- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ കേരളത്തിന്റെ മനസ്സാക്ഷിയുടെ ശബ്ദം; നടനു പിന്തുണയുമായി ആം ആദ്മി പാർട്ടി
കൊച്ചി: കേരള രാഷ്ട്രീയം അക്രമത്തിൽ മുങ്ങിത്താഴുന്നത് കണ്ട് അതിനെതിരെ ശക്തമായി പ്രതികരിച്ച നടൻ ശ്രീനിവാസന് സാംസ്‌കാരിക കേരളത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകണം എന്ന് ആം ആദ്മി പാർട്ടി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ ഹിംസയുടെ രാഷ്ട്രീയം വ്യാപിക്കുകയും പരസ്പരം കൊന്നൊടുക്കികൊണ്ട് മേൽകൈ നേടാൻ ശ്രമിക്കുന്നത്തിനെ പരസ്യമായി ന്യായീകരിക്കുന്ന, ഹിംസയെ ന്യായീകരിക്കുന്ന രാഷ്ട്രീയം ശക്തമായി മുന്നേറുമ്പോൾ അതിനെതിരെ കേരളത്തിന്റെ മനസാക്ഷിയുടെ ശബ്ദമാണ് ശ്രീനിവാസന്റെത് രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് പാർട്ടികൾ വളർത്താൻ നടത്തുന്ന ശ്രമങ്ങൾ എതിർക്കപ്പെടെണ്ടത് തന്നെയാണ്. സാധാരണ മനുഷ്യൻ ആഗ്രഹിക്കുന്നത് സമാധാനമാണ്. അത് തുറന്നു പറഞ്ഞ, രാജാവ് നഗ്‌നനാണെന്നു പറഞ്ഞ ശ്രീനിവാസനെതിരെ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രത്യേകിച്ചും ഇടതുപക്ഷ നേതാക്കൾ നടത്തുന്ന ആക്രമണം അപലപനീയമാണ്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലം ശുദ്ധീകരിക്കണം എങ്കിൽ ശക്തമായ സാംസ്‌കാരിക ഇടപെടലുകൾ ആവശ്യമാണ്. ഇടതു പക്ഷത്തെ പിന്താങ്ങുന്ന കാലത്ത് സാംസ്‌കാരികനായകന്മാരെ കൊട്ടി
കൊച്ചി: കേരള രാഷ്ട്രീയം അക്രമത്തിൽ മുങ്ങിത്താഴുന്നത് കണ്ട് അതിനെതിരെ ശക്തമായി പ്രതികരിച്ച നടൻ ശ്രീനിവാസന് സാംസ്‌കാരിക കേരളത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകണം എന്ന് ആം ആദ്മി പാർട്ടി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ ഹിംസയുടെ രാഷ്ട്രീയം വ്യാപിക്കുകയും പരസ്പരം കൊന്നൊടുക്കികൊണ്ട് മേൽകൈ നേടാൻ ശ്രമിക്കുന്നത്തിനെ പരസ്യമായി ന്യായീകരിക്കുന്ന, ഹിംസയെ ന്യായീകരിക്കുന്ന രാഷ്ട്രീയം ശക്തമായി മുന്നേറുമ്പോൾ അതിനെതിരെ കേരളത്തിന്റെ മനസാക്ഷിയുടെ ശബ്ദമാണ് ശ്രീനിവാസന്റെത് രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ട് പാർട്ടികൾ വളർത്താൻ നടത്തുന്ന ശ്രമങ്ങൾ എതിർക്കപ്പെടെണ്ടത് തന്നെയാണ്.
സാധാരണ മനുഷ്യൻ ആഗ്രഹിക്കുന്നത് സമാധാനമാണ്. അത് തുറന്നു പറഞ്ഞ, രാജാവ് നഗ്‌നനാണെന്നു പറഞ്ഞ ശ്രീനിവാസനെതിരെ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രത്യേകിച്ചും ഇടതുപക്ഷ നേതാക്കൾ നടത്തുന്ന ആക്രമണം അപലപനീയമാണ്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലം ശുദ്ധീകരിക്കണം എങ്കിൽ ശക്തമായ സാംസ്‌കാരിക ഇടപെടലുകൾ ആവശ്യമാണ്. ഇടതു പക്ഷത്തെ പിന്താങ്ങുന്ന കാലത്ത് സാംസ്‌കാരികനായകന്മാരെ കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുന്ന ആളുകൾ, സത്യം തുറന്നു പറഞ്ഞതിന് ശ്രീനിവാസനെതിരെ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ആളുകൾ നടത്തുന്ന ഹീനമായ അധിക്ഷേപങ്ങൾ സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ല. കേരളത്തിന്റെ മനസാക്ഷി ഇവിടെ ഉണരേണ്ടതുണ്ട്.
ഏതു പാർട്ടി ആയിരുന്നാലും അക്രമം ചെയ്യുന്നതിനെ ന്യായീകരിക്കാൻ ഒരാൾക്കും ആവില്ല . മാത്രവുമല്ല ഭരിക്കുന്ന കക്ഷിയുടെ ഉന്നത നേതാവ് തന്നെ അക്രമത്തെ ന്യായീകരിക്കുന്നതിനെ. വരമ്പത്ത് കൂലിയുടെ ന്യായവും അടിച്ചാൽ തിരിച്ചടിക്കും എന്ന നിയമ വിരുദ്ധ മുദ്രാവാക്യവും ഒക്കെ ഉയർത്തി സിനിമാ സ്‌റ്റൈലിൽ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ. എന്നും നീതിയുടെ ഒപ്പം നിന്നിട്ടുള്ള ശ്രീനിവാസൻ അതിനെതിരെ പ്രതികരിക്കുകയാണ് ഉണ്ടായത്. ഇത് മാർക്‌സിസ്റ്റ് വിരുദ്ധതയായും അല്ലെങ്കിൽ ഏതെങ്കിലും ഒരു കക്ഷിക്ക് വേണ്ടി പ്രവർത്തിക്കുന്നതായും ആരോപിക്കുന്നത് സാമാന്യ ബുദ്ധിയുടെ നിഷേധമാണ്. അതുകൊണ്ട്തന്നെ ശ്രീനിവാസനെ പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. സുമനസ്സുകളായ എല്ലാവരും ശ്രീനിവാസൻ ഉന്നയിച്ച വിഷയത്തിൽ സമാധാന രാഷ്ട്രീയമാണ് നമുക്ക് വേണ്ടത് എന്ന അർത്ഥത്തിൽ അതിനു പിന്തുണ നൽകണം എന്ന് ആം ആദ്മി പാർട്ടി അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ ശക്തമായ ഇടപെടൽ വഴി ഹിംസാ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തിൽ ആം ആദ്മി പാർട്ടി എന്നുമുണ്ടാകും. മറ്റു രാഷ്ട്രീയ സാഹിത്യ പ്രമുഖരെല്ലാം ഇക്കാര്യത്തിൽ തങ്ങളുടെ നിലപ്പാട് വ്യക്തമാക്കണം.
നന്ദിഗ്രാമിലും സിങ്കൂരിലും ഉണ്ടായ തിരിച്ചടികൾ ഇടതുപക്ഷം മനസ്സിലാക്കേണ്ടതുണ്ട്. അവിടെ മഹാശ്വേതാദേവിയുടെയും മറ്റും നേതൃത്വത്തിൽ ഒട്ടനവധി സാംസ്‌കാരിക നായകർ ശക്തമായി പ്രതികരിക്കാൻ ഉണ്ടായി. മോദിക്കെതിരെയും ഇന്ത്യ ഒട്ടാകെ സാംസ്‌കാരിക നായകർ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇടപെടാൻ സാംസ്‌കാരിക നായകർക്ക് അവകാശം ഉണ്ട് എന്ന് അംഗീകരിക്കാൻ ഇടതുപക്ഷം തയ്യാറാകണം. തങ്ങൾക്കെതിരാകുമ്പോൾ മാത്രം ആ വ്യക്തിക്കെതിരെ വ്യക്തിഹത്യയുടെ തലത്തിലേക്ക് താഴുന്നതരത്തിൽ പ്രചരണം നടത്തുന്ന ഇടതുപക്ഷം അതിൽ നിന്ന് പിന്തിരിയണം. തീർച്ചയായും ഇതിനെതിരെ ശക്തമായ ജനാഭിപ്രായം സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ശക്തമായ പ്രചരണം ഇക്കാര്യത്തിൽ ആം ആദ്മി പാർട്ടി നടത്തുന്നതാണ്.