- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല; ക്ഷേത്രത്തിൽ പണ്ടാര അടുപ്പ് മാത്രം; ചടങ്ങുകൾ രാവിലെ 10.20 ഓടെ
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. കഴിഞ്ഞ വർഷത്തേതിന് സമാനമായി കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൊങ്കാല തർപ്പണം. കോവിഡ് നിയന്ത്രണങ്ങൾ മൂലം ക്ഷേത്രാങ്കണത്തിലോ സമീപ റോഡുകളിലോ പൊതുസ്ഥലങ്ങളിലോ ഇത്തവണയും പൊങ്കാലയർപ്പിക്കാൻ സാധ്യമല്ല.രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.20നാണ് പൊങ്കാല നിവേദ്യം.
1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർക്ക് വീടുകളിൽ പൊങ്കാല ഇടാം.ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരയടുപ്പിലും സഹമേൽശാന്തി അഗ്‌നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ഭക്തർ വീടുകളിൽ അർപ്പിക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.പണ്ടാര ഓട്ടം നടത്തും. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾ ജനങ്ങൾ പാലിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ദർശനത്തിനെത്തുന്ന ഭക്തർ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കൊറോണ പോസിറ്റീസ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണമുള്ളവർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ