- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും പരിഷ്‌കൃതമല്ല; ഈ അതിവൈകാരിക പ്രകടനങ്ങൾ വിപരീതഫലമുണ്ടാക്കും;ഒരു തരത്തിലും സത്യം പുറത്തു വരുന്നതിന് ഹേതുവാകില്ല; ദിലീപിന്റെ രാമലീലയ്ക്കായി ആഷിക് അബുവും
കൊച്ചി: ഒടുവിൽ ദിലീപിന് ആഷിക് അബുവിന്റെ പിന്തുണ. നടിയെ ആക്രമിച്ച കേസിൽ അല്ലെന്ന് മാത്രം. ദിലീപിന്റെ പുതിയ സിനമയ്ക്കാണ് പിന്തുണ. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ സോഷ്യൽ മീഡിയയിലൂടെയും പരസ്യമായും രൂക്ഷ വിമർശനം ഉന്നയിച്ചവരാണ് സംവിധായകൻ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും. ദിലീപിന്റെ ചിത്രം രാമലീല എത്തുമ്പോൾ വിമർശനം മയപ്പെടുത്തുകയാണ് ആഷിക് അബു. ചിത്രത്തെ പിന്തുണച്ചും എതിർത്തും വൻതോതിലുള്ള പ്രചചരണമാണ് നടക്കുന്നത്. ഇതിനിടെയാണ് നിലപാട് മയപ്പെടുത്തി ആഷിക് അബു രംഗത്തെത്തിയിരിക്കുന്നത്. നവാഗത സംവിധായകന്റെ ചിത്രമായ രാമലീലയെ ബഹിഷ്‌കരിക്കേണ്ടതില്ല. അത് ഒരുപറ്റം അണിയറ പ്രവർത്തകരെ ബാധിക്കുന്നതാണെന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് ആഷിക് അബുവിന്റെ നിലപാട്. 'കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും പരിഷ്‌കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങൾ വിപരീതഫലമുണ്ടാക്കും എന്നല്ലാതെ ഒരു തരത്തിലും സത്യം പുറത്തു വരുന്നതിന് ഹേതുവാകില്ല' എന്നാണ്
കൊച്ചി: ഒടുവിൽ ദിലീപിന് ആഷിക് അബുവിന്റെ പിന്തുണ. നടിയെ ആക്രമിച്ച കേസിൽ അല്ലെന്ന് മാത്രം. ദിലീപിന്റെ പുതിയ സിനമയ്ക്കാണ് പിന്തുണ.
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ സോഷ്യൽ മീഡിയയിലൂടെയും പരസ്യമായും രൂക്ഷ വിമർശനം ഉന്നയിച്ചവരാണ് സംവിധായകൻ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും. ദിലീപിന്റെ ചിത്രം രാമലീല എത്തുമ്പോൾ വിമർശനം മയപ്പെടുത്തുകയാണ് ആഷിക് അബു. ചിത്രത്തെ പിന്തുണച്ചും എതിർത്തും വൻതോതിലുള്ള പ്രചചരണമാണ് നടക്കുന്നത്. ഇതിനിടെയാണ് നിലപാട് മയപ്പെടുത്തി ആഷിക് അബു രംഗത്തെത്തിയിരിക്കുന്നത്.
നവാഗത സംവിധായകന്റെ ചിത്രമായ രാമലീലയെ ബഹിഷ്‌കരിക്കേണ്ടതില്ല. അത് ഒരുപറ്റം അണിയറ പ്രവർത്തകരെ ബാധിക്കുന്നതാണെന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് ആഷിക് അബുവിന്റെ നിലപാട്. 'കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും പരിഷ്‌കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങൾ വിപരീതഫലമുണ്ടാക്കും എന്നല്ലാതെ ഒരു തരത്തിലും സത്യം പുറത്തു വരുന്നതിന് ഹേതുവാകില്ല' എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റ്.