കോഴിക്കോട്: ഡൽഹിയിലെ പൊട്ടിത്തെറികൾക്ക് പിന്നാലെആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിലും അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. കേരളത്തിലെ സ്ഥാപക നേതാക്കളായ മനോജ് പത്മനാഭൻ, സാറാ ജോസഫ് എന്നിവർ സജീവപ്രവർത്തന രംഗത്തു നിന്നും പിന്നോക്കം പോയതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ നേതൃത്വത്തിലേക്ക് വന്നതോടെ എതിർപ്പുമായി ചിലർ രംഗത്തെത്തിയത്. പാർട്ടിയുടെ കേന്ദ്ര നേതാക്കളായ സോംനാഥ് ഭാരതി, അൽക ലാംബ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട്ട് എട്ടിന് നടത്തുന്ന ഉത്തരമേഖലാ സംഗമത്തിൽ നിന്ന് മറ്റ് നേതാക്കളെ ബോധപൂർവ്വം ഒഴിവാക്കിയതിന് പിന്നിൽ സി ആർ നീലകണ്ഠനാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പരിപാടിയുടെ പോസ്റ്ററുകളിലെല്ലാം നീലകണ്ഠൻ തന്നെയാണ് നിറഞ്ഞു നിൽക്കുന്നതെന്നും ഇവർ വാദിക്കുന്നു.

കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. തൃശൂർ മുതൽ കാസർക്കോട് ജില്ലവരെയുള്ള പ്രവർത്തകരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. മാനുഷരൊന്ന് സമര കേരള സംഗമം, ചൂൽ വിപ്ലവം 2019, ഉത്തര കേരള രണ്ടാം പ്രഖ്യാപനം തുടങ്ങിയ പരിപാടികളാണ് കോഴിക്കോട്ട് നടക്കുന്നത്. കോഴിക്കോട്ടെ പരിപാടിക്ക് ശേഷം തൊട്ടടുത്ത ദിവസം മൂന്നാറിലും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ആ പരിപാടിയിലും സാറാ ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നില്ല.

സി ആർ നീലകണ്ഠന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അരവിന്ദ് കേജ്രിവാളിനെ സന്ദർശിച്ചിരുന്നെങ്കിലും കേരളത്തിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ശകാരം കേട്ട് തിരിച്ചുപോരുകയാണ് ഉണ്ടായതെന്ന് എതിർ വിഭാഗം ആക്ഷേപിക്കുന്നു. തന്റെ സ്ഥാനം നഷ്ടപ്പെടുവാൻ പോകുന്നു എന്നറിഞ്ഞ നീലകണ്ഠനും സംഘവും നടത്തുന്ന പരിപാടിയാണ് കോഴിക്കോട്ട് നടക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നത്.

അമ്പതിലധികം സംഘടനകളുടെ പ്രതിനിധികളോട് അവരെ ആദരിക്കുമെന്നും അവരോട് കുറച്ചുപേരെ വീതം കൊണ്ടുവരണമെന്നുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. കൂടാതെ എ എ പിയെ ഇഷ്ടപ്പെട്ട് പ്രവാസികൾ അടക്കം നൽകിയ പണം ഉപയോഗിച്ച് കേരളത്തിന്റെ പല ഭാഗത്തു നിന്നും ബസ്സുകൾ ഏർപ്പാടാക്കി ആളെ എത്തിക്കാനാണ് ഇവർ നീക്കം നടത്തുന്നത്. ഇത്തരത്തിൽ ആളുകളെയത്തെിച്ച് സേംനാഥ് ഭാരതിയടങ്ങുന്ന കേന്ദ്ര നേതാക്കളുടെ മുമ്പിൽ തങ്ങൾക്ക് പിന്തുണയുണ്ടെന്ന് വരുത്തി സ്ഥാനം നിലനിർത്താനുള്ള നീക്കമാണ് നീലകണ്ഠൻ നടത്തുന്നതെന്നും ഇവർ ആക്ഷേപിക്കുന്നു.

പൊമ്പിളൈ ഒരുമൈ എന്ന സംഘടനയെ എ എ പിയുമായി ബന്ധപ്പെടുത്തിയത് സാറാ ജോസഫാണ്. എന്നാൽ ഇവരോളം തനിക്ക് സ്വാധീനമില്ലന്നെ് തിരിച്ചറിഞ്ഞ സി ആർ നീലകണ്ഠൻ നടത്തുന്ന നീക്കമാണ് പുതിയ പരിപാടിക്ക് പിന്നിലെന്നാണ് ആരോപണം. മനോജ് പത്മനാഭൻ, സാറാ ജോസഫ് എന്നിവരെ മനഃപൂർവ്വം പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ പരിപാടി നടക്കുമ്പോൾ പ്രതിഷേധിക്കുമെന്നും എതിർ വിഭാഗം പറയുന്നു.

ഇതേ സമയം ഇത്തരം ആക്ഷേപങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു. ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങുള്ളതുകൊണ്ടാണ് സാറാ ജോസഫ് കോഴിക്കൊട്ടെ പരിപാടിയിൽ പങ്കടെുക്കാത്തതെന്ന് അദ്ദഹേം പറഞ്ഞു. ഇതേ സമയം മൂന്നാറിലെ പരിപാടിയിൽ അവർ പങ്കടെുക്കുമോ എന്ന ചോദ്യത്തിന് ഡി സി ബുക്‌സിന്റെ പരിപാടിയുള്ളതുകൊണ്ട് പങ്കടെുക്കാൻ സാധ്യതയില്ലെന്നൊയിരുന്നു അദ്ദഹത്തേിന്റെ മറുപടി.

പുസ്തക പ്രകാശനത്തേക്കാളും പ്രധാനപ്പെട്ടതല്ല േപാർട്ടി പരിപാടിയെന്ന് ചോദിച്ചപ്പോൾ അക്കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്നെ് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദഹേം. ഏതായാലും ഏറെ കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച ആം ആദ്മി പാർട്ടി ഡൽഹിയിൽ തന്നെ വെല്ലുവിളികൾ നേരിടുകയാണ്. ഇതിനിടയിലാണ് തട്ടിക്കൂട്ടി രംഗത്തത്തെിയ കേരള ഘടകത്തിലും തുടക്കം തന്നെ പൊട്ടിത്തെറികൾ രൂക്ഷമായിരിക്കുന്നത്.