- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിൽ അച്ഛന്റെ കാലിലൊക്കെ കാണുന്നതുപോലെ നീരണ്ടായിരുന്നു; എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം; കെ സുധാകരന്റെ പരാമർശത്തിൽ കുറിപ്പുമായി ആര്യാ രാജേന്ദ്രൻ; മുഖ്യമന്ത്രിയുടെ നിശ്ചയ ദാർഢ്യമാവാം സുധാകരന്റെ സമനില തെറ്റിച്ചതെന്നും മേയർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരമാർശമാണ് ഇപ്പോൾ ചർച്ചാ വിഷയം.നിരവധി പേരാണ് സുധാകരന്റെ പരാമർശത്തെ വിമർശിച്ച് രംഗത്ത് വരുന്നത്.ഇതിനു പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും രംഗത്തെത്തി. ഒരു ചടങ്ങിനെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ കാലിൽ നീരുകണ്ട അനുഭവത്തെക്കുറിച്ചാണ് കെ സുധാകരനുള്ള മറുപടിയായി ആര്യ ഫേസ്ബുക്കിൽ കുറിച്ചത്.കാറിൽനിന്ന് നീരുവച്ച കാലുമായി പുറത്തറിങ്ങിയ മുഖ്യമന്ത്രി തന്റെ ധാരണകളെ കടപുഴക്കിയെന്ന് ആര്യാ രാജേന്ദ്രൻ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം
അച്ഛന്റെ കാലിൽ നീരു കാണുമ്പോൾ അമ്മ പറയും വിശ്രമിക്കാത്തതുകൊണ്ടാണെന്ന്. എനിക്ക് പലപ്പോഴും അത് സത്യമാണെന്ന് തോന്നാറുമുണ്ട്, കാരണം അച്ഛൻ വിശ്രമിച്ചു ഞാൻ കണ്ടിട്ടില്ല. പ്രായം കൂടുന്തോറും അച്ഛന്റെ തിരക്കും കൂടി വരികയാണ് ചെയ്തത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ഒരു സാധാരണക്കാരന്റെ സമരമായിരുന്നു അത്. സോഷ്യൽ മീഡിയയിൽ കുറേ നേരമായി തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സുധാകരൻ മുഖ്യമന്ത്രിയെപ്പറ്റി പറയുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ രാവിലെ 'നിഷി'ൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് മനസ്സിൽ ഓടിയെത്തിയത്.
അദ്ദേഹം കാറിൽ നിന്നിറങ്ങുമ്പോൾ കാലിൽ അച്ഛന്റെ കാലിൽ കാണുന്നതു പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു. പക്ഷേ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിനു മുന്നിൽ അദ്ദേഹത്തെ സ്വീകരിക്കാൻനിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്നേഹ വാത്സല്യങ്ങൾ പകർന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തു.
എന്റെ അച്ഛനെപ്പോലെ ഒരു കുടുംബത്തിന്റെ മാത്രമല്ല, ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയാണ് പിണറായി വിജയൻ. അദ്ദേഹം മുന്നിൽനിന്ന് നയിക്കുമ്പോൾ ഒരു പ്രതിസന്ധിയുടെ മുന്നിലും നാം തലകുനിക്കില്ല എന്ന ചരിത്രം കെ.സുധാകരനടക്കമുള്ളവർക്ക് ഓർമയുണ്ട് എന്നതാവണം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചത്. തൃക്കാകരയിലെ പ്രബുദ്ധരായ ജനങ്ങൾ ഇതിനു മറുപടി പറയും.
എന്നാൽ മുഖ്യമന്ത്രി തന്നെ മുൻപ് നടത്തിയ പല പരാമർശങ്ങളെയും ഓർമ്മിപ്പിച്ചാണ് വിഷയത്തിൽ കോൺഗ്രസ്സ് കെ സുധാകരന് പ്രതിരോധം തീർക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ