സർവ്വകലാശാലയിലാണ് അദ്ദേഹം ഇപ്പോൾ പഠി്പ്പിക്കുന്നത്.