- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും മണിപ്പൂരിലും അരുണാചലിലും പാർലമെന്ററി സെക്രട്ടറി സ്ഥാനം ഇരട്ടപദവിയല്ല; ആം ആദ്മിയുടെ ഡൽഹിയിൽ മാത്രം അയോഗ്യരാക്കാൻ പറ്റിയ കൂട്ടം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകം ആയപ്പോൾ ജനാധിപത്യത്തിന് കനത്ത തിരിച്ചടി; കോടതിയിൽ പോകാൻ ഉറച്ച് ടീം കെജ്രിവാൾ
ന്യൂഡൽഹി: ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എംഎൽഎമാർ ഇറട്ട പദവി വഹിക്കുമ്പോൾ ആംആദ്മി പാർട്ടിയുടെ എംഎൽഎമാർക്ക് നേരെ ഇലക്ഷൻ കമ്മീഷൻ എടുത്ത നടപടി രാഷ്ട്രീയ പകപോക്കലിന്റെ പുതിയ മുഖം. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളായ രാജസ്ഥാനിലും മണിപ്പൂരിലും അരുണാചലിലും നാഗാലാന്റിലും എല്ലാം എംഎൽഎമാർ ഇരട്ട പദവി വഹിക്കുമ്പോഴാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടി മാത്രം ശക്തമായ വിവേചനം നേരിടുന്നത്. ആംആദ്മിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കിയ ഇലക്ഷൻ കമ്മീഷന്റെ നടപടി ബിജെപിക്കു വേണ്ടി കരുതി കൂട്ടിയുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ഷൻ കമ്മീഷന്റെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ടീം കെജ്രിവാൾ. 20എംപിമാരെ അയോഗ്യരാക്കിയത് കെജ്രിവാൾ മന്ത്രി സഭയ്ക്ക് നേരിയ ഇളക്കം തട്ടാൻ കാരണമായെങ്കിലും ഇപ്പോഴും ഡൽഹിയിലെ കെജ്രിവാളിന്റെ മുഖ്യ മന്ത്രി കസേര ഭദ്രമാണ്. 66 എംഎൽഎമാരിൽ 20 എംഎൽഎമാർ പോയെങ്കിലും 46 എംഎഎൽഎമാരുടെ പിന്തുണ ഇപ്പോഴും കെജ്രിവാളിനുണ്ട്. പാർലമെന്റിൽ സെക്രട്ടറി പദം വഹിക്കുന്ന ഈ എംഎൽഎമാർ ഇരട്ട പദവി
ന്യൂഡൽഹി: ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എംഎൽഎമാർ ഇറട്ട പദവി വഹിക്കുമ്പോൾ ആംആദ്മി പാർട്ടിയുടെ എംഎൽഎമാർക്ക് നേരെ ഇലക്ഷൻ കമ്മീഷൻ എടുത്ത നടപടി രാഷ്ട്രീയ പകപോക്കലിന്റെ പുതിയ മുഖം. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളായ രാജസ്ഥാനിലും മണിപ്പൂരിലും അരുണാചലിലും നാഗാലാന്റിലും എല്ലാം എംഎൽഎമാർ ഇരട്ട പദവി വഹിക്കുമ്പോഴാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടി മാത്രം ശക്തമായ വിവേചനം നേരിടുന്നത്.
ആംആദ്മിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കിയ ഇലക്ഷൻ കമ്മീഷന്റെ നടപടി ബിജെപിക്കു വേണ്ടി കരുതി കൂട്ടിയുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ഷൻ കമ്മീഷന്റെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ടീം കെജ്രിവാൾ. 20എംപിമാരെ അയോഗ്യരാക്കിയത് കെജ്രിവാൾ മന്ത്രി സഭയ്ക്ക് നേരിയ ഇളക്കം തട്ടാൻ കാരണമായെങ്കിലും ഇപ്പോഴും ഡൽഹിയിലെ കെജ്രിവാളിന്റെ മുഖ്യ മന്ത്രി കസേര ഭദ്രമാണ്. 66 എംഎൽഎമാരിൽ 20 എംഎൽഎമാർ പോയെങ്കിലും 46 എംഎഎൽഎമാരുടെ പിന്തുണ ഇപ്പോഴും കെജ്രിവാളിനുണ്ട്.
പാർലമെന്റിൽ സെക്രട്ടറി പദം വഹിക്കുന്ന ഈ എംഎൽഎമാർ ഇരട്ട പദവി വഹിക്കുന്നു എന്നാരോപിച്ച് ഇലക്ഷൻ കമ്മീഷൻ അയോഗ്യരാക്കിയനടപടിക്കെതിരെ ഡൽഹി ഹൈക്കേടതിയിൽ നിയമ യുദ്ധത്തിനൊരുങ്ങുകയാണ് എംഎൽഎമാർ. ബിജെപിക്ക് ഏറ്റവും കൂടുതൽ പാർലമെന്റ് സെക്രട്ടറിമാരായ എംഎൽഎമാരുള്ളത് അരുണാചൽ പ്രദേശിലാണ്. ഇവിടെ നിന്നും 31 പാർലമെന്റ് സെക്രട്ടറിമാരാണുള്ളത്. സിക്കിം സർക്കാരിന് 11 പാർലമെന്ററി സെക്രട്ടറിമാരുണ്ട്.
കോൺഗ്രസിന്റെ കാര്യവും വ്യത്യസ്തമല്ല. മേഘാലയയിൽ നിന്നും 18 പാർലമെന്ററി സെക്രട്ടറിമാരുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്നു വരുന്ന ചോദ്യം ഇതാണ് എഎപിക്ക് മാത്രം എന്താണഅ പ്രത്യേകത. അതേസമയം ഇതിന് പിന്നിൽ 70 ശതമാനം രാഷ്ട്രീയ പരവും 30 ശതമാനം നിയമ പരവുമായ പ്രശ്‌നമാണെന്ന് നിയമോപദേശകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സർക്കാരിന് ഇപ്പോഴും ഭൂരിപക്ഷമുള്ളതിനാൽ സർക്കാർ നിലം പൊത്തില്ല.
അതേസമയം പാർട്ടി നേതാക്കൾക്ക് ഇതുവരെ ഇതുസംബന്ധിച്ച അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 2019 ലോക സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കാമ്പെയിൻ ശക്തമാക്കാനിരിക്കെയാണ് എഎപിക്ക് ഇലക്ഷൻ കമ്മീഷന്റെ നടപടി ശക്തമായ തിരിച്ചടി ആയത്. എന്നാൽ സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ ഇത്തരം പല ദുരിതങ്ങളും നേരിടേണ്ടി വരുമെന്നാണ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചത്.



